വിഡിയോ സ്ക്രീൻഷോട്ട് 
Sports

ഐപിഎല്ലിൽ ഒരു വേറിട്ട ലോക റെക്കോർഡ്; ഭീമൻ ജേഴ്സി, 66 മീറ്റർ നീളം, 44 മീറ്റർ വീതി 

ടൂർണമെന്റിന്റെ 15-ാം പതിപ്പിനെ പ്രതിനിധീകരിച്ച് 15 എന്ന നമ്പരായിരുന്നു ജേഴ്സിക്ക്

Author : സമകാലിക മലയാളം ഡെസ്ക്

ണ്ട് മാസം നീണ്ടുനിന്ന ഐപിഎൽ പൂരത്തിന് കൊടിയിറങ്ങി. അരങ്ങേറ്റ സീസണിൽ കപ്പ് നേടി ഗുജറാത്ത് ടൈറ്റൻസ് ഐപിഎൽ ചാമ്പ്യന്മാർ ആയിരിക്കുകയാണ്. കലാശപ്പോരാട്ടതിനിടയിൽ മറ്റൊരു അപൂർവതയ്ക്ക് കൂടി നരേന്ദ്ര മോദി സ്റ്റേഡിയം സാക്ഷിയായി.  ഇന്ത്യയുടെ ക്രിക്കറ്റ് സംഘടനയായ ബിസിസിഐ ഗിന്നസ് ബുക്കിൽ ഇടം പിടിച്ചതാണ് ആ നേട്ടം. 

ഫൈനൽ മത്സര വേദിയിൽ ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് ജേഴ്സി പുറത്തിറക്കിയാണ് ലോക റെക്കോർഡ് കുറിച്ചത്. 66 മീറ്റർ നീളവും 44 മീറ്റർ വീതിയുമുള്ള ഈ ജേഴ്സിയാണ് മൈതാനത്തിൽ അവതരിപ്പിച്ചത്. ടൂർണമെന്റിന്റെ 15-ാം പതിപ്പിനെ പ്രതിനിധീകരിച്ച് 15 എന്ന നമ്പരായിരുന്നു ജേഴ്സിക്ക്. എല്ലാ ഐപിഎൽ ടീമുകളുടെയും ലോഗോയും ഇതിൽ പതിപ്പിച്ചിട്ടുണ്ട്. ജേഴ്സി പുറത്തിറക്കിയതിന് പിന്നാലെ ഗിന്നസ് പ്രതിനിധികളിൽ നിന്ന് ഗിന്നസ് ലോക റെക്കോർഡ് സർട്ടിഫിക്കറ്റ് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ് ഷായും ഐപിഎൽ ചെയർമാൻ ബ്രിജേഷ് പട്ടേലും ചേർന്ന് ഏറ്റുവാങ്ങി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഞാനല്ലേ ഏറ്റെടുത്തത്, ഇനി എന്തുതീരുമാനിക്കാന്‍'; മുഖ്യമന്ത്രി പറഞ്ഞപ്പോള്‍ ഇത്രയൊന്നും പ്രതീക്ഷിച്ചില്ല

'പൃഥ്വിരാജിനെ കൊണ്ട് മാപ്പ് പറയിപ്പിക്കണമെന്ന് പറഞ്ഞ സംഘടനക്ക്, അതിലും വലിയ പോക്രിത്തരം കാണിച്ചവരെ കൊണ്ട് മാപ്പ് പറയിപ്പിക്കാൻ പറ്റാത്തത് എന്താ ?'

'കടുത്ത കുറ്റമായിട്ടും സ്വന്തം അംഗങ്ങളെ സംരക്ഷിക്കാനുള്ള സമൂഹത്തിന്റെ സഹജ വാസന; മധു വധക്കേസില്‍ ദൃക്‌സാക്ഷികള്‍ അറിയില്ലെന്ന് പറഞ്ഞു'

തീൻ മേശ നിറഞ്ഞാലും 'കൺട്രോൾ' വേണം, ആരോ​ഗ്യകരമായി എങ്ങനെ ബക്രീദ് വിരുന്ന് ആസ്വദിക്കാം

രാത്രിയിൽ ഇവിടെ ഒറ്റയ്ക്ക് പോകരുത്; കേരളത്തിലെ ഭയപ്പെടുത്തുന്ന ഇടങ്ങൾ

SCROLL FOR NEXT