ശിവം ദുബെ എക്സ്
Sports

പരിക്കേറ്റ് നിതീഷ് റെഡ്ഡി പുറത്ത്; സിംബാബ്‌വെയിലേക്ക് ശിവം ദുബെ

സീനിയര്‍ താരങ്ങളടക്കം ലോകകപ്പ് ടീമിലെ മിക്കവര്‍ക്കും വിശ്രമം

സമകാലിക മലയാളം ഡെസ്ക്

മുംബൈ: സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ശിവം ദുബെയെ ഉള്‍പ്പെടുത്തി. നേരത്തെ പ്രഖ്യാപിച്ച ടീമില്‍ അംഗമായിരുന്ന നിതീഷ് റെഡ്ഡി പരിക്കേറ്റ പുറത്തായ സാഹചര്യത്തിലാണ് ദുബെയെ ഉള്‍പ്പെടുത്തിയത്.

നിലവില്‍ ടി20 ലോകകപ്പ് ടീമില്‍ അംഗമാണ് ദുബെ. താരം അത്ര ഫോമില്‍ അല്ല. എങ്കിലും പ്ലെയിങ് ഇലവനില്‍ നിന്നു താരത്തെ മാറ്റിയിട്ടില്ല.

നിതീഷ് റെഡ്ഡിയുടെ പരിക്ക് ബിസിസിഐ മെഡിക്കല്‍ സംഘം നിരീക്ഷിക്കുന്നുണ്ട്. മലയാളി താരം സഞ്ജു സാംസണാണ് ടീമിലെ മുഖ്യ വിക്കറ്റ് കീപ്പര്‍.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയാണ് ഇന്ത്യ സിംബാബ്‌വെക്കെതിരെ കളിക്കുന്നത്. ജൂലൈ ആറിനാണ് ആദ്യ പോരാട്ടം. രണ്ടാം പോരാട്ടം ജൂലൈ ഏഴിനും മൂന്നാം പോരാട്ടം ജൂലൈ പത്തിനും നടക്കും. ജൂലൈ 13, 14 തീയതികളിലാണ് നാലും അഞ്ചും മത്സരങ്ങള്‍. ജൂലൈ ആദ്യം ഇന്ത്യ സിംബാബ്‌വെയിലെ ഹരാരെയില്‍ എത്തും.

ഇന്ത്യന്‍ ടീം: ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, ഋതുരാജ് ഗെയ്ക്‌വാദ്, അഭിഷേക് ശര്‍മ, റിങ്കു സിങ്, സഞ്ജു സാംസണ്‍, ധ്രുവ് ജുറേല്‍, ശിവം ദുബെ, റിയാന്‍ പരാഗ്, വാഷിങ്ടന്‍ സുന്ദര്‍, രവി ബിഷ്‌ണോയ്, ആവേശ് ഖാന്‍, ഖലീല്‍ അഹമദ്, മുകേഷ് കുമാര്‍, കുമാര്‍ ദേശ്പാണ്ഡെ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT