india vs south africa 3rd odi x
Sports

ജയിച്ചാല്‍ പരമ്പര; ഒടുവിൽ 21ാം മത്സരത്തിൽ ഇന്ത്യയ്ക്ക് ടോസ് ഭാ​ഗ്യം!

ദക്ഷിണാഫ്രിക്ക ആദ്യം ബാറ്റ് ചെയ്യും

സമകാലിക മലയാളം ഡെസ്ക്

വിശാഖപട്ടണം: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മൂന്നാം ഏകദിനം അല്‍പ്പ സമയത്തിനുള്ളില്‍. പരമ്പരയില്‍ ഇതാദ്യമായി ടോസ് ഇന്ത്യയ്ക്കു അനുകൂലമായി വന്നു. ടോസ് നേടി ഇന്ത്യ ദക്ഷിണാഫ്രിക്കയെ ബാറ്റിങിനയച്ചു. കഴിഞ്ഞ 20 മത്സരങ്ങളായി ടോസ് ഭാ​ഗ്യം ഇന്ത്യയെ കനിഞ്ഞിരുന്നില്ല. ഇത്തവണ അതിനു മാറ്റം വന്നു.

ഇന്ത്യൻ ടീമിൽ ഒരു മാറ്റമാണുള്ളത്. വാഷിങ്ടൻ സുന്ദറിനു പകരം തിലക് വർമ ടീമിലെത്തി. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ നാന്ദ്രെ ബര്‍ഗറും ടോണി ഡി സോര്‍സിയും കളിക്കുന്നില്ല. ഇരുവര്‍ക്കും പരിക്കാണ് വഴി മുടക്കിയത്.

ആദ്യ രണ്ട് മത്സരങ്ങളിലും ഓരോ ജയം സ്വന്തമാക്കി നില്‍ക്കുന്നതില്‍ ഇന്നത്തെ മത്സരം ഇരു ടീമുകള്‍ക്കും നിര്‍ണായകമാണ്. ജയിയ്ക്കുന്ന ടീമിനു പരമ്പര സ്വന്തമാക്കാം. ടെസ്റ്റ് പരമ്പര സമ്പൂര്‍ണമായി അടിയറ വച്ച് നാണംകെട്ട ഇന്ത്യക്ക് ഏകദിന പരമ്പര കൂടി സ്വന്തം മണ്ണില്‍ നഷ്ടപ്പെടുന്നത് ആലോചിക്കാന്‍ പോലും പറ്റാത്ത കാര്യമാണ്. മറുഭാഗത്ത് പ്രോട്ടീസ് അപൂര്‍വ നേട്ടമാണ് ഉറ്റു നോക്കുന്നത്. ടെസ്റ്റ് പരമ്പരയ്ക്കു പിന്നാലെ ഇന്ത്യന്‍ മണ്ണില്‍ ഏകദിന പരമ്പരയെന്ന നേട്ടമാണ് അവരെ കാത്തിരിക്കുന്നത്. ആരാധകര്‍ക്ക് ഹൈ വോള്‍ട്ടേജ് പോര് കാണാമെന്നു ചുരുക്കം.

ആദ്യ രണ്ട് മത്സരങ്ങളിലും സെഞ്ച്വറി നേടിയ സൂപ്പര്‍ താരം വിരാട് കോഹ്‌ലിയുടെ വെട്ടിത്തിളങ്ങും ഫോമാണ് ഇന്ത്യയുടെ കരുത്ത്. ഒപ്പം കഴിഞ്ഞ മത്സരത്തില്‍ കന്നി ഏകദിന സെഞ്ച്വറിയടിച്ച് ഋതുരാജ് ഗെയ്ക്‌വാദ് ഫോമിലെത്തിയതും ഇന്ത്യയ്ക്കു അധിക കരുത്താണ്.

ബൗളിങിലെ അസ്ഥിരതയാണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. റായ്പുരിലെ രണ്ടാം പോരില്‍ 358 റണ്‍സടിച്ചിട്ടും ഇന്ത്യയ്ക്കു ജയിക്കാനായില്ല. ബൗളര്‍മാര്‍ക്ക് സ്‌കോര്‍ പ്രതിരോധിക്കാന്‍ സാധിക്കാത്തതാണ് തലവേദന.

ഇന്ത്യ പ്ലെയിങ് ഇലവന്‍: കെഎല്‍ രാഹുല്‍ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, ഋതുരാജ് ഗെയ്ക്‌വാദ്, തിലക് വർമ, രവീന്ദ്ര ജഡേജ, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ.

india vs south africa 3rd odi: India are set to take on South Africa in the third and final ODI of the three-match series in Visakhapatnam. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അറസ്റ്റ് തടയാതെ കോടതി, രണ്ടാമത്തെ ബലാത്സംഗക്കേസില്‍ രാഹുലിന് തിരിച്ചടി

ഫാക്ടിൽ ഡ്രാഫ്റ്റ്സ്മാൻ ആകാൻ അവസരം; 26,530 വരെ ശമ്പളം, ഇപ്പോൾ അപേക്ഷിക്കാം

നാളെ രാത്രി എട്ടുമണിക്ക് മുന്‍പ് മുഴുവന്‍ റീഫണ്ടും നല്‍കണം, പാലിച്ചില്ലെങ്കില്‍ കര്‍ശന നടപടി; ഇന്‍ഡിഗോയ്‌ക്കെതിരെ കടുപ്പിച്ച് കേന്ദ്രം

ശുഭ്മാന്‍ ഗില്‍ പൂര്‍ണ ഫിറ്റ്; ടി20 പരമ്പര കളിക്കും

ചുമ്മാ കുടിച്ചിട്ടു കാര്യമില്ല, ​ഗുണമുണ്ടാകണമെങ്കിൽ ​ഗ്രീൻ ടീ ഇങ്ങനെ കുടിക്കണം

SCROLL FOR NEXT