ഫോട്ടോ: ട്വിറ്റർ 
Sports

ഏഷ്യാ കപ്പ് വനിതാ ഹോക്കി; ചൈനയെ തകർത്ത് ഇന്ത്യ; വെങ്കല നേട്ടം

ഏഷ്യാ കപ്പ് വനിതാ ഹോക്കി; ചൈനയെ തകർത്ത് ഇന്ത്യ; വെങ്കല നേട്ടം

Author : സമകാലിക മലയാളം ഡെസ്ക്

മസ്‌കറ്റ്: ഏഷ്യ കപ്പ് വനിതാ ഹോക്കി ടൂർണമെന്റിൽ വെങ്കലം സ്വന്തമാക്കി ഇന്ത്യ. മെഡൽ നിർണയ പോരാട്ടത്തിൽ ചൈനയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്താണ് ഇന്ത്യൻ വനിതകൾ വെങ്കലം സ്വന്തമാക്കിയത്. 

കളി തുടങ്ങി 13ാം മിനിറ്റിൽ ശർമിള ദേവി, 19ാം മിനിറ്റിൽ ഗുർജിത് കൗർ എന്നിവരാണ് ഇന്ത്യയ്ക്കായി സ്‌കോർ ചെയ്തത്. നേരത്തെ ടൂർണമെന്റിന്റെ സെമിയിലേക്ക് മുന്നേറിയ നിലവിലെ ജേതാക്കൾ കൂടിയായ ഇന്ത്യ, ദക്ഷിണ കൊറിയയോട് തോൽവി വഴങ്ങിയാണ് വെങ്കല പോരാട്ടത്തിന് ഇറങ്ങിയത്. 

ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ മലേഷ്യയെ 9-0ന് തകർത്ത ഇന്ത്യ രണ്ടാം മത്സരത്തിൽ ജപ്പാനോട് 0-2ന് തോറ്റിരുന്നു. പിന്നാലെ സിംഗപ്പുരിനെ 9-1ന് പരാജയപ്പെടുത്തിയാണ് ഇന്ത്യൻ വനിതകൾ സെമിയിലേക്ക് മുന്നേറിയത്. സെമിയിൽ പക്ഷേ മികവ് ആവർത്തിക്കാൻ സാധിച്ചില്ല. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

വരുന്നു ശക്തമായ മഴ; വെള്ളക്കെട്ടും കൃഷിനാശവും ഉണ്ടായേക്കും; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

വിജയവഴിയില്‍ തിരിച്ചെത്തി ഡല്‍ഹി; പരാഗിന്റെ ഒറ്റയാള്‍ പോരാട്ടം തുണച്ചില്ല; പോയന്റ് പട്ടികയില്‍ കയറ്റം

'വോട്ട് എണ്ണാന്‍ കേന്ദ്ര ജീവനക്കാര്‍ വേണ്ട'; തൃണമൂല്‍ ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍; 15 ബൂത്തുകളില്‍ റീപോളിങ്

മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരും; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

SCROLL FOR NEXT