indw vs saw final x
Sports

ലോകകപ്പ് ഫൈനല്‍; ഇന്ത്യന്‍ വനിതകള്‍ ആദ്യം ബാറ്റ് ചെയ്യും, ടോസ് ദക്ഷിണാഫ്രിക്കയ്ക്ക്

മഴയെ തുടര്‍ന്നു ഫൈനല്‍ വൈകിയാണ് തുടങ്ങുന്നത്

സമകാലിക മലയാളം ഡെസ്ക്

നവി മുംബൈ: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള വനിതാ ഏകദിന ലോകകപ്പ് പോരാട്ടത്തിന്റെ ഫൈനല്‍ അല്‍പ്പ സമയത്തിനുള്ളില്‍. ടോസ് നേടി ദക്ഷിണാഫ്രിക്ക ബൗളിങ് തിരഞ്ഞെടുത്തു. ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. കനത്ത മഴയെ തുടര്‍ന്നാണു ടോസ് വൈകിയത്. ഇന്ത്യ സെമി കളിച്ച ടീമിനെ നിലനിര്‍ത്തി.

ചരിത്രത്തിലാദ്യമായി ഏകദിന ലോകകപ്പ് കിരീടം നേടാന്‍ ഇന്ത്യന്‍ വനിതകള്‍ക്ക് വേണ്ടത് ഒറ്റ ജയം. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഇന്ത്യ കന്നി കിരീടം തേടുന്ന ദക്ഷിണാഫ്രിക്കന്‍ വനിതാ ടീമിനെ നേരിടും. നവി മുംബൈയില്‍ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തിലാണ് കലാശപ്പോരാട്ടം. ഇരു ടീമുകളും ആദ്യ കിരീടം തേടുന്നതിനാല്‍ വനിതാ ലോകകപ്പിനു പുതിയ ചാംപ്യന്‍ ടീമിനെ കിട്ടും.

നേരത്തെ രണ്ട് തവണ ഫൈനലിലെത്തിയവരാണ് ഇന്ത്യ. ദക്ഷിണാഫ്രിക്ക ഇതാദ്യമായാണ് ഫൈനല്‍ പോരിലെത്തുന്നത്. 2005ലും 2017ലുമാണ് ഇന്ത്യ നേരത്തെ ഫൈനല്‍ കളിച്ചത്. 2005ല്‍ ഓസ്ട്രേലിയയോടും 2017ല്‍ ഇംഗ്ലണ്ടിനോടും ഇന്ത്യ പരാജയമേറ്റു വാങ്ങി.

സെമിയില്‍ ഇന്ത്യ നിലവിലെ ചാംപ്യന്‍മാരായ ഓസ്ട്രേലിയേയും ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ടിനേയുമാണ് വീഴ്ത്തിയത്. ഐതിഹാസിക റണ്‍സ് ചെയ്സിലൂടെ ഓസ്ട്രേലിയയെ മലര്‍ത്തിയടിച്ചാണ് ഹര്‍മന്‍പ്രീതും സംഘവും കന്നി ലോക കിരീടത്തിനായി എത്തുന്നത്.

indw vs saw final: The rain is playing hide and seek in Mumbai. The covers had come off but they have been put back on again.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കസ്റ്റഡിയിലെടുത്ത ഭര്‍ത്താവിനെ തേടിയെത്തി; പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിക്ക് ക്രൂരമര്‍ദനം; ഒടുവില്‍ ഇടപെട്ട് മുഖ്യമന്ത്രി

കൂച്ച് ബെഹാർ ട്രോഫി: ബറോഡയ്ക്കെതിരെ കേരളത്തിന് മുന്നിൽ റൺ മല

​'കുറ്റകൃത്യത്തിൽ പങ്കില്ല, വെറുതെ വിടണം'; നടിയെ ആക്രമിച്ച കേസിലെ 5, 6 പ്രതികൾ ഹൈക്കോടതിയിൽ

വാതില്‍ ചവിട്ടിത്തുറന്ന് സ്റ്റേഷനിലെത്തി; കൈക്കുഞ്ഞുങ്ങളെ എറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചു; ദൃശ്യങ്ങള്‍ തെളിവ്; ഗര്‍ഭിണിയെ മുഖത്തടിച്ച സംഭവത്തില്‍ സിഐ

'ഇതാണോ പിണറായി വിജയന്‍ സര്‍ക്കാരിന്റെ സ്ത്രീസുരക്ഷ?; ഏത് യുഗത്തിലാണ് ജീവിക്കുന്നത്?'

SCROLL FOR NEXT