ലണ്ടൻ: ക്രിക്കറ്റ് പോരാട്ടങ്ങളിൽ ഇന്ത്യ- പാകിസ്ഥാൻ താരങ്ങൾ തമ്മിൽ ഹസ്തദാനം ചെയ്യാത്തത് വെറും ഷോയാണെന്നു മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ അലിസ്റ്റർ കുക്കിന്റെ വിവാദ പ്രസ്താവന. ഒരു പോഡ്കാസ്റ്റിൽ സംസാരിക്കവേയാണ് കുക്ക് ഇന്ത്യ- പാക് താരങ്ങളുടെ സമീപനത്തിനെതിരെ നെതിരെ പരിഹാസ ശരം തൊടുത്തത്. മൈക്കൽ വോൺ, ഡേവിഡ് ലോയ്ഡ്, ഫിൽ ടഫ്നൽ എന്നിവരും പോഡ്കാസ്റ്റിൽ കുക്കിനൊപ്പമുണ്ടായിരുന്നു.
'ഗ്രൗണ്ടിൽ ഇറങ്ങുമ്പോൾ മാത്രമാണ് ഇന്ത്യ– പാക് താരങ്ങളുടെ പ്രതിഷേധം. കാമറ ഇല്ലെങ്കിൽ ഇരു ടീമുകളിലെയും താരങ്ങൾ തമ്മിൽ സംസാരിക്കാറുണ്ട്. പിന്നണിയിൽ ഇവർ സംസാരിക്കാതിരിക്കുമോ? എനിക്ക് തോന്നുന്നില്ല. ഇരു ടീമുകളിലേയും താരങ്ങൾ സംസാരിക്കുന്നുണ്ടെന്നാണു ഞാൻ വായിച്ചിട്ടുള്ളത്. ശരിക്കും ഇതൊരു ഷോ മാത്രമല്ലേ?'
'മൈതാനത്ത് ഇറങ്ങിയാൽ അവർ പരസ്പരം കൈ കൊടുക്കുന്നില്ല. എന്നാൽ അടച്ചിട്ട മുറിയിൽ ഇവർ സംസാരിക്കുന്നുണ്ട്. അതിനൊരു കുഴപ്പവുമില്ല'- കുക്ക് ആരോപിച്ചു.
പഹൽഗാം ഭീകരാക്രമണത്തിനും ഇന്ത്യൻ സൈന്യം നടത്തിയ ഓപറേഷന്‍ സിന്ദൂറിനും ശേഷം ഇരു ടീമുകളിലേയും താരങ്ങൾ തമ്മിൽ കൈ കൊടുക്കാറില്ല. ഇന്ത്യയുടെ എല്ലാ വിഭാഗത്തിലുമുള്ള അന്താരാഷ്ട്ര മത്സരങ്ങളിൽ ഇതാണ് നിലവിൽ സമീപനം. ഏഷ്യാ കപ്പ് മുതലാണ് ഇന്ത്യൻ ടീം ഈ രീതിക്കു തുടക്കമിട്ടത്. വനിതാ പോരാട്ടങ്ങളിലും ഏല്ലാ ഏജ് ഗ്രൂപ്പ് മത്സരങ്ങളിലും സമാന സമീപനം തുടരുകയാണ്.
നടപ്പ് ടി20 ലോകകപ്പിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. പിന്നാലെയാണ് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റന്റെ വിവാദ പ്രസ്താവന. ഫെബ്രുവരി 15നാണ് ഇന്ത്യ- പാക് ലോകകപ്പ് പോരാട്ടം അരങ്ങേറിയത്. മത്സരത്തിൽ ഇന്ത്യ വിജയം സ്വന്തമാക്കുകയും ചെയ്തിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates