ഫോട്ടോ: പിടിഐ 
Sports

ഇന്ത്യ- ദക്ഷിണാഫ്രിക്ക ഒന്നാം ടെസ്റ്റ്; മൂടിക്കെട്ടി സെഞ്ചൂറിയന്‍, മഴ ഭീഷണി; ടോസ് വൈകും

ഒന്നാം ടെസ്റ്റിനു മഴ ഭീഷണിയുണ്ടെന്നു വ്യക്തം. രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയാണ് ഇന്ത്യ കളിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

സെഞ്ചൂറിയന്‍: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ബോക്‌സിങ് ഡേ ടെസ്റ്റിനു തുടക്കമാകാനിരിക്കെ കാലാവസ്ഥയില്‍ ആശങ്ക. സെഞ്ചൂറിയന്റെ ആകാശം ഇപ്പോള്‍ മൂടിക്കെട്ടി നില്‍ക്കുന്ന സ്ഥിതിയാണ്. ടോസ് വൈകുമെന്നാണ് റിപ്പോര്‍ട്ട്.

ഒന്നാം ടെസ്റ്റിനു മഴ ഭീഷണിയുണ്ടെന്നു വ്യക്തം. രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയാണ് ഇന്ത്യ കളിക്കുന്നത്. 

സെഞ്ചൂറിയനില്‍ നിലവിലെ മഴ പ്രവചനം 96 ശതമാനമാണ്. കഴിഞ്ഞ രണ്ട് ദിവസമായി ഇവിടെ മഴ ഭീഷണി നിലനില്‍ക്കുന്നുണ്ട്. നാല് മണിക്കൂര്‍ വരെ മഴ നീണ്ടേക്കാമെന്ന പ്രവചനവുമുണ്ട്. 

30 വര്‍ഷത്തിലേറെ നീണ്ട കാത്തിരിപ്പിനു വിരാമമിട്ട് ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ടെസ്റ്റ് പരമ്പര വിജയമെന്ന ലക്ഷ്യമാണ് ഇന്ത്യക്കുള്ളത്. നിലവില്‍ ഏകദിന, ടി20 പരമ്പരകള്‍ ഇന്ത്യ നേടിക്കഴിഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

'ഫസ്റ്റ് ഹീറോ എന്റെ അപ്പ'; വിജയ്‌യും മകനും തമ്മിൽ മിണ്ടാറില്ല എന്ന് പറഞ്ഞവരൊക്കെ എവിടെ ? വൈറലായി ജേസൺ സഞ്ജയ്‌യുടെ മറുപടി

അപ്പയുടെ വിജയം ചരിത്രം, വിപ്ലവം; ഞങ്ങള്‍ ഒരേ വേവ് ലെങ്ത്; അദ്ദേഹം നല്‍കിയത് ഒറ്റ ഉപദേശം മാത്രം; ജേസണ്‍ സഞ്ജയ് പറയുന്നു

kerala PSC: വാട്ടർ അതോറിറ്റിയിൽ സബ് എഞ്ചിനീയർ ആകാം, ഡിപ്ലോമ മതി!

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 763 lottery result