ഫോട്ടോ: ട്വിറ്റർ 
Sports

ചരിത്രമെഴുതി ഇന്ത്യന്‍ പുരുഷ റിലേ ടീം; ഏഷ്യന്‍ റെക്കോര്‍ഡ് തകര്‍ത്തു, ലോക അത്‌ലറ്റിക്‌സില്‍ കന്നി ഫൈനല്‍ പ്രവേശം (വീഡിയോ)

അമോജ് ജേക്കബ്, രാജേഷ് രമേഷ്, മലയാളി താരങ്ങളായ അനസ് യഹിയ, മുഹമ്മദ് അജ്മല്‍ വരിയത്തൊടി എന്നിവരടങ്ങിയ ടീമാണ് ഫൈനലിലേക്ക് മുന്നേറിയത്

സമകാലിക മലയാളം ഡെസ്ക്

ബുഡാപെസ്റ്റ്: ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രമെഴുതി മലയാളികള്‍ ഉള്‍പ്പെട്ട ഇന്ത്യന്‍ പുരുഷ റിലേ ടീം. 4- 400 മീറ്റര്‍ റിലേയില്‍ ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ റിലേ ടീം ഫൈനലിലേക്ക് യോഗ്യത നേടി. ഏഷ്യന്‍ റെക്കോര്‍ഡ് തകര്‍ത്താണ് ടീമിന്റെ മുന്നേറ്റം എന്നതും ഇരട്ടി മധുരമായി. 

അമോജ് ജേക്കബ്, രാജേഷ് രമേഷ്, മലയാളി താരങ്ങളായ അനസ് യഹിയ, മുഹമ്മദ് അജ്മല്‍ വരിയത്തൊടി എന്നിവരടങ്ങിയ ടീമാണ് ഫൈനലിലേക്ക് മുന്നേറിയത്. രണ്ട് മിനിറ്റ് 59.05 സെക്കന്‍ഡിലാണ് ഇന്ത്യന്‍ സംഘം ഫിനിഷ് ചെയ്തത്. 3.00.25 ആയിരുന്നു ടീമിന്റെ നേരത്തെയുള്ള മികച്ച സമയം. 

പിന്നില്‍ നിന്നു ഓടിക്കയറിയാണ് ഇന്ത്യന്‍ സംഘത്തിന്റെ കുതിപ്പ്. യുഎസ്എയ്ക്ക് പിന്നില്‍ രണ്ടാം സ്ഥാനത്താണ് ഹീറ്റ്‌സില്‍ ഇന്ത്യന്‍ സംഘം മത്സരം പൂര്‍ത്തിയാക്കിയത്. ബ്രിട്ടന്‍, ജമൈക്ക ടീമുകളെ പിന്തള്ളിയാണ് ഇന്ത്യന്‍ ടീം കുതിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT