Syed Mushtaq Ali Trophy  x
Sports

ഇന്‍ഡോറില്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലുകളെല്ലാം ഫുള്‍! സയ്യിദ് മുഷ്താഖ് അലി ട്രോഫി മത്സരങ്ങള്‍ പുനെയിലേക്ക് മാറ്റി

സൂപ്പര്‍ ലീഗ്, ഫൈനല്‍ മത്സരങ്ങളുടെ വേദിയാണ് മാറ്റിയത്

സമകാലിക മലയാളം ഡെസ്ക്

പുനെ: സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 പോരാട്ടത്തിന്റെ സൂപ്പര്‍ ലീഗ് പോരാട്ടങ്ങളുടെ വേദി മാറ്റി ബിസിസിഐ. ഇന്‍ഡോറില്‍ നടക്കേണ്ടിയിരുന്ന പോരാട്ടങ്ങളാണ് പുനെയിലേക്ക് മാറ്റിയത്. ഫൈനല്‍ മത്സരവും ഇന്‍ഡോറിനു നഷ്ടമായി. മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷന്റെ അപേക്ഷ മാനിച്ചാണ് വേദി മാറ്റം.

എട്ട് ടീമുകളിലെ താരങ്ങള്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫ് അംഗങ്ങള്‍ക്കും താമസിക്കാന്‍ ഇന്‍ഡോറില്‍ ഹോട്ടലുകള്‍ കിട്ടാനില്ല. ഇതോടെയാണ് വേദി മാറ്റം. സൂപ്പര്‍ ലീഗ് മത്സരങ്ങള്‍ തീരുമാനിച്ചിരിക്കുന്ന ദിവസങ്ങളില്‍ ഇന്‍ഡോറില്‍ നിരവധി കല്യാണങ്ങളും ഡോക്ടര്‍മാരുടെ കോണ്‍ഫറന്‍സ് അടക്കമുള്ളവയും ഈ ഘട്ടത്തില്‍ നടക്കുന്നതിനാല്‍ നഗരത്തില്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ കിട്ടാനില്ലാത്ത സ്ഥിതിയാണ്. ഇതോടെയാണ് ബിസിസിഐ തീരുമാനം.

ഇന്‍ഡോറില്‍ നിന്നു പുനെയിലേക്ക് മത്സരങ്ങള്‍ മാറ്റിയതായി ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ സ്ഥിരീകരിച്ചു. ഗ്രൂപ്പ് ഘട്ടത്തിലെ പോരാട്ടങ്ങള്‍ ഹൈദരാബാദ്, ലഖ്‌നൗ, അഹമദാബാദ്, കൊല്‍ക്കത്ത എന്നിവിടങ്ങളിലായാണ് അരങ്ങേറിയത്. സൂപ്പര്‍ ലീഗ്, ഫൈനല്‍ മത്സരങ്ങളായിരുന്നു ഇന്‍ഡോറില്‍ തീരുമാനിച്ചിരുന്നത്.

സൂപ്പര്‍ ലീഗ് ഘട്ടത്തിലെ മത്സരങ്ങള്‍ ഈ മാസം 12 മുതലാണ്. ഫൈനല്‍ ഡിസംബര്‍ 18ന് അരങ്ങേറും.

The BCCI has shifted the Syed Mushtaq Ali Trophy Super League phase and final from Indore to Pune.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അറസ്റ്റ് തടയാതെ കോടതി, രണ്ടാമത്തെ ബലാത്സംഗക്കേസില്‍ രാഹുലിന് തിരിച്ചടി

ഫാക്ടിൽ ഡ്രാഫ്റ്റ്സ്മാൻ ആകാൻ അവസരം; 26,530 വരെ ശമ്പളം, ഇപ്പോൾ അപേക്ഷിക്കാം

നാളെ രാത്രി എട്ടുമണിക്ക് മുന്‍പ് മുഴുവന്‍ റീഫണ്ടും നല്‍കണം, പാലിച്ചില്ലെങ്കില്‍ കര്‍ശന നടപടി; ഇന്‍ഡിഗോയ്‌ക്കെതിരെ കടുപ്പിച്ച് കേന്ദ്രം

ശുഭ്മാന്‍ ഗില്‍ പൂര്‍ണ ഫിറ്റ്; ടി20 പരമ്പര കളിക്കും

ചുമ്മാ കുടിച്ചിട്ടു കാര്യമില്ല, ​ഗുണമുണ്ടാകണമെങ്കിൽ ​ഗ്രീൻ ടീ ഇങ്ങനെ കുടിക്കണം

SCROLL FOR NEXT