പരിശീലനത്തിനിടെ കോച്ച് ഗംഭീറും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും  
Sports

സഞ്ജു ഇറങ്ങുമോ?; 'വെടിക്കെട്ടി'നായി കാത്ത് ആരാധകര്‍; ദക്ഷിണാഫ്രിക്കെതിരായ ആദ്യ ടി20 ഇന്ന്

കട്ടക്കിലെ ബരാബതി സ്റ്റേഡിയത്തില്‍ രാത്രി ഏഴിനാണ് മത്സരം.

Author : സമകാലിക മലയാളം ഡെസ്ക്

കട്ടക്ക്: ഇന്ത്യ - ദക്ഷിണാഫ്രിക്ക പരമ്പരയിലെ ആദ്യ ടി20 മത്സരം ഇന്ന്.കട്ടക്കിലെ ബരാബതി സ്റ്റേഡിയത്തില്‍ രാത്രി ഏഴിനാണ് മത്സരം. അഞ്ച് മത്സരങ്ങളാണ് പരമ്പരയില്‍. ലോകകപ്പിന് മുമ്പ് ആകെ പത്ത് മത്സരങ്ങളാണ് ഇന്ത്യക്കുള്ളത്. ശേഷിച്ച അഞ്ച് കളി ജനുവരിയില്‍ ന്യൂസിലന്‍ഡിനെതിരെയാണ്. ഈ ടീം തന്നെയായിരിക്കും ലോകകപ്പിലും കളി ക്കുകയെന്ന് സെലക്ഷന്‍ സമിതി വ്യക്തമാക്കിയിരുന്നു. ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ ഇന്ത്യയിലും ശ്രീലങ്കയിലുമായാണ് ലോകകപ്പ്.

വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയും പരിക്കുമാറി തിരിച്ചെത്തുന്നതാണ് പരമ്പരയിലെ സവിശേഷത. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ പന്തിലും ബാറ്റിലും തിളങ്ങിയാണ് ഹര്‍ദിക് തിരികെയെത്തുന്നത്.മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ് കളിക്കാന്‍ അവസരം കിട്ടുമോയെന്നത് കാത്തിരുന്ന് കാണണം. ഓസ്‌ട്രേലിയക്കെതിരായ ട്വന്റി20 പരമ്പരയില്‍ ഒരു കളിയില്‍ മാത്രമാണ് കളിച്ചത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ തകര്‍പ്പന്‍ പ്രകടനമായിരുന്നു സഞ്ജുവിന്റേത്. ആറ് കളിയില്‍ രണ്ട് അര്‍ധസെഞ്ച്വറി ഉള്‍പ്പെടെ 233 റണ്‍ നേടി. 73 ആണ് ഉയര്‍ന്ന സ്‌കോര്‍

ഓപ്പണിങ് നിരയില്‍ മാറ്റമുണ്ടാകില്ലെന്ന് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് വ്യക്തമാക്കിയിരുന്നു. മികച്ച ഫോമിലുള്ള അഭിഷേക് ശര്‍മയ്‌ക്കൊപ്പം ഗില്‍ ഇറങ്ങും. അഭിഷേകിന്റെ ബാറ്റിലാണ് ഇന്ത്യയുടെ പ്രതീക്ഷ. അതേസമയം, ക്യാപ്റ്റന്‍ സൂര്യകുമാറിന് താളം കണ്ടെത്താനാകാത്തത് ആശങ്കയാണ്. ഹാര്‍ദിക് തിരിച്ചെത്തുന്നതോടെ പേസ് നിര സമ്പൂര്‍ണമാകും. പ്രധാനപേസര്‍ ജസ്പ്രീത് ബുമ്രയുമുണ്ട്.

ഇന്ത്യ സാധ്യതാ ടീം:

അഭിഷേക് ശര്‍മ, ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, ജിതേഷ് ശര്‍മ, ജസ്പ്രീത് ബുമ്ര, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മല കയറിയ ബിന്ദു അമ്മിണിയും കനകദുര്‍ഗയും വിശ്വാസികളാണോ?'; ശബരിമല യുവതീപ്രവേശനത്തില്‍ ചോദ്യങ്ങളുമായി സുപ്രീംകോടതി

എപ്പോഴും ഫോണില്‍; പതിനായിരത്തിലേറെ ഫോളോവേഴ്‌സ്; ഭര്‍ത്താവിന് സംശയം; ഒടുവില്‍ കൊലപാതകം

വേനൽ കടുത്തു, ചെറുനാരങ്ങ വില കുതിച്ചുയരുന്നു; കിലോയ്ക്ക് 240 രൂപ വരെ

6 മണിക്കൂറില്‍ 600 കിലോമീറ്റര്‍; 12 ജില്ലകളിലൂടെ യാത്ര; ഗംഗ എക്‌സ്പ്രസ് വേ മോദി നാടിന് സമര്‍പ്പിച്ചു

പുകവലിയില്ല, അനാരോ​ഗ്യകരമായ യാതൊരു ശീലങ്ങളുമില്ല; എന്നിട്ടും ഹൃദയാഘാതം സംഭവിച്ചു, റെമോ ഡിസൂസ പറയുന്നു

SCROLL FOR NEXT