രോഹിത്- കോഹ്‍ലി സഖ്യം ബാറ്റിങിനിടെ, india vs south africa PTI
Sports

അര്‍ധ സെഞ്ച്വറിയുമായി രോഹിതും കോഹ്‌ലിയും ക്രീസില്‍; മിന്നും തുടക്കമിട്ട് ഇന്ത്യ

ഇന്ത്യ- ദക്ഷിണാഫ്രിക്ക ഒന്നാം ഏകദിനം

സമകാലിക മലയാളം ഡെസ്ക്

റാഞ്ചി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ഏകദിന പോരാട്ടത്തില്‍ മികച്ച തുടക്കമിട്ട് ഇന്ത്യ. ടോസ് നേടി ദക്ഷിണാഫ്രിക്ക ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. നിലവില്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സെന്ന നിലയില്‍.

ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ (25) ആണ് പുറത്തായ ഇന്ത്യന്‍ ബാറ്റര്‍. വെറ്ററന്‍ ഇതിഹാസങ്ങളായ രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയുമാണ് നിലവില്‍ ക്രീസില്‍. ഇരുവരും അര്‍ധ സെഞ്ച്വറിയുമായി പോരാട്ടം നയിക്കുന്നു. രോഹിത് 56 റൺസുമായി കോഹ്‍ലി 65 റൺസുമായും ക്രീസിൽ.

ആദ്യം അര്‍ധ സെഞ്ച്വറിയിലെത്തിയത് കോഹ്‌ലിയാണ്. താരം 47ല്‍ നിന്നു തുടരെ രണ്ട് സിക്‌സുകള്‍ പായിച്ച് 59 റണ്‍സിലെത്തി. നാല് വീതം സിക്‌സും ഫോറും സഹിതമാണ് കോഹ്‌ലി അര്‍ധ സെഞ്ച്വറിയിലെത്തിയത്. 43 പന്തില്‍ 5 ഫോറും 2 സിക്‌സും സഹിതമാണ് രോഹിത് അര്‍ധ സെഞ്ച്വറിയിലെത്തിയത്.

ഇന്ത്യയ്ക്കായി ഋതുരാജ് ഗെയ്ക്‌വാദ് കളത്തിലിറങ്ങുന്നുണ്ട്. വാഷിങ്ടന്‍ സുന്ദര്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ് എന്നിവരാണ് ഇലവനിലെ സ്പിന്നര്‍മാര്‍.

ഇന്ത്യ ഇലവന്‍: കെഎല്‍ രാഹുല്‍ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, ഋതുരാജ് ഗെയ്ക്‌വാദ്, വാഷിങ്ടന്‍ സുന്ദര്‍, രവീന്ദ്ര ജഡേജ, ഹര്‍ഷിത് റാണ, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ.

india vs south africa: Rohit Sharma and Virat Kohli have found their groove in Ranchi.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സംഭാവന തന്നവരോട് നന്ദി പറയണം'; വാട്സ്ആപ് സന്ദേശം അയക്കാൻ അനുമതി തേടി സർക്കാർ ഹൈക്കോടതിയിൽ

'ബാബറും ഷദബും ടീമില്‍ വേണ്ടെന്ന് ആദ്യമേ പറഞ്ഞു, കോച്ചിനെ സഹിക്കാൻ വയ്യ'; പാക് ക്രിക്കറ്റ് 'പുകയുന്നു'

'പബ്ലിക് സര്‍വീസില്‍ കഴിവുള്ള കൂടുതല്‍ യുവജനങ്ങൾ എത്താന്‍ സിസ്റ്റം പൊളിച്ചെഴുതണം; ലാറ്ററല്‍ എന്‍ട്രി വീണ്ടും കൊണ്ടുവരണം'- വിഡിയോ

കണ്ണന്റെ മുന്നിൽ ചിത്രയുടെ സ്വര മാധുര്യം; ഭക്തിയിൽ ആറാടി ​ഗുരുപവനപുരി

'വസന്തോത്സവം'; ഹോളിയുടെ ഐതിഹ്യമെന്ത്?, ഹോളിക ദഹനത്തിന്റെ പ്രാധാന്യം?, എന്തിന് നിറങ്ങള്‍ വാരിപ്പൂശുന്നു?

SCROLL FOR NEXT