India Women vs Australia Women x
Sports

പിങ്ക് ബോള്‍ ടെസ്റ്റ്; ഇന്ത്യന്‍ വനിതകള്‍ക്കെതിരെ ഒന്നാം ദിനം വരുതിയില്‍ നിര്‍ത്തി ഓസീസ്

ഇന്ത്യ 198ല്‍ ഓള്‍ ഔട്ട്

സമകാലിക മലയാളം ഡെസ്ക്

പെര്‍ത്ത്: ഇന്ത്യന്‍ വനിതാ ടീമും ഓസ്ട്രേലിയ വനിതാ ടീമും തമ്മിലുള്ള പിങ്ക് ബോള്‍ ടെസ്റ്റിന്റെ ഒന്നാം ദിനത്തില്‍ കളി വരുതിയില്‍ നിര്‍ത്തി ഓസീസ്. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് 198 റണ്‍സില്‍ അവസാനിപ്പിച്ച് ബാറ്റിങ് തുടങ്ങിയ ഓസ്‌ട്രേലിയന്‍ വനിതകള്‍ ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 96 റണ്‍സെന്ന നിലയില്‍. 7 വിക്കറ്റുകള്‍ കൈയിലിരിക്കെ ഇന്ത്യന്‍ സ്‌കോറിനൊപ്പമെത്താന്‍ അവര്‍ക്ക് 102 റണ്‍സ് വേണം.

ഓപ്പണര്‍മാരെ വേഗം നഷ്ടമായെങ്കിലും മൂന്നാം സ്ഥാനത്തെത്തിയ എല്ലിസ് പെറിയും അഞ്ചാമതായി ക്രീസിലെത്തിയ അന്നബെല്‍ സതര്‍ലാന്‍ഡും നിലവില്‍ ക്രീസില്‍ തുടരുന്നു. എല്ലിസ് പെറി 43 റണ്‍സും അന്നബെല്‍ 20 റണ്‍സും ഇതുവരെ നേടി.

ജോര്‍ജിയ വോള്‍ (2), ഫോബ് ലിച്ഫീല്‍ഡ് (9), ക്യാപ്റ്റന്‍ അലിസ ഹീലി (13) എന്നിവരുടെ വിക്കറ്റാണ് ഓസ്‌ട്രേലിയക്ക് നഷ്ടമായത്. ഇന്ത്യക്കായി സയാലി സത്ഗിരെ 2 വിക്കറ്റെടുത്തു. ക്രാന്തി ഗൗഡ് ഒരു വിക്കറ്റ് സ്വന്തമാക്കി.

നേരത്തെ ഒന്നാം ഇന്നിങ്സില്‍ ഇന്ത്യ 198 റണ്‍സില്‍ പുറത്ത്. ടോസ് നേടി ഓസ്ട്രേലിയ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യക്കായി ക്രാന്തി ഗൗഡ്, കഷ്വി ഗൗതം, പ്രതിക റാവല്‍, സയാലി സത്ഗിരെ എന്നിവര്‍ വനിതാ ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ചു.

ജെമിമ റോഡ്രിഗ്സാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍. താരം അര്‍ധ സെഞ്ച്വറി നേടി. 84 പന്തില്‍ 7 ഫോറുകള്‍ സഹിതം ജെമിമ 52 റണ്‍സ് സ്വന്തമാക്കി. ഷെഫാലി വര്‍മ (35), അരങ്ങേറ്റക്കാരി കഷ്വി ഗൗതം (34) എന്നിവരും ചെറുത്തു നിന്നു. മറ്റാര്‍ക്കും കാര്യമായി തിളങ്ങാന്‍ സാധിക്കാത്തത് തിരിച്ചടിയായി.

ഓസ്ട്രേലിയക്കായി അന്നബെല്‍ സതര്‍ലാന്‍ഡ് 4 വിക്കറ്റുകള്‍ വീഴ്ത്തി. ലസി ഹാമില്‍ടന്‍ 3 വിക്കറ്റെടുത്തു. ഡാര്‍സി ബ്രൗണ്‍ 2 വിക്കറ്റും ആഷ്ലി ഗാര്‍ഡ്നര്‍ ഒരു വിക്കറ്റും സ്വന്തമാക്കി.

India Women vs Australia Women Pink ball Test

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാചകവാതക വില കൂട്ടി, ഗാര്‍ഹിക സിലിണ്ടറിന് വര്‍ധിപ്പിച്ചത് 60 രൂപ

വി ഡി സതീശന്റെ പുതുയുഗ യാത്രയ്ക്ക് ഇന്ന് സമാപനം; രാഹുല്‍ ഗാന്ധി പങ്കെടുക്കും

ഡിജിറ്റല്‍ അറസ്റ്റ്; കോങ്ങാട് എംഎല്‍എ കെ ശാന്തകുമാരിയെ കുടുക്കാന്‍ ശ്രമം, പരാതി നല്‍കി

'ക്രിസ്റ്റ്യാനോ റൊണാൾഡോ... ജറ്റ് അയച്ച് എന്നെ ഒന്ന് രക്ഷിക്കു!'; ഇന്ത്യയിൽ കുടുങ്ങിയ വിൻഡീസ് താരത്തിന്റെ അപേക്ഷ

പ്രണയം നിരസിച്ചു; സ്‌കൂള്‍ വിദ്യാര്‍ഥിനിയെ വലിച്ചിഴച്ച് കെട്ടിടത്തിനുള്ളിലെത്തിച്ച് പീഡിപ്പിച്ച 20 കാരന്‍ അറസ്റ്റില്‍

SCROLL FOR NEXT