മാപ്പ് പറഞ്ഞ് ഇറാന്‍ പ്രസിഡന്റ്, കേരളത്തിന് ഉറപ്പുകളുമായി രാഹുല്‍; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

top 5 news
top 5 news

നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കേരളത്തിലെ ജനങ്ങള്‍ക്ക് ഉറപ്പുകള്‍ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ക്ഷമ ചോദിച്ച് ഇറാന്‍ പ്രസിഡന്റ്...ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

1. സ്ത്രീകള്‍ക്ക് സൗജന്യ യാത്ര, 25 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ്; കേരളത്തിന് രാഹുലിന്റെ ഉറപ്പുകള്‍

Rahul Gandhi announced five guarantees in Kerala
രാഹുല്‍ ഗാന്ധി

2. ഡോ. വന്ദനദാസ് വധക്കേസില്‍ വിധി പതിനേഴിന്

Dr vandana das
ഡോ. വന്ദന/ ഫയല്‍ ചിത്രം

3. കെസി വേണുഗോപാല്‍ ആലപ്പുഴയില്‍ സ്ഥാനാര്‍ഥി; ഹൈക്കമാന്‍ഡ് അനുമതി നല്‍കിയതായി റിപ്പോര്‍ട്ട്

kc venugopal
കെസി വേണുഗോപാല്‍

ആലപ്പുഴ: എംപിയും സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയുമായ കെസി വേണുഗോപാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. സ്വന്തം തട്ടകമായ ആലപ്പുഴയില്‍ നിന്നാവും വേണുഗോപാല്‍ മത്സരിക്കുക. ഇതിന് ഹൈക്കമാന്‍ഡ് അനുമതി നല്‍കിയതായുമായാണ് വിവരം. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരോ മണ്ഡലവും കേന്ദ്രീകരിച്ച് വിശദമായി ചര്‍ച്ച നടത്തി കനഗോലു നേരത്തെ തന്നെ എഐസിസിക്ക് സമഗ്രമായ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ആലപ്പുഴയില്‍ കെസി വേണുഗോപാല്‍ മത്സരിച്ചാല്‍ വലിയ നേട്ടമുണ്ടാകുമെന്നാണ് കനഗോലു റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് എഐസിസിയുടെ തീരുമാനമെന്നാണ് അറിയുന്നത്.

4. സിനിമാ താരങ്ങള്‍ കളം പിടിക്കുമോ?; ശ്വേത മേനോനും മേജര്‍ രവിയും പട്ടികയില്‍; മോദിയുടെ സന്ദര്‍ശനത്തില്‍ ഞെട്ടിക്കാന്‍ ബിജെപി

BJP to Field More Personalities from the Film Industry in Assembly Elections
മേജര്‍ രവി - ശ്വേത മേനോന്‍

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ ചലച്ചിത്രമേഖലയില്‍ നിന്ന് കൂടുതല്‍ പേരെ രംഗത്തിറക്കാന്‍ ബിജെപി. ഒറ്റപ്പാലത്ത് സംവിധായകനും നടനുമായ മേജര്‍ രവിയും തൃപ്പൂണിത്തുറയില്‍ നടി ശ്വേത മേനോനും സ്ഥാനാര്‍ഥിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മോദിയുടെ കൊച്ചി സന്ദര്‍ശനത്തില്‍ നടിയുടെ പാര്‍ട്ടി പ്രവേശനം ഉണ്ടാകുമെന്നാണ് ബിജെപി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇരുവരും സ്ഥാനാര്‍ഥികളാകുന്നത് വലിയ ഗുണം ചെയ്യുമെന്നും പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം പകരുമെന്നുമാണ് ബിജെപിയുടെ കണക്ക്കൂട്ടല്‍. ഉണ്ണി മുകുന്ദന്‍, കൃഷ്ണകുമാര്‍ എന്നിവരും ബിജെപി സ്ഥാനാര്‍ഥികളുടെ സാധ്യതാ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.

5. 'ഞാന്‍ മാപ്പു ചോദിക്കുന്നു, ഇനിയുണ്ടാകില്ല'; ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ക്ഷമ ചോദിച്ച് ഇറാന്‍ പ്രസിഡന്റ്

Masoud Pezeshkian
ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com