ട്രോഫിയുമായി ഇന്ത്യന്‍ ടീം/ പിടിഐ 
Sports

ഇന്ത്യയ്ക്ക് കിരീടം; ത്രില്ലര്‍ പോരില്‍ മലേഷ്യയെ വീഴ്ത്തി ഏഷ്യൻ ചാമ്പ്യന്മാർ

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫില്‍ ഇന്ത്യയുടെ നാലം കീരിടനേട്ടമാണിത്

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി കിരീടം ഇന്ത്യയ്ക്ക്. അവസാന നിമിഷം വരെ ആവേശം നിറഞ്ഞ ഫൈനലിലെ ത്രില്ലര്‍ പോരാട്ടത്തില്‍ മലേഷ്യയെ തകര്‍ത്താണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്. മൂന്നിനെതിരെ നാലു ഗോളുകള്‍ക്കായിരുന്നു ഇന്ത്യന്‍ വിജയം. ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫില്‍ ഇന്ത്യയുടെ നാലം കീരിടനേട്ടമാണിത്. 

രണ്ടു ഗോളുകള്‍ക്ക് പിന്നില്‍ നിന്ന ശേഷമായിരുന്നു ഇന്ത്യയുടെ ശക്തമായ തിരിച്ചു വരവ്. ടൂര്‍ണമെന്റില്‍ അപരാജിത കുതിപ്പ് തുടര്‍ന്ന് ഇന്ത്യയ്ക്കു വേണ്ടി ഒമ്പതാം മിനുട്ടില്‍ ജുഗ് രാജ് സിങ് ആദ്യ ഗോള്‍ നേടി. എന്നാല്‍ മിനിറ്റുകള്‍ക്കകം മലേഷ്യ തിരിച്ചടിച്ചു. 

14-ാം മിനുട്ടില്‍ അബു കമല്‍ അസ്രായിയാണ് മലേഷ്യയെ ഒപ്പമെത്തിച്ചത്. 18-ാം മിനിറ്റില്‍ റാസി റഹീമിലൂടെ മലേഷ്യ മുന്നിലെത്തി. 28-ാം മിനിറ്റില്‍ അമീനുദ്ദീന്‍ മുഹമ്മദ് ഇന്ത്യന്‍ കിരീടസ്വപ്‌നങ്ങളില്‍ കരിനിഴല്‍ വീഴ്ത്തി മൂന്നാം ഗോളും കണ്ടെത്തി. 

രണ്ടു ഗോളിന് പിന്നിലായതോടെ സടകുടഞ്ഞെഴുന്നേറ്റ ഇന്ത്യന്‍ നിര മലേഷ്യന്‍ ഗോള്‍പോസ്റ്റിലേക്കുള്ള ആക്രമണത്തിന് മൂര്‍ച്ച കൂട്ടി. തുടരെ മലേഷ്യന്‍ ഗോള്‍ മുഖം വിറപ്പിച്ച ഇന്ത്യ അവസാന ക്വാര്‍ട്ടറിന് മുമ്പ് ഒരു ഗോള്‍ മടക്കി. നായകന്‍ ഹര്‍മന്‍ പ്രീത് സിങിലൂടെയാണ് ഇന്ത്യ രണ്ടാം ഗോള്‍ നേടിയത്. 

പിന്നാലെ ഗുര്‍ജന്ത് സിങിലൂടെ ഇന്ത്യ സമനില പിടിച്ചു. ഇതോടെ മത്സരം ആവേശകരമായി. ഒടുവില്‍ മത്സരം തീരാന്‍ നിമിഷങ്ങള്‍ മാത്രം ശേഷിക്കെ തകര്‍പ്പന്‍ ഫീല്‍ഡ് ഗോളോടെ ഇന്ത്യ കീരീടം ഉറപ്പിച്ചു. 56-ാം മിനിറ്റില്‍ ആകാശ് ദീപ് സിങാണ് ഇന്ത്യയുടെ വിജയഗോള്‍ കണ്ടെത്തിയത്.

വിജയ​ഗോൾ നേടിയ ആകാശ് ദീപ് സഹതാരങ്ങളുമായി ആഹ്ലാദം പങ്കിടുന്നു/ പിടിഐ

വിജയത്തോടെ ഏറ്റവും കൂടുതല്‍ തവണ ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി നേടുന്ന ടീമായി ഇന്ത്യ മാറി. നാലു തവണയാണ് ഇന്ത്യ കിരീടത്തില്‍ മുത്തമിടുന്നത്.  മൂന്നു തവണ കിരീടം നേടിയ പാകിസ്ഥാന്റെ റെക്കോഡാണ് ഇന്ത്യ മറികടന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

SCROLL FOR NEXT