ഇന്ത്യന്‍ ക്രിക്കറ്റ് താരം വിജയ് ശങ്കര്‍ വിവാഹിതനായി/ഫോട്ടോ: സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ഇന്‍സ്റ്റഗ്രാം 
Sports

ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ വിജയ് ശങ്കര്‍ വിവാഹിതനായി, വധു വൈശാലി വിശ്വേശരന്‍

വിജയ് ശങ്കറുടെ ഐപിഎല്‍ ടീമായ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് വിവാഹ ചടങ്ങുകളുടെ ചിത്രങ്ങളും ആശംസകളുമായി സമൂഹമാധ്യമങ്ങളിലെത്തി

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ വിജയ് ശങ്കര്‍ വിവാഹിതനായി. വൈശാലി വിശ്വേശരനാണ് വധു. കോവിഡ് നിബന്ധനകള്‍ പാലിച്ചായിരുന്നു വിവാഹ ചടങ്ങുകള്‍. 

വിജയ് ശങ്കറുടെ ഐപിഎല്‍ ടീമായ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് വിവാഹ ചടങ്ങുകളുടെ ചിത്രങ്ങളും ആശംസകളുമായി സമൂഹമാധ്യമങ്ങളിലെത്തി. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 20നായിരുന്ന വിജയിയുടെ വിവാഹ നിശ്ചയം. 

2018ലാണ് വിജയ് ഇന്ത്യക്ക് വേണ്ടി ടി20 ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കുന്നത്. ശ്രീലങ്കയ്‌ക്കെതിരെ കൊളംബോയിലായിരുന്നു അത്. 2018ല്‍ തന്നെ മെല്‍ബണില്‍ ഓസ്‌ട്രേലിയക്കെതിരെ കളിച്ച് ഇന്ത്യന്‍ ഏകദിന ടീമിലേക്കും വിജയ് ശങ്കര്‍ എത്തി. 2019ലെ ഇന്ത്യയുടെ ലോകകപ്പ് സംഘത്തിലും അംഗമായിരുന്നു വിജയ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കരുവാറ്റ കൊലപാതകം: തലയ്ക്കടിച്ച് തലച്ചോറിൽ രക്തസ്രാവമുണ്ടാക്കി, അബോധാവസ്ഥയിലായപ്പോൾ ശ്വാസംമുട്ടിച്ചു; പോസ്റ്റ്മോർട്ടം റിപ്പോർട്ട്

'അനുപമ രണ്ട് കൊല്ലം മൗനം പാലിച്ചത് അവരെ ഭയന്ന്; ധ്രുവിന്റെ അമ്മ മനോരോഗ വിദഗ്ധ, മകനെ ചികിത്സിക്കണം!'

ബിപി കൂടിയോ, എങ്ങനെ മനസ്സിലാക്കാം?; ശരീരം നൽകുന്ന സൂചനകൾ അവഗണിക്കരുത്

മലയാളികള്‍ കൂടുതല്‍ പണം പാഴാക്കുന്നത് എവിടെ?; എങ്ങനെ രക്ഷപ്പെടാം?

ദിവസവും കഴിക്കേണ്ട 5 ഫൈബർ റിച്ച് ഭക്ഷണങ്ങൾ, ദഹനം മുതൽ ഹൃദയാരോഗ്യം വരെ