India vs new zealand match source: bcci
Sports

43 പന്തില്‍ 70 റണ്‍സ്, തിളങ്ങി ഗ്ലെന്‍ ഫിലിപ്പ്സ്; ഇന്ത്യയ്ക്ക് 181 റണ്‍സ് വിജയലക്ഷ്യം

രണ്ടാം ടി20 മത്സരത്തില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യയ്ക്ക് 181 റണ്‍സ് വിജയലക്ഷ്യം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ക്രൈസ്റ്റ്ചര്‍ച്ച്: രണ്ടാം ടി20 മത്സരത്തില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യയ്ക്ക് 181 റണ്‍സ് വിജയലക്ഷ്യം. ന്യൂസിലന്‍ഡ് നിശ്ചിത 20 ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സ് ആണ് അടിച്ചുകൂട്ടിയത്. ഗ്ലെന്‍ ഫിലിപ്‌സിന്റെയും ബെവന്‍ ജേക്കബ്‌സ് എന്നിവരുടെ ബാറ്റിങ്ങിന്റെ പിന്‍ബലത്തിലാണ് ന്യൂസിലന്‍ഡ് ഭേദപ്പെട്ട സ്‌കോര്‍ നേടിയത്. ആദ്യ ടി20ല്‍ ഇന്ത്യ വിജയിച്ചിരുന്നു.

ഗ്ലെന്‍ ഫിലിപ്പ്സ് ആണ് ടോപ്പ് സ്‌കോറര്‍. 43 പന്തില്‍ നാലു സിക്‌സിന്റെയും നാലു ബൗണ്ടറികളുടെയും അകമ്പടിയോടെ 70 റണ്‍സ് ആണ് ഫിലിപ്‌സിന്റെ സമ്പാദ്യം. 46 പന്തില്‍ 58 റണ്‍സ് നേടിയ ബെവന്‍ ജേക്കബ്‌സ് മികച്ച പിന്തുണ നല്‍കി. ഇന്ത്യയ്ക്ക് വേണ്ടി അര്‍ഷ്ദീപ് സിങ് രണ്ടുവിക്കറ്റുകള്‍ നേടി.

ആദ്യ ടി20യില്‍ ആദ്യം ബാറ്റ് ചെയ്ത കിവീസ് 225 റണ്‍സ് ഉയര്‍ത്തിയെങ്കിലും നാല് പന്തുകള്‍ അവശേഷിക്കെ ഇന്ത്യ വിജയത്തിലെത്തി.

ഇന്ത്യ ഇലവന്‍: ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), വൈഭവ് സൂര്യവംശി, സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ, തിലക് വര്‍മ, നമാന്‍ ധിര്‍, നിതീഷ് കുമാര്‍ റെഡ്ഡി, അക്ഷര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിങ്, പ്രിന്‍സ് യാദവ്.

India vs new zealand; inda need 181 runs

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശശിധരന്‍ കര്‍ത്തയുമായി ബന്ധമില്ല; ഭാര്യ പണം വാങ്ങിയെന്ന ആരോപണം അടിസ്ഥാനമില്ലാത്തത്; ഇപി ജയരാജന്‍

വനിതാ പ്രീമിയര്‍ ലീഗ് താരലേലം കൊച്ചിയില്‍; കേരളത്തില്‍ നിന്ന് മൂന്ന് താരങ്ങള്‍

ജനറിക് മരുന്നുകള്‍ക്ക് സിപിഎം എതിരല്ല; എസ്എംഎ മരുന്ന് വിഷയം വഴിതിരിച്ചുവിടാന്‍ നീക്കം; വിമര്‍ശിച്ചത് സര്‍ക്കാരിന്റെ വീഴ്ചകള്‍

'ഇപി എന്റെ പ്രിയ സഖാവ്; ഫെയ്‌സ്ബുക്ക് അക്കൗണ്ട് ആരോ ഹാക്ക് ചെയ്തു'; കുറിപ്പില്‍ വിശദീകരണവുമായി മരുമകന്‍

മഴ അതിതീവ്രമാകുന്നു, നാളെ മുതല്‍ റെഡ് അലര്‍ട്ട്; തിങ്കളാഴ്ചയോടെ ചുഴലിക്കാറ്റ്?