ഫോട്ടോ: ഫെയ്സ്ബുക്ക് 
Sports

ഐഎസ്എൽ: ഒമ്പതാം പതിപ്പിന് ഇന്ന് കിക്കോഫ്, കേരള ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാൾ മത്സരം രാത്രി ഏഴരയ്ക്ക് 

കലൂർ ജവാഹർലാൽ നെഹ്രു അന്താരാഷ്ട്ര സ്‌റ്റേഡിയത്തിൽ രാത്രി ഏഴരയ്ക്കാണ് കിക്കോഫ്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഐഎസ്എൽ ഫുട്‌ബോളിന്റെ ഒമ്പതാം പതിപ്പിലെ ഉദ്ഘാടനമത്സരത്തിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനെ നേരിടും. കിരീടമോഹത്തോടെയാണ് നിലവിലെ റണ്ണേഴ്‌സ് അപ്പായ ബ്ലാസ്റ്റേഴ്‌സ് പുതിയ സീസണിനു തുടക്കമിടുന്നത്. കലൂർ ജവാഹർലാൽ നെഹ്രു അന്താരാഷ്ട്ര സ്‌റ്റേഡിയത്തിൽ രാത്രി ഏഴരയ്ക്കാണ് കിക്കോഫ്.

കഴിഞ്ഞ സീസണിൽ ടീമിലുണ്ടായിരുന്ന 16 പേരെ കേരള ബ്ലാസ്റ്റേഴ്‌സ് നിലനിർത്തിയപ്പോൾ 12 പേർ പുതുതായെത്തി. 14 യുവതാരങ്ങളാണ് ഇത്തവണ ബ്ലാസ്റ്റേഴ്‌സ് നിരയിലുള്ളത്. ജെസെല്‍ കര്‍ണെയ്‌റോ നയിക്കുന്ന 27 അംഗ ടീമില്‍ ഏഴ് മലയാളി താരങ്ങളാണ് ഉള്ളത്.  ഇവാന്‍ വുകോമനോവിച്ചിന്റെ പരിശീലനത്തിലാണ് ടീം ഇറങ്ങുന്നത്. കഴിഞ്ഞതവണ ലീഗിൽ അവസാനസ്ഥാനക്കാരായിരുന്നു ഈസ്റ്റ് ബംഗാൾ‌. 

രണ്ടുവർഷത്തെ ഇടവേളയ്ക്കുശേഷമാണ് ഐഎസ്എൽ ഹോം ആൻഡ് എവേ അടിസ്ഥാനത്തിലേക്ക്‌ തിരിച്ചെത്തുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബിജെപി വിട്ട് അണ്ണാമലൈ; രാജി സ്വീകരിച്ചെന്ന് പാര്‍ട്ടി

സിഎംആർഎല്ലിന് തിരിച്ചടി; എക്സാലോജിക് കേസിൽ ഇഡി അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

'എന്തോന്നാ ഇതൊക്കെ! എല്ലാ പടത്തിലും സാരി അഴിക്കുന്നു, പോകുന്നു; സിനിമാ സെലക്ഷൻ വളരെ മോശം', ജാൻവിക്കെതിരെ വിമർശനം

കാമുകിമാര്‍ക്ക് ഐ ഫോണുകള്‍ സമ്മാനിക്കണം; 6.5 ലക്ഷം രൂപയുടെ ടാപ്പുകള്‍ മോഷ്ടിച്ച് ആണ്‍കുട്ടികള്‍; 12 മണിക്കൂറില്‍ പൊക്കി പൊലീസ്

എവിടെ മമതയ്‌ക്കൊപ്പം അണി നിരന്ന 'ടോളിവുഡ് ബ്രിഗേഡ്'? ആപത്ത് കാലത്ത് പാര്‍ട്ടിയെ പൂര്‍ണമായും കൈവിട്ട് താരങ്ങള്‍

SCROLL FOR NEXT