ഫോട്ടോ: ട്വിറ്റർ 
Sports

ഏഷ്യാ കപ്പ് പാകിസ്ഥാനില്‍ തന്നെ; ഇന്ത്യയുടെ മത്സരങ്ങള്‍ മറ്റൊരു വേദിയില്‍

ഇന്ത്യയുടെ മത്സരങ്ങള്‍ക്കുള്ള വേദി സംബന്ധിച്ച് ഇതുവരെ തീരുമാനം എടുത്തിട്ടില്ല. യുഎഇ, ഒമാന്‍, ശ്രീലങ്ക തുടങ്ങി ഇംഗ്ലണ്ട് വരെ വേദിയായി പരിഗണിക്കുന്നുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

ദുബായ്: ഏഷ്യാ കപ്പ് പാകിസ്ഥാനില്‍ തന്നെ നടത്താന്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ തീരുമാനം. പാകിസ്ഥാനിലാണ് ടൂര്‍ണമെന്റെങ്കില്‍ കളിക്കാന്‍ വരില്ലെന്ന നിലപാടില്‍ ഇന്ത്യ ഉറച്ചു നില്‍ക്കുന്നതിനാല്‍ ഇന്ത്യയുടെ മത്സരങ്ങള്‍ മാത്രം നിഷ്പക്ഷ വേദിയില്‍ നടത്താനും യോഗത്തില്‍ തീരുമാനമായി. 

ഇന്ത്യയുടെ മത്സരങ്ങള്‍ക്കുള്ള വേദി സംബന്ധിച്ച് ഇതുവരെ തീരുമാനം എടുത്തിട്ടില്ല. യുഎഇ, ഒമാന്‍, ശ്രീലങ്ക തുടങ്ങി ഇംഗ്ലണ്ട് വരെ വേദിയായി പരിഗണിക്കുന്നുണ്ട്. 

യോഗത്തില്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് തന്നെയാണ് ഇന്ത്യയുടെ മത്സരങ്ങള്‍ നിഷ്പക്ഷ വേദിയില്‍ നടത്താന്‍ സമ്മതമാണെന്ന് വ്യക്തമാക്കിയത്. ഇതോടെയാണ് ദീര്‍ഘനാളായി നിന്ന അനിശ്ചതത്വത്തിന് വിരാമമായത്. 

ആറ് ടീമുകളാണ് ഏഷ്യ കപ്പ് ഏകദിന പോരാട്ടത്തില്‍ മാറ്റുരയ്ക്കുന്നത്. ഈ വര്‍ഷം സെപ്റ്റംബറിലായിരിക്കും മത്സരങ്ങള്‍. ഗ്രൂപ്പ് എയില്‍ ഇന്ത്യ, പാകിസ്ഥാന്‍, യോഗ്യത കളിച്ചെത്തുന്ന ഒരു ടീം ആണ്. ഗ്രൂപ്പ് ബിയില്‍ ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ ടീമുകളും കളിക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT