India vs Zimbabwe x
Sports

പരമ്പര തൂത്തുവാരാന്‍ ഇന്ത്യ; ആദ്യം ബാറ്റ് ചെയ്യും

3 മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 2-0ത്തിന് മുന്നില്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ഹരാരെ: ഇന്ത്യയും സിംബാബ്‌വെയും തമ്മിലുള്ള മൂന്നാം ടി20 പോരാട്ടം അല്‍പ്പ സമയത്തിനുള്ളില്‍. ടോസ് നേടി ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച് മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 2-0ത്തിനു ഉറപ്പിച്ചാണ് മൂന്നാം പോരിനിറങ്ങുന്നത്. ഇതും ജയിച്ച് പരമ്പര തൂത്തുവാരാനാണ് ഇന്ത്യ നോക്കുന്നത്.

കഴിഞ്ഞ കളിയിൽ നിന്നു ഇന്ത്യ രണ്ട് മാറ്റങ്ങളുമയാണ് കളിക്കുന്നത്. ഇന്ത്യക്കായി അശോക് ശർമ, സൂര്യാംശ് ഷെഡ്ജെ എന്നിവർ കളിക്കും. പ്രിൻസ് യാദവ്, ശിവം ദുബെ എന്നിവർക്ക് പകരമാണ് ഇരുവരും പ്ലെയിങ് ഇലവനിൽ എത്തിയത്. സിംബാബ്‍വെ നിരയിൽ എൻ​ഗരവയ്ക്കു പകരം മസാക്ഡാസ ടീമിലെത്തി.

ശ്രേയസ് അയ്യര്‍ ക്യാപ്റ്റനായ ശേഷം ഇന്ത്യ നേടുന്ന ആദ്യ ടി20 പരമ്പര കൂടിയാണിത്. വൈറ്റ് വാഷ്, വിജയത്തിന്റെ തിളക്കം കൂട്ടും. നേരത്തെ ഇംഗ്ലണ്ട്, അയര്‍ലന്‍ഡ് ടീമുകള്‍ക്കെതിരായ പരമ്പര ഇന്ത്യ സമ്പൂര്‍ണമായി അടിയറ വച്ചാണ് സിംബാബ്‌വെയെ നേരിടാനെത്തിയത്. ജയം ടീമിന്റെ തിരിച്ചു വരവിന് ആത്മവിശ്വാസം നല്‍കുന്നതുമാണ്.

സിംബാബ്‌വെ ആശ്വാസ ജയം തേടിയാണ് അവസാന പോരിനെത്തുന്നത്. രണ്ട് മത്സരങ്ങളിലും ടീമിനു ബാറ്റിങിലും ബൗളിങിലുമൊന്നും ഇന്ത്യക്ക് വെല്ലുവിളി തീര്‍ക്കാന്‍ സാധിച്ചിരുന്നില്ല.

പരമ്പരയിലെ ആദ്യ പോരാട്ടത്തില്‍ ഇന്ത്യ 7 വിക്കറ്റിനാണ് വിജയിച്ചത്. രണ്ടാം മത്സരത്തില്‍ ഇന്ത്യ 90 റണ്‍സിന്റെ മിന്നും ജയവും സ്വന്തമാക്കി.

ഇന്ത്യ പ്ലെയിങ് ഇലവന്‍: ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, വൈഭവ് സൂര്യവംശി, ഇഷാന്‍ കിഷന്‍, തിലക് വര്‍മ, റിങ്കു സിങ്, അശോക് ശർമ, രവി ബിഷ്ണോയ്, സൂര്യാംശ് ഷെഡ്ജെ, യഷ് ഠാക്കൂര്‍, മായങ്ക് യാദവ്.

India vs Zimbabwe: Shreyas Iyer's India have already claimed the series 2-0 and have a chance to secure a whitewash in Sunday’s clash in Harare

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാഷ്ട്രീയരംഗം മലീമസമായി, ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല: സിദ്ധരാമയ്യ

'ഞാൻ കുറച്ച് ജാടയാണെന്ന് ആളുകൾക്ക് തോന്നും; എന്റേതായ ഇടത്തിൽ ഒതുങ്ങിക്കൂടാൻ ആണിഷ്ടം'

ഒരു കോടിയുടെ ഒന്നാം സമ്മാനം ഈ നമ്പറിന്; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു| Samrudhi SM 65 lottery result

3, 5, 8... അഭിഷേകിന് പ്രശ്നമില്ല; പക്ഷേ സഞ്ജു 'ഫോമിൽ' കളിക്കണം!

ഒരു സ്ലോട്ടില്‍ ആറുപേര്‍ക്ക് വരെ, മണിക്കൂറില്‍ 300 പേര്‍ വീതം; ഗുരുവായൂര്‍ വിര്‍ച്വല്‍ ക്യൂ ബുക്കിങ് ഇങ്ങനെ