Tilak Verma and Nitish Kumar Reddy complete the winning run Getty
Sports

രക്ഷകനായി തിലക് വര്‍മ (51*); ആവേശ മത്സരത്തില്‍ കിവികളെ വീഴ്ത്തി ഇന്ത്യ

നിതീഷ് കുമാര്‍ റെഡ്ഡിയും തിലക് വര്‍മയും ചേര്‍ന്നാണ് ഇന്ത്യയെ വിജയതീരത്ത് എത്തിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടി20 മത്സരത്തില്‍ ഇന്ത്യക്ക് ആവേശ വിജയം. ആതിഥേയരായ കിവീസിനെ 4 വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ പരമ്പരയില്‍ ആധിപത്യം ഉറപ്പിച്ചത്. തോറ്റെന്ന പ്രതീതി ഉയര്‍ന്ന മത്സരത്തില്‍, അവസാന ഓവര്‍ വരെ നീണ്ട കടുത്ത പോരാട്ടത്തിനൊടുവില്‍ നിതീഷ് കുമാര്‍ റെഡ്ഡിയും തിലക് വര്‍മയും ചേര്‍ന്നാണ് ഇന്ത്യയെ വിജയതീരത്ത് എത്തിച്ചത്.

ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 181 റണ്‍സെന്ന ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യന്‍ ടീം തുടക്കത്തില്‍ തകര്‍ച്ചയെ നേരിട്ടെങ്കിലും, മധ്യനിരയിലെ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനത്തിലൂടെ ഒരു പന്ത് ബാക്കിയാക്കി വിജയം പിടിച്ചെടുക്കുകയായിരുന്നു. സഞ്ജു സാംസണ്‍ (14), അഭിഷേക് ശര്‍മ (27) എന്നിവര്‍ക്ക് വലിയ സ്‌കോര്‍ കണ്ടെത്താനായില്ല. ഏറെനാളത്തെ കാത്തിരിപ്പിനൊടുവില്‍ അന്തിമ ഇലവനിലെത്തിലെ കൗമാര വിസ്മയം വൈഭവ് സൂര്യവംശി (4) അമ്പേ പരാജയപ്പെട്ടു. ക്യാപ്റ്റന്‍ ശ്രേയസിന് 7 റണ്‍സ് മാത്രമാണ് നേടാനായത്. അക്‌സര്‍ 11 റണ്‍സുമായി മടങ്ങിയതോടെ ഇന്ത്യയുടെ സ്‌കോര്‍ 10.5 ഓവറില്‍ അഞ്ചിന് 70 എന്ന നിലയിലായി.

ആറാം വിക്കറ്റിലൊന്നിച്ച തിലകും നമന്‍ ധിറും ചേര്‍ന്ന് സ്‌കോര്‍ മൂന്നക്കം കടത്തി. 17 പന്തില്‍ 31 റണ്‍സടിച്ച് ഗ്ലെന്‍ ഫിലിപ്‌സിന് ക്യാച്ച് സമ്മാനിച്ച് നമന്‍ ധിര്‍ മടങ്ങുമ്പോള്‍ സ്‌കോര്‍ 112. അവസാന ഓവറുകളില്‍ തിലകിനൊപ്പം നിതീഷ് കുമാറും സ്‌കോര്‍ കണ്ടെത്തിയതോടെ, ഏഴാം വിക്കറ്റിലെ ഇന്ത്യയുടെ ഉയര്‍ന്ന കൂട്ടുകെട്ടെന്ന റെക്കോഡും പിറന്നു. ഇരുവരും ചേര്‍ന്ന് 69 റണ്‍സാണ് ഇന്ത്യന്‍ ഇന്നിങ്‌സിലേക്ക് നല്‍കിയത്. കാര്‍ത്തിക്-ക്രുനാല്‍ പാണ്ഡ്യ സഖ്യത്തിന്റെ 63 റണ്‍സിന്റെ റെക്കോര്‍ഡാണ് പഴങ്കഥയായത്.

തകര്‍പ്പന്‍ ഫോമില്‍ കളിച്ച തിലക് വര്‍മ (26 പന്തില്‍ പുറത്താകാതെ 51) അര്‍ധസെഞ്ച്വറി നേടി തിളങ്ങി. അവസാന ഓവറുകളില്‍ നിതീഷ് കുമാര്‍ റെഡ്ഡിയും തകര്‍ത്തടിച്ചതോടെ ഇന്ത്യ ലക്ഷ്യം കാണുകയായിരുന്നു. കിവികള്‍ക്കായി മിച്ചല്‍ സാന്റ്‌നര്‍ നാലോവറില്‍ 21 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റുകള്‍ പിഴുതു.

ഇന്ത്യയുടെ ചരിത്രത്തിലെ 300-ാമത്തെ ടി20 മത്സരമെന്ന പ്രത്യേകത കൂടിയുള്ള ഈ കളിയില്‍, ടീം തങ്ങളുടെ 200-ാമത്തെ വിജയമാണ് കുറിച്ചത്. തകര്‍പ്പന്‍ വിജയത്തോടെ അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യ (2-0) മുന്‍തൂക്കം നിലനിര്‍ത്തി. മത്സരത്തില്‍ ബൗളിങ് നിരയ്ക്ക് പാളിച്ചകള്‍ ഉണ്ടായെങ്കിലും, ബാറ്റിംഗ് നിരയുടെ കൂട്ടായ പരിശ്രമമാണ് ഇന്ത്യക്ക് മിന്നും വിജയം സമ്മാനിച്ചത്. ചൊവ്വാഴ്ച വെല്ലിങ്ടണിലാണ് മൂന്നാം മത്സരം.

India Pull Off Stunning Chase to Beat New Zealand by 4 Wickets in 2nd T20I

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ദീപാവലി സമയത്ത് 10,000 കോടിയുടെ കച്ചവടം പോകും; സമരം മാറ്റിവെയ്ക്കണമെന്ന് രാഹുലിനോട് വ്യാപാരികള്‍

'നേതാജിയെ വെറും തള്ള് മൂപ്പനാക്കി'; പ്രഭാസിനെ പൊക്കിയടിക്കാന്‍ സുഭാഷ്ചന്ദ്ര ബോസ്; അത് കേട്ട് ഞെട്ടാന്‍ ഹിറ്റ്‌ലറും; 'ഫൗജി' എയറില്‍

സുപ്രീം കോടതിയിൽ 20 കോർട്ട് മാസ്റ്റർ ഒഴിവുകൾ; ബിരുദധാരികൾക്ക് അപേക്ഷിക്കാം

വിദേശത്ത് ജോലി നോക്കുന്നുണ്ടോ?; അറിയാം ആ​ഗ്രഹം സഫലമാകാൻ നടത്താവുന്ന വഴിപാടുകൾ

'ജിന്നയുടെ ഫോട്ടോ കണ്ടാണ് കമന്റിട്ടത്; കേരളത്തിലെ മുസ്ലീങ്ങള്‍ ഇറങ്ങിപ്പോകണമെന്ന് പറഞ്ഞിട്ടില്ല'; വിശദീകരണവുമായി ദിയ കൃഷ്ണ