ആദ്യ വിക്കറ്റ് നേട്ടം സഹതാരങ്ങൾക്കൊപ്പം ആഘോഷിക്കുന്ന ഉമേഷ് യാദവ്/ ചിത്രം: ട്വിറ്റർ 
Sports

ഇന്ത്യയ്ക്ക് വീണ്ടും തിരിച്ചടി; രണ്ടാം ഇന്നിംഗ്സിനിടെ ഉമേഷ് യാദവിനു പരിക്ക് 

ഓസീസ് ഓപ്പണർ ജോ ബേൺസിന്റെ വിക്കറ്റെടുത്ത് മികച്ച ഫോമിൽ നിൽക്കുകയായിരുന്നു താരം

സമകാലിക മലയാളം ഡെസ്ക്

മെൽബൺ: ബോക്‌സിങ് ഡേ ടെസ്റ്റിൽ ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിംഗ്സിനിടെ ഇന്ത്യൻ പേസർ ഉമേഷ് യാദവിനു പരിക്ക്. തൻ്റെ നാലാം ഓവർ എറിയ‌ുന്നതിനിടെയായിരുന്നു ഉമേഷ് പരിക്ക് പറ്റി മടങ്ങിയത്. ഓസീസ് ഓപ്പണർ ജോ ബേൺസിന്റെ വിക്കറ്റെടുത്ത് മികച്ച ഫോമിൽ നിൽക്കുകയായിരുന്നു താരം. താരത്തെ സ്‌കാനിങ്ങിന് വിധേയനാക്കിയെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.

ഇന്നിംഗ്സിലെ എട്ടാം ഓവറിലെ റണ്ണപ്പിനിടെ മുട്ട് വേദനയെ തുടർന്ന് ഉമേഷ് മൈതാനത്ത് വൈദ്യസഹായം തേടി. മുഹമ്മദ് സിറാജ് ആണ് പിന്നീട് ഈ ഓവർ പൂർത്തിയാക്കിയത്. ഇന്ത്യൻ നിരയിലെ സ്റ്റാർ പേസർമാരായ ഇശാന്ത് ശർമ്മ, മുഹമ്മദ് ഷമി എന്നിവർ പരിക്ക് കാരണം കളിക്കാതിരിക്കേ ഉമേഷിനും പരിക്കേൽക്കുന്നത് ടീമിന് കടുത്ത തിരിച്ചടിയാകും. ആദ്യ ടെസ്റ്റിലെ രണ്ടാം ഇന്നിംഗ്സിലാണ് മുഹമ്മദ് ഷമിക്കു പരിക്കേറ്റത്. ഷമിക്ക് പകരമാണ് സിറാജ് ടീമിൽ ഇടം നേടിയത്. 

മെൽബണിൽ ഇന്ത്യ ഒന്നാം ഇന്നിംഗ്‌സിൽ 131 റൺസിൻറെ ലീഡ് സ്വന്തമാക്കിയിട്ടുണ്ട്. രണ്ടാം ഇന്നിംഗ്സിൽ ഓസ്ട്രേലിയ 71 റൺസ് എടുക്കുന്നതിനിടെ 3 വിക്കറ്റ് നഷ്ടമായിക്കഴിഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT