സെഞ്ച്വുറി നേടിയ ഋഷഭ് പന്ത് 
Sports

വിമര്‍ശകര്‍ക്ക് മറുപടിയുമായി പന്തിന്റെ സ്റ്റൈലന്‍ സെഞ്ച്വുറി; വിജയലക്ഷ്യം 212 റൺസ്; ദക്ഷിണാഫ്രിക്കയ്ക്ക് ഒരുവിക്കറ്റ് നഷ്ടം

ഇന്ത്യയുടേ പേരുകേട്ട ബാറ്റിങ് നിര തകര്‍ന്നപ്പോള്‍ സെഞ്ചുറിയുമായി പുറത്താകാതെ നിന്ന ഋഷഭ് പന്താണ് ഇന്ത്യയുടെ നെടുംതൂണായത്.

സമകാലിക മലയാളം ഡെസ്ക്

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ 198 റണ്‍സിന് പുറത്ത്. ആദ്യ ഇന്നിങ്‌സിലെ  13 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് കൂടി ചേർത്ത് ദക്ഷിണാഫ്രിക്കയ്ക്കു മുന്നിൽ ഇന്ത്യ ഉയർത്തിയത് 212 റൺസ് വിജയലക്ഷ്യം. മറുപടി ബാറ്റിങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്കയുടെ ഒരുവിക്കറ്റ് വീണു. 53/1 എന്ന നിലയിലാണ്. ഇന്ത്യയുടേ പേരുകേട്ട ബാറ്റിങ് നിര തകര്‍ന്നപ്പോള്‍ സെഞ്ചുറിയുമായി പുറത്താകാതെ നിന്ന ഋഷഭ് പന്താണ് ഇന്ത്യയുടെ നെടുംതൂണായത്. 139 പന്തില്‍ ആറു ഫോറും നാല് സിക്‌സും സഹിതം 100 റണ്‍സോടെ ഋഷഭ് പുറത്താകാതെ നിന്നു. പരമ്പരയിലെ ‌ആദ്യ രണ്ടു ടെസ്റ്റുകളിൽ ഇരു ടീമുകളും ഓരോ വിജയം നേടിയതിനാൽ മൂന്നാം ടെസ്റ്റ് ജയിക്കുന്നവർക്ക് പരമ്പര നേടാം.

ഋഷഭ് പന്ത് 139 പന്തിൽ ആറു ഫോ‌റും നാലു സിക്സും സഹിതം 100 റൺസുമായി പുറത്താകാതെ നിന്നു. ഏകദിന ശൈലിയിൽ തകർത്തടിച്ച പന്ത് 133 പന്തിലാണ് ടെസ്റ്റിലെ നാലാം സെ‌ഞ്ചുറി കുറിച്ചത്. ആറു ഫോ‌റും നാലു സിക്സും ഉൾപ്പെടുന്നതാണ് പന്തിന്റെ സെ‌‍ഞ്ചുറി. നേരത്തെ, നാലിന് 58 റണ്‍സെന്ന നിലയിൽ തകർന്ന ഇന്ത്യയ്ക്ക് അഞ്ചാം വിക്കറ്റിൽ ക്യാപ്റ്റൻ വിരാട് കോലിക്കൊപ്പം പന്ത് പടുത്തുയർത്തിയ 94 റൺസിന്റെ കൂട്ടുകെട്ടാണ് കരുത്തായത്. കോലി 143 പന്തിൽ നാലു ഫോ‌റുകൾ സഹിതം 29 റൺസെടുത്ത് പുറത്തായി.‌‌

ചേതേ‌ശ്വർ പൂജാര (ഏഴ്), അജിൻക്യ രഹാനെ (ഒന്ന്), രവിചന്ദ്രൻ അശ്വിൻ (ഏഴ്), ഷാർദുൽ ഠാക്കൂർ (അഞ്ച്), ഉമേഷ് യാദവ് (0), മുഹമ്മദ് ഷമി (0), ജസ്പ്രീത് ബുമ്ര (2) എന്നിവരാണ് ഇന്ന് പുറത്തായ മറ്റുള്ളവർ. ഓപ്പണർമാരായ കെ.എൽ. രാഹുൽ (10), മയാങ്ക് അഗർവാൾ ( ഏഴ്) എന്നിവർ രണ്ടാം ദിനം അവസാന സെ‌ഷനിൽ പുറത്തായിരുന്നു. 

ദക്ഷിണാഫ്രിക്കയ്ക്കായി മാർക്കോ ജാൻസൻ നാലും ലുങ്കി എൻഗിഡി, കഗീസോ റബാദ എന്നിവർ മൂന്നു വിക്കറ്റ് വീതവും വീഴ്ത്തി. രണ്ട് ഇന്നിങ്സിലും ഇന്ത്യയുടെ മുഴുവൻ ‍ബാറ്റർമാരും ക്യാച്ച് നൽകിയാണ് പുറത്തായതെന്ന പ്രത്യേകതയുമുണ്ട്. ഒരു ടെസ്റ്റിന്റെ രണ്ട് ഇന്നിങ്സിലുമായി ഒരു ടീമിന്റെ 20 വിക്കറ്റുകളും ക്യാച്ചിലൂടെ നഷ്ടമാകുന്ന ആദ്യ സം‌ഭവം കൂടിയാണിത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കിഫ്ബി റോഡുകളില്‍ ടോള്‍?, കിഫ്ബിയോട് ഉമ്മന്‍ ചാണ്ടിയുടെ നിലപാട്; തുറന്നുപറഞ്ഞ് കെ എം എബ്രഹാം

എണ്ണമയമുള്ള ചർമ്മമാണോ നിങ്ങൾക്ക്? എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം.

'പറഞ്ഞാല്‍ പങ്കെടുക്കുമായിരുന്നു', റസൂല്‍പൂക്കുട്ടി ചുമതലയേല്‍ക്കുന്ന ചടങ്ങിന് ക്ഷണിച്ചില്ല, അതൃപ്തി പ്രകടമാക്കി പ്രേംകുമാര്‍

'മോഹന്‍ലാലിനെ അവന്‍ അറിയാതെ വിളിച്ചിരുന്ന പേര്, പറഞ്ഞാല്‍ എന്നെ തല്ലും'; ഇരട്ടപ്പേര് വെളിപ്പെടുത്തി ജനാര്‍ദ്ദനന്‍

ഇതാണ് സൗദി അറേബ്യയുടെ ആതിഥ്യ മര്യാദ; വൃദ്ധനായ യാത്രക്കാരന് ഭക്ഷണം വാരി നൽകി ക്യാബിൻ ക്രൂ (വിഡിയോ)

SCROLL FOR NEXT