സിഡ്‌നി: ഓസ്‌സ്‌ട്രേലിയ എ ടീമിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ 225 റണ്‍സ് വിജയ ലക്ഷ്യം വച്ച് ഇന്ത്യ എ. ഒന്നാം ഇന്നിങ്‌സില്‍ 107 റണ്‍സിനു പുറത്തായ ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ 312 റണ്‍സ് നേടിയാണ് കളിയിലേക്ക് തിരിച്ചെത്തിയത്. ഒന്നാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ 195 റണ്‍സിനു പുറത്തായിരുന്നു.
രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യക്കായി സായ് സുദര്ശന് സെഞ്ച്വറി നേടി. ദേവ്ദത്ത് പടിക്കല്‍ 88 റണ്‍സും കണ്ടെത്തി. ഇരുവരുടേയും ബാറ്റിങ് മികവിലാണ് ഇന്ത്യ പ്രതിരോധിക്കാവുന്ന ലക്ഷ്യം മുന്നില്‍ വച്ചത്. ഇഷാന്‍ കിഷന്‍ 32 റണ്‍സ് കണ്ടെത്തി. മറ്റാരും കാര്യമായി ക്രീസില്‍ നിന്നില്ല.
ഓസ്‌ട്രേലിയക്കായി ഫെര്‍ഗുസ് ഒ നീല്‍ 4 വിക്കറ്റുകള്‍ വീഴ്ത്തി. ടോഡ് മര്‍ഫി മൂന്ന് വിക്കറ്റ് സ്വന്തമാക്കി.
നേരത്തെ 6 വിക്കറ്റുകള്‍ വീഴ്ത്തിയ മുകേഷ് കുമാറിന്റെ ബൗളിങാണ് ഓസീസ് സ്‌കോര്‍ ഒന്നാം ഇന്നിങ്‌സില്‍ 200 കടത്താതെ നിര്‍ത്തിയത്. പ്രസിദ്ധ് കൃഷ്ണ മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കി. ശേഷിച്ച ഒരു വിക്കറ്റ് നിതീഷ് കുമാര്‍ റെഡ്ഡിയും സ്വന്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക