സ്മൃതി മന്ധാന എക്സ്
Sports

രണ്ടാം പോരിലും സ്മൃതിയുടെ മികവ്; അര്‍ധ സെഞ്ച്വറി, വിന്‍ഡീസിനു മുന്നില്‍ 160 റണ്‍സ് ലക്ഷ്യം

രണ്ടാം ടി20യില്‍ ഇന്ത്യന്‍ വനിതകള്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സ്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: വെസ്റ്റ് ഇന്‍ഡീസ് വനിതാ ടീമിനെതിരായ രണ്ടാം ടി20 പോരാട്ടത്തില്‍ 160 റണ്‍സ് വിജയ ലക്ഷ്യം വച്ച് ഇന്ത്യന്‍ വനിതകള്‍. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുത്തു.

തുടരെ രണ്ടാം മത്സരത്തിലും അര്‍ധ സെഞ്ച്വറിയടിച്ച് സ്മൃതി മന്ധാന തിളങ്ങി. താരം 41 പന്തുകള്‍ നേരിട്ട് 62 റണ്‍സ് അടിച്ചെടുത്തു. താരം 9 ഫോറുകളും 1 സിക്‌സും സഹിതമാണ് മികച്ച ബാറ്റിങ് തുടരെ പുറത്തെടുത്തത്.

മധ്യനിരയില്‍ 17 പന്തില്‍ 6 ഫോറുകള്‍ സഹിതം 32 റണ്‍സെടുത്ത റിച്ച ഘോഷാണ് ആക്രമിച്ചു കളിച്ച മറ്റൊരു താരം. ദീപ്തി ശര്‍മ (17), ജെമിമ റോഡ്രിഗസ് (13) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍. ഇന്ത്യക്കായി രാഘവി ബിഷ്ട് ടി20യില്‍ അരങ്ങേറി.

വിന്‍ഡീസിനായി ചിന്നല്‍ ഹെന്റി, ദിയേന്ദ്ര ഡോട്ടിന്‍, ഹെയ്‌ലി മാത്യൂസ്, അഫി ഫ്‌ളെച്ചര്‍ എന്നിവര്‍ 2 വീതം വിക്കറ്റുകള്‍ വീഴ്ത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി