മുഹമ്മദ് സിറാജ്/ ട്വിറ്റർ 
Sports

'വൃത്തികെട്ട പുഴുവാണ് നീ'- ഇന്ത്യന്‍ താരം മുഹമ്മദ് സിറാജിന് നേരെ വീണ്ടും കാണികളുടെ വംശീയ അധിക്ഷേപം

'വൃത്തികെട്ട പുഴുവാണ് നീ'- ഇന്ത്യന്‍ താരം മുഹമ്മദ് സിറാജിന് നേരെ വീണ്ടും കാണികളുടെ വംശീയ അധിക്ഷേപം

സമകാലിക മലയാളം ഡെസ്ക്

ബ്രിസ്‌ബെയ്ന്‍: ഇന്ത്യന്‍ താരങ്ങളായ മുഹമ്മദ് സിറാജ്, ജസ്പ്രിത് ബുമ്‌റ എന്നിവര്‍ക്ക് നേരെ സിഡ്‌നി ടെസ്റ്റില്‍ കാണികള്‍ വംശീയ അധിക്ഷേപം നടത്തിയത് വിവാദമായിരുന്നു. ഇതിനെതിരെ ബിസിസിഐ പരാതി നല്‍കുകയും ചെയ്തു. അതിനിടെ നാലാം ടെസ്റ്റിന്റെ ഒന്നാം ദിനത്തില്‍ ബ്രിസ്‌ബെയ്‌നില്‍ വച്ചും മുഹമ്മദ് സിറാജിന് നേരെ വീണ്ടും വംശീയ അധിക്ഷേപമുണ്ടായതായി റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

പരിക്കേറ്റ് മുതിര്‍ന്ന പേസര്‍മാര്‍ വിട്ടുനില്‍ക്കുന്ന നാലാം ടെസ്റ്റില്‍ ഇന്ത്യന്‍ പേസ് ഡിപാര്‍ട്ട്‌മെന്റിനെ നയിക്കുന്നത് സിറാജാണ്. മത്സരത്തിനിടെ സിറാജിന് നേരെ കാണികളില്‍ ഒരു കൂട്ടര്‍ വംശീയ അധിക്ഷേപം നടത്തിയെന്ന് ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സിറാജിനെ നോക്കി ഒരു കൂട്ടം കാണികള്‍ 'നീ ഒരു വൃത്തികെട്ട പുഴു'വാണെന്ന് പറഞ്ഞതായാണ് റിപ്പോര്‍ട്ടുകളില്‍ ഉള്ളത്. 'ഞങ്ങളെ ഒന്ന് ആവേശം കൊള്ളിക്കൂ വൃത്തിക്കെട്ട പുഴു' എന്ന് പറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

സിറാജിനൊപ്പം അരങ്ങേറ്റ ടെസ്റ്റ് കളിക്കുന്ന വാഷിങ്ടന്‍ സുന്ദറിന് നേരെയും കാണികള്‍ അധിക്ഷേപം നടത്തിയതായി മാധ്യമങ്ങള്‍ പറയുന്നു. എന്നാല്‍ സംഭവം സംബന്ധിച്ച് ഇന്ത്യന്‍ ടീം ഔദ്യോഗിക പരാതികളൊന്നും നല്‍കിയിട്ടില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇസ്രയേല്‍

'276 ദിവസമാണ് ഞാൻ ഇതിനായി കാത്തിരുന്നത്'; സൂര്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ആന്റണി പെപ്പെ

ടി എം നാരായണന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ ഓഫീസ് എക്സിക്യൂട്ടീവ് മുതൽ മാനേജർ വരെയുള്ള തസ്തികകളിൽ ഒഴിവുകൾ, ഏപ്രിൽ 18 വരെ അപേക്ഷിക്കാം

SCROLL FOR NEXT