India vs Sri Lanka 2nd Test x
Sports

2 ശതകങ്ങള്‍, 2 അര്‍ധ ശതകങ്ങള്‍; കൊളംബോയില്‍ ഇന്ത്യയുടെ 'റണ്‍മല'!

ദേവ്ദത്ത് പടിക്കല്‍ 117, ധ്രുവ് ജുറേല്‍ 115*, ഋഷഭ് പന്ത് 63, ശുഭ്മാന്‍ ഗില്‍ 50

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

കൊളംബോ: ശ്രീലങ്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ 9 വിക്കറ്റ് നഷ്ടത്തില്‍ 503 റണ്‍സെന്ന നിലയില്‍ ഒന്നാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. ദേവ്ദത്ത് പടിക്കല്‍, ധ്രുവ് ജുറേല്‍ എന്നിവരുടെ സെഞ്ച്വറിയും ഋഷഭ് പന്ത്, ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ എന്നിവരുടെ അര്‍ധ സെഞ്ച്വറികളുടേയും ബലത്തിലാണ് ഇന്ത്യ കൂറ്റന്‍ സ്‌കോറിലെത്തിയത്. ശ്രീലങ്ക ഒന്നാം ഇന്നിങ്സ് ബാറ്റിങ് ആരംഭിച്ചെങ്കിലും വീണ്ടും മഴ പെയ്തതോടെ കളി നിർത്തി.

ഇന്ത്യ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുമ്പോള്‍ 177 പന്തില്‍ 9 ഫോറും രണ്ട് സിക്‌സും സഹിതം ജുറേല്‍ 115 റണ്‍സുമായി പുറത്താകാതെ നിന്നു. പ്രസിദ്ധ് കൃഷ്ണ 4 റണ്‍സുമായി ക്രീസില്‍ നിന്നു. ജുറേലിന്റെ കരിയറിലെ രണ്ടാം സെഞ്ച്വറിയാണിത്. ഈ മത്സരത്തില്‍ ഇന്ത്യയുടെ രണ്ടാം സെഞ്ച്വറിയുമാണിത്. ആദ്യ ദിനത്തില്‍ ദേവ്ദത്ത് പടിക്കലും സെഞ്ച്വറി നേടിയിരുന്നു.

രണ്ടാം ദിനത്തില്‍ ധ്രുവ് ജുറേലും ഋഷഭ് പന്തും ചേര്‍ന്ന സഖ്യം ഇന്ത്യന്‍ സ്‌കോര്‍ 400 കടത്തി. ഒന്നാം ദിനത്തില്‍ ബാറ്റിങിനിടെ പരിക്കേറ്റ് റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങിയ പന്ത് രണ്ടാം ദിനത്തില്‍ ക്രീസില്‍ മടങ്ങിയെത്തി അര്‍ധ സെഞ്ച്വറി നേടിയാണ് പുറത്തായത്. ഏഴാം വിക്കറ്റില്‍ ജുറേല്‍- പന്ത് സഖ്യം 112 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്തു. പന്ത് 6 ഫോറും 2 സിക്‌സും സഹിതം 63 റണ്‍സുമായി മടങ്ങി. പിന്നീട് ക്രീലെത്തിയ മാനവ് സുതറും അല്‍പ്പ നേരം പിടിച്ചുനിന്നു. താരം 18 റണ്‍സുമായി പുറത്തായി.

5 വിക്കറ്റ് നഷ്ടത്തില്‍ 300 റണ്‍സെന്ന നിലയിലാണ് രണ്ടാം ദിനം ഇന്ത്യ ബാറ്റിങ് പുനരാരംഭിച്ചത്. സ്‌കോര്‍ 307ല്‍ എത്തിയപ്പോള്‍ ഇന്ത്യക്ക് അരങ്ങേറ്റക്കാരന്‍ സാരാംശ് ജെയ്‌നിന്റെ (6) വിക്കറ്റ് നഷ്ടമായി. പിന്നീടാണ് പന്ത്- ജുറേല്‍ സഖ്യം നിലയുറപ്പിച്ചത്.

നേരത്തെ ദേവ്ദത്ത് പടിക്കലിന്റെ സെഞ്ച്വറിയും ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ നേടിയ അര്‍ധ സെഞ്ച്വറിയുടേയും ബലത്തിലാണ് ഇന്ത്യ ആദ്യ ദിനത്തില്‍ ഭേദപ്പെട്ട നിലയില്‍ കളി അവസാനിപ്പിച്ചത്. യശസ്വി ജയ്സ്വാള്‍, രവീന്ദ്ര ജഡേജ എന്നിവരും പൊരുതി.

തുടരെ രണ്ടാം ടെസ്റ്റിലും സെഞ്ച്വറി തൂക്കി ഇന്ത്യന്‍ ഇന്നിങ്സിന്റെ നെടുംതൂണായി മലയാളി ബാറ്റര്‍ ദേവ്ദത്ത് പടിക്കല്‍ നിന്നു. ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിലും കിടിലന്‍ ശതകവുമായി കളം വാണ താരം രണ്ടാം ടെസ്റ്റിലും മികവ് ആവര്‍ത്തിക്കുകയായിരുന്നു. ഒന്നാം ടെസ്റ്റില്‍ കന്നി ടെസ്റ്റ് ശതകമായിരുന്നെങ്കില്‍ കരിയറിലെ നാലാം ടെസ്റ്റില്‍ താരത്തിന്റെ രണ്ടാം സെഞ്ച്വറിയാണിത്.

168 പന്തില്‍ 10 ഫോറുകള്‍ സഹിതം പടിക്കല്‍ 100 റണ്‍സുമായാണ് സെഞ്ച്വറിയില്‍ എത്തിയത്. സ്‌കോര്‍ 91ല്‍ നില്‍ക്കെ തുടരെ രണ്ട് ഫോറുകള്‍ പറത്തി പടിക്കല്‍ 99ല്‍ എത്തി. പിന്നാലെ സിംഗിള്‍ എടുത്ത് ശതകവും തൊട്ടു. ഒടുവില്‍ താരം 193 പന്തില്‍ 12 ഫോറുകള്‍ സഹിതം 117 റണ്‍സെടുത്തു പുറത്തായി.

ശുഭ്മാന്‍ ഗില്‍ 108 പന്തില്‍ 6 ഫോറുകള്‍ സഹിതം 50 റണ്‍സെടുത്തു മടങ്ങി. രവീന്ദ്ര ജഡേജ 4 ഫോറുകള്‍ സഹിതം 43 റണ്‍സെടുത്തു.

പരമ്പര തൂത്തുവാരാന്‍ ഇറങ്ങിയ ഇന്ത്യ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണിങ് സഖ്യം അധികം ക്രീസില്‍ നിന്നില്ലെങ്കിലും മൂന്നാം വിക്കറ്റില്‍ ഒന്നിച്ച ദേവ്ദത്ത് പടിക്കല്‍- ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ സഖ്യം ഇന്ത്യയെ ട്രാക്കിലാക്കി.

ബാറ്റിങ് തുടങ്ങിയ ഇന്ത്യക്ക് കെഎല്‍ രാഹുലിനെയാണ് ആദ്യം നഷ്ടമായത്. താരം 18 റണ്‍സുമായി മടങ്ങി. സഹ ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍ 45 റണ്‍സെടുത്തു പുറത്തായി. താരം 9 ഫോറുകള്‍ തൂക്കി. സ്‌കോര്‍ 66ല്‍ നില്‍ക്കെയാണ് ഇന്ത്യക്ക് രണ്ടാം വിക്കറ്റ് നഷ്ടമാകുന്നത്.

പിന്നീടാണ് ഗില്‍- പടിക്കല്‍ സഖ്യത്തിന്റെ രക്ഷാപ്രവര്‍ത്തനം. ഇരുവരും ചേര്‍ന്നു മൂന്നാം വിക്കറ്റില്‍ 120 റണ്‍സ് ചേര്‍ത്താണ് പിരിഞ്ഞത്. ടെസ്റ്റ് കരിയറിലെ 9ാം അര്‍ധ സെഞ്ച്വറി നേടിയാണ് ഗില്‍ ഔട്ടായത്. അതിനിടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്ത് പരിക്കേറ്റ് റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങി. താരം 3 റണ്‍സില്‍ നില്‍ക്കെയാണ് മടങ്ങിയത്.

ലങ്കന്‍ നിരയില്‍ 4 വിക്കറ്റെടുത്ത പേസര്‍ അസിത ഫെര്‍ണാണ്ടോയാണ് ബൗളിങില്‍ തിളങ്ങിയത്. കേശര നുവന്ത, പ്രഭാത് ജയസൂര്യ എന്നിവര്‍ 2 വിക്കറ്റെടുത്തു. ലഹിരു കുമാരക്ക് ഒരു വിക്കറ്റ്.

India vs Sri Lanka 2nd Test: Rain returns after just two deliveries in SL's innings

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ചതിച്ചത് ചേര്‍ത്തു നിര്‍ത്തേണ്ടവര്‍; മന്ത്രിസ്ഥാനം സ്വപ്നം കണ്ടവരുടെ ഉറക്കം കെട്ടിരുന്നോ!?'; ബേപ്പൂരിലെ തോല്‍വിയില്‍ കോണ്‍ഗ്രസിനെതിരെ അന്‍വര്‍

'ബിജെപി ബിഗ് സീറോ; അവര്‍ പ്രവര്‍ത്തിക്കില്ല, മറ്റുള്ളവരെ അനുവദിക്കുകയുമില്ല'

നിതിന്‍രാജിന്റെ മരണം: ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍

കോടികൾ പിന്നിട്ട് ബെത്‌ലഹേം കുടുംബ യൂണിറ്റ്; 'ലിവിങ് ഇൻ മമിതാ യു​ഗ'മെന്ന് സോഷ്യൽ മീഡിയ

രണ്ടാം ടെസ്റ്റ് സെഞ്ച്വറി തൂക്കി ധ്രുവ് ജുറേല്‍; 500 വക്കിൽ ഇന്ത്യ