India Wins Gold in Asian Games 2026 Women's Hockey x
Sports

44 കൊല്ലങ്ങൾ... വനിതാ ഹോക്കിയിൽ ചരിത്രമെഴുതി ഇന്ത്യ, സ്വർണം!

ഫൈനലില്‍ ചൈനയെ 1-0ത്തിനു പരാജയപ്പെടുത്തി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

നഗോയ: 44 വര്‍ഷമായി കാത്തിരിക്കുന്ന സ്വര്‍ണ മെഡല്‍ ഒടുവില്‍ ഇന്ത്യ പിടിച്ചെടുത്തു. ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യ സുവര്‍ണ നേട്ടം സ്വന്തമാക്കി പുതു ചരിത്രമെഴുതി. ഫൈനലില്‍ ചൈനയെ 1-0ത്തിനു വീഴ്ത്തിയാണ് ഇന്ത്യന്‍ വനിതാ സംഘം അഭിമാന നേട്ടത്തിലെത്തിയത്. 1982ല്‍ വനിതാ ടീം ഏഷ്യന്‍ ഗെയിംസ് സ്വര്‍ണം സ്വന്തമാക്കിയ ശേഷം ആദ്യമായാണ് ഈയിനത്തിലെ ഇന്ത്യയുടെ സുവര്‍ണ മുന്നേറ്റം.

അപരാജിത കുതിപ്പാണ് ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയും ചൈനയും നടത്തിയത്. ഫൈനലില്‍ ലോക നാലാം നമ്പര്‍ ടീമായ ചൈനയുടെ കരുത്തിനെ കൂസാതെ പോരാടാന്‍ ലോക റാങ്കിങില്‍ എട്ടാം സ്ഥാനത്തുള്ള ഇന്ത്യന്‍ വനിതാ സംഘത്തിനു സാധിച്ചു. ആദ്യ ക്വാര്‍ട്ടറില്‍ തന്നെ ഇന്ത്യ മുന്നിലെത്തി. ലാല്‍റെംസിയാമിയാണ് ഇന്ത്യക്ക് ലീഡ് സമ്മാനിച്ചത്. താരത്തിന്റെ രാജ്യത്തിനായുള്ള 200ാം അന്താരാഷ്ട്ര മത്സരം കൂടിയായിരുന്നു ഫൈനല്‍ എന്നതും സവിശേഷതയായി. ചൈനയുടെ പെനാല്‍റ്റി കോര്‍ണറുകള്‍ ഗോളിലേക്ക് പോകാതെ തടുത്തിട്ട് ഇന്ത്യന്‍ ഗോള്‍ കീപ്പര്‍ സവിതയും മത്സരത്തില്‍ നിര്‍ണായകമായി. പിന്നീട് ലീഡ് വിടാതെ ഇന്ത്യ സ്വര്‍ണം പിടിച്ചെടുക്കുകയായിരുന്നു.

ഇതോടെ ഇന്ത്യയുടെ ആകെ സ്വര്‍ണ നേട്ടം 16ല്‍ എത്തി. ആകെ മെഡല്‍ നേട്ടം 76ലും. 16 സ്വര്‍ണം, 25 വെള്ളി, 35 വെങ്കലം മെഡലുകളാണ് ഇന്ത്യയുടെ നിലവിലെ നേട്ടം. മെഡല്‍ പട്ടികയില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്ത്.

1982നു ശേഷം ഇതാദ്യമായി ഇന്ത്യന്‍ വനിതാ ടീം ഏഷ്യന്‍ ഗെയിംസ് സ്വര്‍ണം സ്വന്തമാക്കി ചരിത്രം തിരുത്തിയെഴുതി. 1982ലാണ് ആദ്യമായി വനിതാ പോരാട്ടം ഏഷ്യന്‍ ഗെയിംസിന്റെ ഭാഗമാകുന്നത്. പ്രഥമ അധ്യായത്തിലാണ് ആദ്യമായും അവസാനമായും ഇന്ത്യ സ്വര്‍ണം നേടിയത്. 1998ലും 2018ലും ഇന്ത്യ ഫൈനലിലെത്തിയെങ്കിലും തോല്‍വിയായിരുന്നു ഫലം. രണ്ട് എഡിഷനിലും ഇന്ത്യയുടെ നേട്ടം വെള്ളിയില്‍ ഒതുങ്ങി.

2026 ഇന്ത്യന്‍ വനിതാ ടീമിനെ സംബന്ധിച്ച് മികച്ച വര്‍ഷം കൂടിയായി മാറി. നേരത്തെ ഇന്ത്യ എഐഎഫ് ദേശീയ കിരീടം സ്വന്തമാക്കിയ ഇന്ത്യന്‍ വനിതകള്‍ ഈ വര്‍ഷം അരങ്ങേറിയ ലോകകപ്പില്‍ അഞ്ചാം സ്ഥാനത്തും എത്തിയിരുന്നു. 52 വര്‍ഷത്തിനു ശേഷമാണ് ഇന്ത്യ ലോകകപ്പില്‍ ഇത്രയും മികച്ച പ്രകടനം പുറത്തെടുത്തത്. പിന്നാലെയാണ് ഏഷ്യന്‍ ഗെയിംസ് സ്വര്‍ണം.

India's only Asian Games gold in the women's Hockey came in 1982. They have reached the final twice since then, in 1998 and 2018, but settled for silver after defeats to South Korea and Japan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോടിയേരിയെ തിരിച്ചറിയാത്തവര്‍ക്ക് എന്ത് ഗ്യാനേഷ് കുമാര്‍ ?, സംഘര്‍ഷം സുവര്‍ണാവസരമാക്കാന്‍ സിപിഎം ശ്രമം: മന്ത്രി ജനീഷ്

'ദിവസവും അഞ്ച് പാക്കറ്റ് സിഗരറ്റ് വലിക്കും; നിര്‍ത്തിയിട്ടും ആരോഗ്യത്തെ ബാധിച്ചു'; അച്ഛനെക്കുറിച്ച് സുചിത്ര

'അടിയന്തരാവസ്ഥക്കാലത്തെ ഇരുണ്ട ദിനങ്ങളെ ഓർമ്മിപ്പിക്കുന്നു; കേരളത്തിൽ നടക്കുന്നത് സംഘപരിവാറിന് സമാനമായ മാധ്യമവേട്ട’

'മഴയില്ലെങ്കിലും ആ ടേക്ക് ഓഫ് ബോർഡ് വഴുക്കുന്നതായിരുന്നു'; ഏഷ്യൻ ഗെയിംസിലെ അനുഭവങ്ങൾ പങ്കുവെച്ച് വെള്ളി മെഡൽ ജേതാവ് എം ശ്രീശങ്കർ

'എന്തിലും എന്നെ പ്രതിയാക്കാൻ ചിലർക്ക് ധൃതി, കുറേ തീർത്തില്ലേ, ഇനിയും വേണോ?'; അഭിപ്രായങ്ങൾ പറയേണ്ടത് പാർട്ടി വേദികളിൽ: കെ സി വേണുഗോപാൽ