ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലന്‍ഡിനെതിരായ ഇന്ത്യയുടെ രണ്ടാം ടി20 ഇന്ന് ഹാഗ്ലി ഓവലില്‍. ഉച്ചയ്ക്ക് 12:30-നാണ് മത്സരം. 226 റണ്‍സിന്റെ റെക്കോര്‍ഡ് ലക്ഷ്യം മറികടന്ന ആവേശം നിലനില്‍ക്കുന്നതിനാല്‍, കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ തന്നെ നിലനിര്‍ത്തണമെന്ന ആവശ്യം ശക്തമാണ്.
ഈ മത്സരത്തില്‍ കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന്‍ കളിക്കില്ലെന്ന് ബിസിസിഐ അറിയിച്ചിട്ടുണ്ട്. ഒന്നാം ടി20 മത്സരത്തിനിടയില്‍ താരത്തിന് വലതു തുടയില്‍ പരിക്കേറ്റതാണ് തിരിച്ചടിയായത്. എന്നാല്‍ ഇഷാന്‍ കിഷന് പരിക്കേറ്റത് വൈഭവിന് പ്ലേയിങ് ഇലവനില്‍ സാധ്യത കൂടി. ഇഷാന്‍ കിഷന്‍ സാധാരണയായി മൂന്നാം നമ്പറിലാണ് ബാറ്റ് ചെയ്യാറുള്ളത്. അദ്ദേഹം പുറത്തായ സാഹചര്യത്തില്‍ ആ സ്ഥാനത്തേക്ക് വൈഭവ് സൂര്യവംശിക്ക് നറുക്കുവീണേക്കാം.
നേരത്തെ, അഭിഷേക് ശര്‍മയും സഞ്ജു സാംസണും മികച്ച ഫോമില്‍ തുടരുന്നതിനാല്‍ വൈഭവ് സൂര്യവംശിക്ക് ഓപ്പണിങ് സ്ഥാനം നല്‍കുന്നതിനെക്കുറിച്ച് നിലവില്‍ ആലോചിക്കുന്നില്ലെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും പരിശീലകന്‍ ഗൗതം ഗംഭീറും വ്യക്തമാക്കിയിരുന്നു.
അതേസമയം നല്ല ബൗണ്‍സ് ലഭിക്കുന്ന ഹാഗ്ലി ഓവലിലെ വിക്കറ്റില്‍ കാറ്റിന്റെ ഗതി കൂടി കണക്കിലെടുത്താകും ഒരു അധിക പേസറെ വേണമണോ രണ്ടാമതൊരു സ്പിന്നറെ വേണമണോ എന്ന് ക്യാപ്റ്റന്‍മാര്‍ തീരുമാനിക്കുക. ഇന്ത്യന്‍ ടി20 ടീം: ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, വൈഭവ് സൂര്യവംശി, ഇഷാന്‍ കിഷന്‍, തിലക് വര്‍മ, അക്സര്‍ പട്ടേല്‍, ശിവം ദുബെ, നിതീഷ് കുമാര്‍ റെഡ്ഡി, നമന്‍ ധിര്‍, പ്രിന്‍സ് യാദവ്, മയങ്ക് യാദവ്, അര്‍ഷ്ദീപ് സിംഗ്, ഭുവനേശ്വര്‍ കുമാര്‍, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates