മിന്നു മണി ഫെയ്സ്ബുക്ക്
Sports

മിന്നു മണി ഏകദിന, ടി20 ടീമില്‍; വിന്‍ഡീസ് വനിതകള്‍ക്കെതിരായ പോരാട്ടം; ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

മലയാളി താരം സജന സജീവനും ടി20 ടീമില്‍

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: വെസ്റ്റ് ഇന്‍ഡീസ് വനിതാ ടീമിനെതിരായ ഏകദിന, ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ വനിതാ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം മിന്നു മണി ഏകദിന, ടി20 ടീമുകളില്‍ ഇടം പിടിച്ചു. മറ്റൊരു മലയാളി താരം സജന സജീവന്‍ ടി20 ടീമിലും ഉള്‍പ്പെട്ടു.

15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. പരിക്കേറ്റ് വിശ്രമത്തിലുള്ള ഓപ്പണര്‍ ഷെഫാലി വര്‍മയെ ഇത്തവണയും ടീമിലേക്ക് പരിഗണിച്ചില്ല.

വെസ്റ്റ് ഇന്‍ഡീസ് ഇന്ത്യന്‍ പര്യടനത്തിനായി എത്തും. മൂന്ന് മത്സരങ്ങളടങ്ങിയ ടി20, ഏകദിന പരമ്പരകളാണ് ടീം കളിക്കുന്നത്. ഈ മാസം 15, 17, 19 തീയതികളിലാണ് ടി20 പോരാട്ടം. 22, 24, 27 തീയതികളിലാണ് ഏകദിന പോരാട്ടം.

ഇന്ത്യ ടി20 ടീം: ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), സ്മൃതി മന്ധാന, നന്ദിനി കശ്യപ്, ജെമിമ റോഡ്രിഗസ്, റിച്ച ഘോഷ്, ഉമ ഛേത്രി, ദീപ്തി ശര്‍മ, സജന സജീവന്‍, രാഘ്‌വി ബിഷ്ട്, രേണുക സിങ്, പ്രിയ മിശ്ര, ടിറ്റസ് സാധു, സൈമ ഠാക്കൂര്‍, മിന്നു മണി, രാധ യാദവ്.

ഇന്ത്യ ഏകദിന ടീം: ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), സ്മൃതി മന്ധാന, പ്രതിക റാവല്‍, ജെമിമ റോഡ്രിഗസ്, ഹര്‍ലീന്‍ ഡിയോള്‍, റിച്ച ഘോഷ്, ഉമ ഛേത്രി, തേജല്‍ ഹസബ്‌നിസ്, ദീപ്തി ശര്‍മ, മിന്നു മണി, രേണുക സിങ്, പ്രിയ മിശ്ര, ടിറ്റസ് സാധു, തനുജ കന്‍വെര്‍, സൈമ ഠാക്കൂര്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

അമ്പോ... രോഹിത് ശർമ അല്ലേ ഇത്! 10 വയസ് കുറഞ്ഞെന്ന് ആരാധകർ

തീവ്രമഴ: ഏത് സാഹചര്യവും നേരിടാന്‍ സജ്ജം; സ്ഥിതി ഗതികള്‍ വിലയിരുത്തി മുഖ്യമന്ത്രി

'എന്ത് പറഞ്ഞാലും മിണ്ടാതിരിക്കുന്ന ഒരാളായി ജീവിക്കാൻ പറ്റില്ല; പ്രശ്നം വരുമ്പോൾ ഓടിയാൽ, അത് വീണ്ടും നമ്മളിലേക്ക് വരും'