സഞ്ജു സാംസണ്‍ T20 World Cup x
Sports

സഞ്ജു ഓപ്പണ്‍ ചെയ്യും; നമീബിയക്കെതിരെ ഇന്ത്യക്ക് ബാറ്റിങ്

ലോകകപ്പിലെ സഞ്ജുവിന്റെ അരങ്ങേറ്റ മത്സരം

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ടി20 ലോകകപ്പിലെ തങ്ങളുടെ രണ്ടാം പോരാട്ടത്തിന് ഇന്ത്യ ഇറങ്ങുന്നു. നമീബിയയാണ് എതിരാളികള്‍. ആദ്യ മത്സരത്തില്‍ യുഎസ്എക്കെതിരെ ആധികാരിക വിജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. നമീബിയ ആദ്യ മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനോടു പരാജയപ്പെട്ടാണ് വരുന്നത്.

ടോസ് നേടി നമീബിയ ആദ്യം പന്തെറിയാന്‍ തീരുമാനിച്ചു. അഭിഷേക് ശർമയ്ക്കു പകരം മലയാളി താരം സഞ്ജു സാംസണ്‍ ഇന്ത്യക്കായി ഓപ്പണ്‍ ചെയ്യും. ലോകകപ്പിലെ സഞ്ജുവിന്റെ അരങ്ങേറ്റ മത്സരം കൂടിയാണിത്. കഴിഞ്ഞ മത്സരം കളിച്ച മുഹമ്മദ് സിറാജിനു പകരം ജസ്പ്രിത് ബുംറ ഇലവനില്‍ തിരിച്ചെത്തി.

ഇന്ത്യ ഇലവൻ: ഇന്ത്യന്‍ ടീം: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍, തിലക് വര്‍മ, ശിവം ദുബെ, ഹര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, റിങ്കു സിങ്, ജസ്പ്രിത് ബുംറ, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി.

India vs Namibia T20 World Cup Group A Match

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

റിവേഴ്‌സ് റെമിറ്റൻസ്' വിവാദം: നിയമസഭയിലെ വിഡി സതീശന്റെ പ്രസ്താവനയും പ്രവാസി-കുടിയേറ്റ സമ്പദ്‌വ്യവസ്ഥയുടെ യഥാർത്ഥ കണക്കുകളും

എല്ലാ ഒഴിവുകളും മൂന്നാഴ്‌ചയ്ക്കുള്ളിൽ പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യണം; താൽക്കാലിക നിയമനത്തിന് തടയിട്ട് സർക്കാർ

'വിശ്വസിച്ചയാള്‍ വഞ്ചിച്ചു, സമാധാനം കളഞ്ഞ് മുന്നോട്ട് പോകാനില്ല'; ബിസിനസ് സംരംഭം പൂട്ടി സൗഭാഗ്യ വെങ്കിടേഷ്

സോഷ്യൽ മീഡിയ ലോകത്തെ വൈറൽ താരങ്ങള്‍ ഒന്നിക്കുന്ന 'മഹാരാജ ഹോസ്റ്റലി'ലെ 'ചൂതാട്ടമോ...' ഗാനം പുറത്ത്

രാമജന്മഭൂമി ട്രസ്റ്റ് സ്വതന്ത്രമാണ്, സര്‍ക്കാരിന് ഉത്തരവാദിത്തമില്ല: ആഭ്യന്തര മന്ത്രാലയം