India vs New Zealand pti
Sports

209ല്‍ എത്താന്‍ വേണ്ടി വന്നത് 92 പന്തുകള്‍, 28 എണ്ണം ബാക്കി! റെക്കോര്‍ഡില്‍ പാകിസ്ഥാനെ പിന്തള്ളി ഇന്ത്യ

ടി20യിലെ ഇന്ത്യയുടെ ഏറ്റവും മികച്ച റണ്‍ചെയ്‌സ്

സമകാലിക മലയാളം ഡെസ്ക്

റായ്പുര്‍: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടി20യില്‍ ഇന്ത്യ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയപ്പോള്‍ ആ ജയത്തിനു റെക്കോര്‍ഡ് തിളക്കം. ടി20യില്‍ ഏറ്റവും കൂടുതല്‍ പന്തുകള്‍ ബാക്കി നിര്‍ത്തിയുള്ള ഒരു ടീമിന്റെ ചെയ്‌സിങ് ജയമെന്ന റെക്കോര്‍ഡാണ് ഇന്ത്യ സ്വന്തമാക്കിയത്. 92 പന്തില്‍ 209 റണ്‍സ് ലക്ഷ്യത്തിലെത്തിയ ഇന്ത്യ 28 പന്തുകള്‍ ബാക്കി നിര്‍ത്തിയാണ് ജയിച്ചത്.

ബദ്ധവൈരികളായ പാകിസ്ഥാനെയാണ് ഇന്ത്യ റെക്കോര്‍ഡില്‍ പിന്തള്ളിയത്. കഴിഞ്ഞ വര്‍ഷം ന്യൂസിലന്‍ഡിനെതിരെ തന്നെ പാകിസ്ഥാന്‍ 24 പന്തുകള്‍ ബാക്കി നിര്‍ത്തി മത്സരം ജയിച്ചിരുന്നു. അന്ന് പാകിസ്ഥാന്റെ ലക്ഷ്യം 205 റണ്‍സായിരുന്നു.

ടി20യില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച റെക്കോര്‍ഡ് ചെയ്‌സിങ് ജയമാണിത്. 2023ല്‍ ഓസ്‌ട്രേലിയക്കെതിരേയും സമാന സ്‌കോര്‍ ഇന്ത്യ മറികടന്നിട്ടുണ്ട്. സ്വന്തം റെക്കോര്‍ഡിനൊപ്പമാണ് ഇന്ത്യ എത്തിയത്. പന്തുകളുടെ അടിസ്ഥാനത്തില്‍ നോക്കിയാല്‍ ന്യൂസിലന്‍ഡിനെതിരായ വിജയമായിരിക്കും മുന്നില്‍.

200 താണ്ടി ജയം ആറാം തവണ

ടി20യില്‍ ഇത് ആറാം തവണയാണ് ഇന്ത്യ 200 പ്ലസ് സ്‌കോര്‍ പിന്തുടര്‍ന്നു ജയിക്കുന്നത്. ഈ റെക്കോര്‍ഡില്‍ ഓസ്‌ട്രേലിയയ്ക്ക് തൊട്ടുപിന്നില്‍ ഇന്ത്യയുണ്ട്. ഓസീസിന് 7 വിജയങ്ങള്‍. ഇന്ത്യയ്ക്കു 6 വിജയങ്ങള്‍. 5 ജയങ്ങളുമായി ദക്ഷിണാഫ്രിക്ക, 4 ജയങ്ങളുമായി പാകിസ്ഥാന്‍, 3 ജയങ്ങളുമായി ഇംഗ്ലണ്ട് എന്നിവയാണ് പട്ടികയിലെ മറ്റ് ടീമുകള്‍.

ഇന്ത്യയുടെ 200 പ്ലസ് ജയങ്ങള്‍

209, ന്യൂസിഡിനെതിരെ 2026ല്‍

209, ഓസ്‌ട്രേലിയക്കെതിരെ 2023ല്‍

208, വെസ്റ്റ് ഇന്‍ഡീസിനെതിരെ 2018ല്‍

207, ശ്രീലങ്കക്കെതിരെ 2009ല്‍

204 ന്യൂസിലന്‍ഡിനെതിരെ 2020ല്‍

202, ഓസ്‌ട്രേലിയക്കെതിരെ 2013ല്‍.

India vs New Zealand Team Indias highest successful chase in T20Is

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എന്തുകൊണ്ട് കേരളം ഗുജറാത്ത് ആയിക്കൂടാ?; എന്‍ഡിഎയില്‍ ചേര്‍ന്നത് കേരളത്തിന്റെ വികസനം ലക്ഷ്യമിട്ട്: സാബു എം ജേക്കബ്

രഞ്ജി ട്രോഫി: കേരളത്തിന് ഇന്നിങ്സ് തോൽവി, ചണ്ഡീഗഢിന്റെ തകർപ്പൻ ബൗളിങ്; പിടിച്ചു നിന്നത് വിഷ്ണുവും സൽമാനും മാത്രം

തൈര് നല്ലതാണ്, പക്ഷെ ഇക്കൂട്ടർ ഒഴിവാക്കണം

'നമ്മൾ ഈ സീനൊക്കെ പണ്ടേ വിട്ടതാ മക്കളേ...'; ജെൻ സി പിള്ളേരെ ഞെട്ടിച്ച് ഇന്ദ്രൻസിന്റെ ഡാൻസ്, വൈറലായി വിഡിയോ

ക്യാപ്റ്റനായി തിരിച്ചെത്തി; 0, 14, ബാറ്റിങ് പാളി; ടീമിന് കനത്ത തോല്‍വിയും; ഗില്ലിന് നിരാശ മാത്രം

SCROLL FOR NEXT