പന്തും ഗില്ലും ബാറ്റിങിനിടെ എക്സ്
Sports

36 പന്തില്‍ 50 അടിച്ച് ഋഷഭ് പന്ത്; അര്‍ധ ശതകവുമായി ശുഭ്മാന്‍ ഗില്ലും; ഇന്ത്യ തിരിച്ചടിക്കുന്നു

ഒന്നാം ഇന്നിങ്‌സില്‍ ന്യൂസിലന്‍ഡ് 235 റണ്‍സെടുത്തു

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ന്യൂസിലന്‍ഡിനെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യ ട്രാക്കില്‍. രണ്ടാം ദിനം ആദ്യ സെഷനില്‍ തന്നെ മികച്ച ബാറ്റിങുമായി ഋഷഭ് പന്തും ശുഭ്മാന്‍ ഗില്ലും കളം വാഴുന്നു. ശുഭ്മാന്‍ ഗില്‍ അര്‍ധ സെഞ്ച്വറി നേടി. പിന്നാലെ പന്തും 36 പന്തില്‍ അര്‍ധ സെഞ്ച്വറി നേടി. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെന്ന നിലയില്‍.

86 റണ്‍സിനിടെ 4 വിക്കറ്റുകള്‍ നഷ്ടമായ നിലയിലാണ് ഇന്ത്യ രണ്ടാം ദിനം തുടങ്ങിയത്. ഒന്നാം ഇന്നിങ്‌സില്‍ ന്യൂസിലന്‍ഡിനെ 235 റണ്‍സിന് ഓള്‍ഔട്ടാക്കിയിരുന്നു. ആദ്യ ദിനത്തില്‍ ഇന്ത്യക്ക് അതിവേഗം 4 വിക്കറ്റുകള്‍ നഷ്ടമായി.

നിലവില്‍ 59 റണ്‍സുമായി ഗില്ലും 51 റണ്‍സുമായി പന്തും ക്രീസില്‍. ഗില്‍ നാല് ഫോറും ഒരു സിക്‌സും പറത്തി. പന്ത് 7 ഫോറും 2 സിതക്‌സും തൂക്കിയാണ് അര്‍ധ സെഞ്ച്വറിയില്‍ എത്തിയത്. ന്യൂസിലന്‍ഡിന്റെ സ്‌കോറിനൊപ്പമെത്താന്‍ ഇന്ത്യക്ക് 70 റണ്‍സ് കൂടി വേണം.

ഇന്നലെ ഒന്നാം ഇന്നിങ്സ് തുടങ്ങിയ ഇന്ത്യക്ക് രോഹിത് ശര്‍മ പതിവുപോലെ വേഗത്തില്‍ നഷ്ടമായി. 18 പന്തില്‍നിന്നും 18 റണ്‍സായിരുന്നു നായകന്റെ സമ്പാദ്യം. യശസ്വി ജയ്സ്വാള്‍ നന്നായി കളിച്ചുതുടങ്ങിയെങ്കിലും 30 റണ്‍സിന് പുറത്തായി. ഇല്ലാത്ത റണ്‍സിനായി ഓടി വിരാട് കോഹ്‍ലിയും പുറത്തായി. ആറ് പന്തില്‍ നിന്ന് നാല് റണ്‍സാണ് കോഹ്‍ലി എടുത്തത്.

നൈറ്റ് ബാറ്റര്‍ ആയി വന്ന മുഹമ്മദ് സിറാജ് ആദ്യപന്തില്‍ തന്നെ മടങ്ങി. അജാസ് പട്ടേല്‍ രണ്ടും പേസര്‍ മാറ്റ് ഹെന്റി ഒരുവിക്കറ്റും നേടി. 31 റണ്‍സുമായി ശുഭ്മാന്‍ ഗില്ലും ഒരു റണ്‍സുമായി ഋഷഭ് പന്തുമാണ് ക്രീസില്‍.

ഇന്ത്യക്കായി അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജഡേജയും നാല് വിക്കറ്റ് എടുത്ത വാഷിങ്ടന്‍ സുന്ദറുമാണ് ന്യൂസിലന്‍ഡിനെ ആദ്യദിനത്തില്‍ തന്നെ ഓള്‍ഔട്ട് ആക്കിയത്. ഇന്ത്യന്‍ സ്പിന്നര്‍മാരുടെ തന്ത്രത്തില്‍ വീണതോടെ ന്യൂസിലന്‍ഡിന് കഴിഞ്ഞ മത്സരങ്ങളിലെ മുന്‍തൂക്കം കണ്ടെത്താനായില്ല. മിച്ചലിന് പുറമെ വില്‍ യങ് (71) മാത്രമാണ് ഭേദപ്പട്ട പ്രകടനം പുറത്തെടുത്തത്.

ടോസ് നേടി ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ ടോം ലാതം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഡെവോണ്‍ കോണ്‍വെ (നാല്), ടോം ലാതം (28), രചിന്‍ രവീന്ദ്ര (അഞ്ച്), ടോം ബ്ലന്‍ഡല്‍ (പൂജ്യം), ഗ്ലെന്‍ ഫിലിപ്‌സ് (17) ഇഷ് സോധി (ഏഴ്) മാറ്റ് ഹെന്റി (പൂജ്യം) അജാസ് പട്ടേല്‍ (ഏഴ്) റണ്‍സുമായി പുറത്തായി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം