ഋതുരാജ്, കോഹ് ലി 
Sports

റണ്ണൊഴുക്കി കോഹ്‌ലിയും ഗെയ്ക്‌വാദും, ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ റണ്‍മല തീര്‍ത്ത് ഇന്ത്യ

രു ഘട്ടത്തില്‍ 62 ന് 3 എന്ന നിലയില്‍ നിന്നാണ് ഇന്ത്യയെ കോഹ്‌ലി -ഗെയ്ക്‌വാദ് സഖ്യം മികച്ച നിലയിലേക്ക് എത്തിച്ചത്

സമകാലിക മലയാളം ഡെസ്ക്

റായ്പൂര്‍: ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 359 റണ്‍സ് വിജയലക്ഷ്യം. നിശ്ചിത 50 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 358 റണ്‍സാണ് ഇന്ത്യ സ്‌കോര്‍ ചെയ്തത്. വിരാട് കോഹ് ലിയുടെയും ഋതുരാജ് ഗെയ്ക്‌വാദിന്റെയും സെഞ്ച്വറി ഇന്നിങ്‌സാണ് ഇന്ത്യക്ക് കരുത്തായത്.

93 പന്തില്‍ ഏഴ് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 102 റണ്‍സാണ് കോഹ് ലി നേടിയത്. 83 പന്തില്‍ നിന്ന് 12 ഫോറും രണ്ട് സിക്‌സും അടങ്ങുന്ന ഉള്‍പ്പെടുന്നതാണ് ഗെയ്ക്‌വാദി(105)ന്റെ ഇന്നിങ്‌സ്. 43 പന്തില്‍ 66 റണ്‍സുമായി ക്യാപ്റ്റന്‍ കെ എല്‍ രാഹുലും മികച്ച ഇന്നിങ്‌സ് കാഴ്ചവെച്ചു.

ഒരു ഘട്ടത്തില്‍ 62 ന് 3 എന്ന നിലയില്‍ നിന്നാണ് ഇന്ത്യയെ കോഹ്‌ലി -ഗെയ്ക്‌വാദ് സഖ്യം മികച്ച നിലയിലേക്ക് എത്തിച്ചത്. 127 പന്തില്‍ നിന്ന് 150 റണ്‍സിന്റെ മികച്ച കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണര്‍മാരായ യശസ്വി ജയ്‌സ്വാളും (22), രോഹിത് ശര്‍മയും (14) നേരത്ത പുറത്തായിരുന്നു. സ്‌കോര്‍ 40 ല്‍ നില്‍ക്കെ പേസര്‍ നാന്ദ്രെ ബര്‍ഗറിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ക്വിന്റന്‍ ഡി കോക്ക് ക്യാച്ചെടുത്താണ് രോഹിതിനെ പുറത്താക്കുന്നത്. മാര്‍കോ യാന്‍സന്റെ പന്തില്‍ കോര്‍ബിന്‍ ബോഷ് ക്യാച്ചെടുത്ത് ജയ്‌സ്വാള്‍ മടങ്ങി. യാന്‍സന്‍ എറിഞ്ഞ 36 മത്തെ ഓവറിലാണ് ഗെയ്ക്‌വാദ് പുറത്താകുന്നത്. അപ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍257 ന് 3 എന്ന നിലയിലായിരുന്നു.

40മത്തെ ഓവറിലാണ് കോഹ് ലി(102) പുറത്താകുന്നത്. എന്‍ഗിഡിയുടെ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു. പിന്നീടെത്തിയ വാഷിജ്ടണ്‍ സുന്ദര്‍ 1 റണ്‍സെടുത്ത് മടങ്ങി. കെഎല്‍ രാഹുലും(66 ), രവീന്ദ്ര ജഡേജയുമാണ്(24 ) അവസാന ഓവറുകളില്‍ സ്‌കോറിങ് വേഗം കൂട്ടിയത്.

India vs South Africa Second ODI Match Updates

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ നാളെ തുടര്‍വാദം; രാഹുലിന്റെ അറസ്റ്റ് തടയാതെ കോടതി

രാജ്യത്ത് അഞ്ച് വയസിന് താഴെയുള്ള കുട്ടികളില്‍ വളര്‍ച്ചാ മുരടിപ്പും ഭാരക്കുറവും; കേന്ദ്രത്തിന്റെ കണക്കുകള്‍ ഇങ്ങനെ

പഴങ്ങൾ ഫ്രീസ് ചെയ്താണോ സൂക്ഷിക്കുന്നത്? എങ്കിൽ ഇക്കാര്യം ശ്രദ്ധിക്കുക

'ബലാത്സംഗക്കേസിലെ പ്രതിയെ ഒപ്പം നിര്‍ത്തിയാണ് സിപിഎമ്മിന്റെ വലിയ വര്‍ത്തമാനം: കോണ്‍ഗ്രസ് ചെയ്തതു പോലെ ഏതെങ്കിലും പാര്‍ട്ടി ചെയ്തിട്ടുണ്ടോ?'

ബിരുദമുണ്ടോ?, എസ്‌ബി‌ഐയിൽ അപേക്ഷിക്കാം; മൂന്ന് തസ്തികകളിലായി 996 ഒഴിവുകൾ

SCROLL FOR NEXT