ധരംശാല:ശ്രീലങ്കയ്ക്കെതിരായ മൂന്നാം ട്വന്റി 20 യില്‍ ഇന്ത്യയ്ക്ക് 147 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സെടുത്തു. 38 പന്തുകളില്‍ നിന്ന് 74 റണ്‍സെടുത്ത് അപരാജിതനായി ഒറ്റയ്ക്ക് പൊരുതിയ ക്യാപ്റ്റന്‍ ഡാസണ്‍ ശനകയാണ് ശ്രീലങ്കയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്.
5 വിക്കറ്റിന് 60 റണ്‍സ് എന്ന നിലയില്‍ പരുങ്ങിയ ശ്രീലങ്കയെ ശനക ഒറ്റയ്ക്ക് തോളിലേറ്റുകയായിരുന്നു. രണ്ട് സിക്സും ഒന്‍പത് ഫോറും അതില്‍ ഉള്‍പ്പെടുന്നു. ആറാം വിക്കറ്റില്‍ അര്‍ധസെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്ത ദസൂണ്‍ ഷാനക ചാമിക കരുണരത്‌നെ സഖ്യമാണ് ഭേദപ്പെട്ട സ്‌കോര്‍ ഉറപ്പാക്കിയത്. 47 പന്തുകള്‍ നേരിട്ട ഈ സഖ്യം ശ്രീലങ്കന്‍ സ്‌കോര്‍ ബോര്‍ഡില്‍ എത്തിച്ചത് 86 റണ്‍സ്.
ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച് പരമ്പര സ്വന്തമാക്കിയ സാഹചര്യത്തില്‍ പ്രധാന താരങ്ങള്‍ക്ക് വിശ്രമം നല്‍കിയാണ് ഇന്ത്യ കളത്തിലിറങ്ങിയത്. പകരക്കാരായി എത്തിയവര്‍ പകരം വയ്ക്കാനില്ലാത്ത പ്രകടനത്തിലൂടെ കരുത്തു കാട്ടിയതോടെ ഇന്ത്യ തുടക്കത്തില്‍ത്തന്നെ ആധിപത്യം നേടി. ആദ്യ ഓവറില്‍ത്തന്നെ ധനുഷ്‌ക ഗുണതിലകയെ ഗോള്‍ഡന്‍ ഡക്കിനു മടക്കി മുഹമ്മദ് സിറാജാണ് ഇന്ത്യയുടെ വിക്കറ്റ് വേട്ടയ്ക്കു തുടക്കമിട്ടത്. ഓവറിലെ അവസാന പന്തില്‍ ഗുണതിലക ക്ലീന്‍ ബൗള്‍ഡ്!
കഴിഞ്ഞ മത്സരത്തില്‍ അര്‍ധസെഞ്ചുറിയുമായി ശ്രീലങ്കന്‍ ബാറ്റിങ്ങിന്റെ നട്ടെല്ലായ ഓപ്പണര്‍ പാത്തും നിസ്സങ്കയുടെ ഊഴമായിരുന്നു അടുത്തത്. 10 പന്തു നേരിട്ട് ഒരു റണ്‍ മാത്രം നേടിയ നിസ്സങ്കയെ ആവേശ് ഖാന്‍ പുറത്താക്കി. വെങ്കടേഷ് അയ്യര്‍ക്ക് ക്യാച്ച്. തന്റെ അടുത്ത വരവില്‍ ചാരിത് അസാലങ്കയേയും ആവേശ് ഖാന്‍ തന്നെ മടക്കി. ആറു പന്തില്‍ നാലു റണ്‍സെടുത്ത അസാലങ്കയെ വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ ക്യാച്ചെടുത്ത് പുറത്താക്കി.
രക്ഷാപ്രവര്‍ത്തനത്തിനു ശ്രമിച്ച ജാനിത് ലിയാനഗയെ മറ്റൊരു പകരക്കാരന്‍ താരം രവി ബിഷ്‌ണോയിയും പുറത്താക്കിയതോടെ നാലു വിക്കറ്റ് നഷ്ടത്തില്‍ 29 റണ്‍സ് എന്ന നിലയിലായി ശ്രീലങ്ക. ബിഷ്‌ണോയുടെ പന്ത് പ്രതിരോധിക്കാനുള്ള ശ്രമം പാളിയ ലിയാനഗെ ബൗള്‍ഡായി. അധികം വൈകാതെ ദിനേഷ് ചണ്ഡിമലിനെ ഹര്‍ഷല്‍ പട്ടേല്‍ വെങ്കടേഷ് അയ്യരുടെ കൈകളിലെത്തിച്ചതോടെ അഞ്ചിന് 60 റണ്‍സെന്ന നിലയിലായി ശ്രീലങ്ക. അതിനു ശേഷമായിരുന്ന അപരാജിത കൂട്ടുകെട്ടുമായി ദസൂണ്‍ ഷാനക കരുണരത്നെ സഖ്യം ലങ്കയെ തോളേറ്റിയത്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates