ഫോട്ടോ: ട്വിറ്റർ 
Sports

'ആ ഫൈനലിന്റെ ത്രിൽ ഇത്തവണ ഉണ്ടാകില്ല, പരിക്ക് മാറി കരുത്തോടെ തിരിച്ചെത്തു'- കരോലിന മരിന് സന്ദേശമയച്ച് പിവി സിന്ധു (വീഡിയോ)

'ആ ഫൈനലിന്റെ ത്രിൽ ഇത്തവണ ഉണ്ടാകില്ല, പരിക്ക് മാറി കരുത്തോടെ തിരിച്ചെത്തു'- കരോലിന മരിന് സന്ദേശമയച്ച് പിവി സിന്ധു (വീഡിയോ)

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ടോക്യോ ഒളിംപിക്സ് പടിവാതിൽക്കൽ നിൽക്കെ കഴിഞ്ഞ തവണത്തെ സ്വർണ ജേതാവായ സ്പെയിനിന്റെ ബാഡ്മിന്റൺ സൂപ്പർ താരം കരോലിന മരിൻ പരിക്കിനെ തുടർന്ന് പിൻമാറിയത് ആ​രാധകരെ നിരാശയിലാക്കിയിരുന്നു. കാൽമുട്ടിനേറ്റ പരിക്കിനെ തുടർന്നാണ് നിലവിലെ സ്വർണ ജേതാവായ മരിൻ ഒളിംപിക്സിൽ നിന്ന് പിൻമാറിയത്. റിയോ ഒളിംപിക്സ് ഫൈനലിൽ ഇന്ത്യൻ സെൻസേഷൻ പിവി സിന്ധുവിനെ വീഴ്ത്തിയാണ് മരിൻ സ്വർണം നേടിയത്. 

ഇപ്പോഴിതാ കരോലിന മരിനു സന്ദേശമയച്ച് ഇന്ത്യൻ താരം പിവി സിന്ധു. മരിന്റെ പരുക്ക് എത്രയും വേഗം മാറട്ടെ എന്നും കരുത്തോടെ കളിക്കളത്തിൽ സജീവമാകാൻ സാധിക്കട്ടെ എന്നായിരുന്നു സിന്ധുവിന്റെ സന്ദേശം. ട്വിറ്ററിൽ സിന്ധു പങ്കുവച്ച വീഡിയോയിലൂ‌ടെയാണ് സന്ദേശം. 

‘കാൽമുട്ടിലെ പരിക്ക് എത്രയും വേഗം ഭേദമാകട്ടെ, കഴിഞ്ഞ ഒളിംപിക്സ് ഫൈനൽ ഞാനിപ്പോഴും ഓർമിക്കുന്നു. നമ്മൾ ഇരുവരും മത്സരിക്കുന്നതിന്റെ ത്രിൽ ഇത്തവണ നഷ്ടപ്പെടും’– സിന്ധു സന്ദേശത്തിൽ പറഞ്ഞു. ലോക ചാംപ്യൻഷിപ് ജേതാവായ സിന്ധുവിന്റെ ഒളിംപിക്സ് സ്വർണം നേടാനുള്ള സാധ്യതകൾ മരിന്റെ പിൻമാറ്റത്തോടെ സജീവമായി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം