രോഹിത് ശര്‍മ/ഫയൽ ചിത്രം 
Sports

ഓസ്‌ട്രേലിയയില്‍ ഇന്ത്യക്ക് കരുത്താകാന്‍ ഹിറ്റ്മാന്‍ ഉണ്ടാകും; ഫിറ്റ്‌നസ് ടെസ്റ്റ് പാസായി

ഓസ്‌ട്രേലിയയില്‍ ഇന്ത്യക്ക് കരുത്താകാന്‍ ഹിറ്റ്മാന്‍ ഉണ്ടാകും; ഫിറ്റ്‌നസ് ടെസ്റ്റ് പാസായി

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യക്കായി കളിക്കാന്‍ രോഹിത് ശര്‍മയുണ്ടാകും. ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ നടന്ന ഫിറ്റ്‌നസ് ടെസ്റ്റില്‍ രോഹിത് പാസായതായി എന്‍സിഎ അധികൃതര്‍ വ്യക്തമാക്കി. ഫിറ്റ്‌നെസ് ടെസ്റ്റ് പാസായതോടെ താരം ഉടന്‍ തന്നെ ഓസ്‌ട്രേലിയയിലേക്ക് തിരിക്കും. 14 ദിവസത്തെ ഐസൊലേഷന്‍ പൂര്‍ത്തിയാക്കി താരം മൂന്നാം ടെസ്റ്റ് മുതല്‍ ടീമില്‍ കളിക്കും. ജനുവരി ഏഴ് മുതലാണ് മൂന്നാം ടെസ്റ്റ്. 

ബിസിസിഐയുടെ മെഡിക്കല്‍ സംഘത്തിന്റെ മേല്‍നോട്ടത്തിലായിരുന്നു എന്‍സിഎയില്‍ താരത്തിന്റെ ഫിറ്റ്‌നസ് ടെസ്റ്റ്. സെലക്ഷന്‍ കമ്മിറ്റി അംഗങ്ങളും ഒപ്പമുണ്ടായിരുന്നു. ഏകദിന, ടി20 മത്സരങ്ങള്‍ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്താതെ താരത്തിന് വിശ്രമം അനുവദിക്കുകയായിരുന്നു. 

ഐപിഎല്ലിനിടെയാണ് രോഹിതിന് പിന്‍തുടയിലെ ഞരമ്പിന് പരിക്കേറ്റത്. തുടര്‍ന്ന് രോഹിതിനെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഒരു ടീമിലേക്കും പരിഗണിക്കാതിരുന്നത് വിവാദമായിരുന്നു. പിന്നീട് പരിക്ക് മാറി ഐപിഎല്‍ കളിച്ചതിനെ തുടര്‍ന്ന് ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിലേക്ക് താരത്തെ പരിഗണിക്കുകയായിരുന്നു. 

എന്നാല്‍ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും താരം ഫിറ്റ്‌നസ് ടെസ്റ്റ് പൂര്‍ത്തിയാക്കണമെന്ന് ബിസിസിഐ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായുള്ള ഫിറ്റ്‌നസ് പരിശോധനയ്ക്കാണ് രോഹിത് ഇന്ന് ഹാജരായത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍ കേസില്‍ പിണറായി വിജയന് നിര്‍ണായകം; അപ്പീല്‍ അനുമതി ഹര്‍ജിയില്‍ ഇന്ന് വിധി; കേസെടുത്ത് ഇഡിയും

റെയില്‍വേ ജീവനക്കാര്‍ക്ക് ദീപാവലി സമ്മാനം; 2,000 കോടി രൂപ ബോണസ് പ്രഖ്യാപിച്ച് കേന്ദ്രം

രാഹുല്‍ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്‍ശം: ആര്‍ ശ്രീലേഖയ്‌ക്കെതിരെ പരാതി; ഹൈന്ദവവികാരം വ്രണപ്പെടുത്തിയെന്നും ആരോപണം

പിണറായിക്ക് നിർണായകം, ഇന്ത്യ സഖ്യത്തിന്റെ ഹർജി സുപ്രീംകോടതിയിൽ, തുലാവർഷം ഇന്നെത്തും, ഇന്ത്യയെ തകർത്ത് വിൻഡീസ്; ഇന്നത്തെ 5 പ്രധാന വാർത്തകൾ

കേരളത്തില്‍ ജനനം, നിത്യ രാമന്‍ ലോസ് ഏഞ്ചല്‍സ് മേയറാകുമോ? കാരന്‍ ബാസിനെതിരെ ലീഡ്