കോഹ്‌ലി, ശുഭ്മാന്‍ ഗില്‍ / ബിസിസിഐ എക്‌സ് 
Sports

വാങ്കഡെയില്‍ ഇന്ന് റണ്ണൊഴുകുമോ? സെമി ഉറപ്പിക്കാന്‍ ഇന്ത്യ, ലങ്കയ്ക്ക് നിര്‍ണായകം 

Author : സമകാലിക മലയാളം ഡെസ്ക്


മുംബൈ: ലോകകപ്പില്‍ അപരാജിത കുതിപ്പ് തുടരാന്‍ ഇന്ത്യ ഇന്ന് ശ്രീലങ്കയ്‌ക്കെതിരെ ഇറങ്ങുന്നു. സെമി ബെര്‍ത്ത് ഉറപ്പിക്കാന്‍ ഇന്ത്യക്ക് ഒരു ജയം മാത്രം മതിയെങ്കിലും ശ്രീലങ്കയ്ക്ക് ഇന്നത്തെ മത്സരം നിര്‍ണായകമാണ്. സെമിയിലെത്താന്‍ സാധ്യതയില്ലെങ്കിലും മറ്റ് മത്സരങ്ങളുടെ ഫലം അടിസ്ഥാനമാക്കി സെമി സാധ്യത നിലനിര്‍ത്താന്‍ ലങ്കയ്ക്ക് ഇന്നത്തെ ജയം അനിവാര്യമാണ്. പോയിന്റ് ടേബിളില്‍ ഇന്ത്യയുടെ നിലവിലെ സ്ഥാനം രണ്ടാണ്. നാലുതോല്‍വികളോടെ ഏഴാം സ്ഥാനത്താണ് ശ്രീലങ്ക. വാങ്കഡെ സ്‌റ്റേഡിയത്തില്‍ ഉച്ചയ്ക്ക് രണ്ട് മണിക്കാണ് മത്സരം നടക്കുന്നത്.

ഓസ്‌ട്രേലിയ, പാകിസ്ഥാന്‍, ന്യൂസിലാന്‍ഡ്, ഇംഗ്ലണ്ട്, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നി ടീമുകളെ പരാജയപ്പെടുത്തിയാണ് ഇന്ത്യ എത്തുന്നത്. ആറ് മത്സരങ്ങളില്‍ നിന്ന് ആറ് വിജയങ്ങളുമായി, 12 പോയിന്റുള്ള ഇന്ത്യ, ലോകകപ്പിലെ തോല്‍വി അറിയാത്ത ഏക ടീമാണ്. ഹാര്‍ദിക് പാണ്ഡ്യയുടെ പരിക്ക് അല്‍പ്പം ആശങ്കയുണ്ടാക്കുന്നെങ്കിലും സൂര്യകുമാര്‍ യാവദിന്റെ ഫോം അത് നികത്തുന്നുണ്ട്.  കഴിഞ്ഞ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെതിരെ 100 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ് ഇന്ത്യ നേടിയത്. 

സെമിയിലെത്താന്‍ സാധ്യതയില്ലെങ്കിലും ശ്രീലങ്കയെ സംബന്ധിച്ചിടത്തോളം ഇന്നത്തെ മത്സരം വളരെ നിര്‍ണായകമാണ്. ടീം ശേഷിക്കുന്ന മൂന്ന് മത്സരങ്ങള്‍ ജയിക്കണമെന്ന് മാത്രമല്ല, മറ്റ് ടീമുകളുടെ ഫലത്തെയും ആശ്രയിച്ചിരിക്കും സെമി സാധ്യത.  ദസുന്‍ ഷനക പുറത്തായപ്പോള്‍ ടീമിന് തിരിച്ചടിയായെങ്കിലും  ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍  ഏഞ്ചലോ മാത്യൂസിന്റെ സ്വപ്ന തിരിച്ചുവരവ് കുറച്ച് ആത്മവിശ്വാസം നല്‍കി. ഇന്നത്തെ മത്സരത്തില്‍ വിരാട് കോഹ്‌ലിക്ക് ഒരു സെഞ്ചുറി നേടിയാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ 49 ഏകദിന സെഞ്ചുറിയെന്ന റെക്കോര്‍ഡ് മറികടക്കാം. ഈ ലോകകപ്പില്‍ വാങ്കഡെയില്‍ ആദ്യം ബാറ്റ് ചെയ്ത ടീം 399, 382 സ്‌കോറുകള്‍ നേടിയിട്ടുണ്ടെന്നത് നോക്കിയാല്‍ ഇന്ന് മൈതാനത്ത് റണ്ണൊഴുകാന്‍ സാധ്യതയുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

'പട നയിച്ചവന്‍ നാട് നയിക്കും, നിലപാടിന്റെ രാജകുമാരന്‍'; വിഡി സതീശനായി കൂറ്റന്‍ ഫ്‌ലെക്‌സ് ബോര്‍ഡ്

വല്ല്യച്ഛനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസ്; അമ്മയ്ക്കും ക്രൂരമർദ്ദനം; നടുക്കുന്ന ദൃശ്യങ്ങള്‍

ചരിത്ര പ്രഖ്യാപനവുമായി മാര്‍പാപ്പ; അനധികൃതമായി കുടിയേറിയ വൈദികനെ യുഎസ് ബിഷപ്പായി നിയമിച്ചു

കനത്ത മഴ; ഇടുക്കിയില്‍ വീട് ഭാഗികമായി തകര്‍ന്നു; മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം

SCROLL FOR NEXT