മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

ഫുള്‍ഹാം, ക്രിസ്റ്റല്‍ പാലസ് ജയിച്ചു കയറി
nottm forest vs man united: Amad Diallo equaliser rescues point for United
nottm forest vs man unitedx
Updated on
1 min read

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ വിജയക്കുതിപ്പിന് കടിഞ്ഞാണ്‍. ആഴ്‌സണല്‍, ബ്രൈറ്റന്‍ ടീമുകള്‍ വിജയം സ്വന്തമാക്കി. ഫുള്‍ഹാം, ക്രിസ്റ്റല്‍ പാലസ് ടീമുകളും ജയിച്ചു കയറി.

മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ 2-2നു നോട്ടിങ്ഹാം ഫോറസ്റ്റ് സമനിലയില്‍ പിടിച്ചു. വന്‍ തകര്‍ച്ചയില്‍ നിന്നു കരകയറാന്‍ ശ്രമിക്കുന്ന നോട്ടിങ്ഹാം ഫോറസ്റ്റിനെ സംബന്ധിച്ചു സമനില ജയത്തോളം വിലപ്പെട്ടതാണ്.

ആദ്യ ഗോള്‍ നേടി ലീഡെടുത്തത് മാഞ്ചസ്റ്റര്‍ യുനൈറ്റഡാണ്. 34ാം മിനിറ്റില്‍ കാസമിറോയാണ് ടീമിനെ മുന്നിലെത്തിച്ചത്. ആദ്യ പകുത്തിക്ക് പിരിയുമ്പോള്‍ മാഞ്ചസ്റ്റര്‍ ഈ ഗോളില്‍ മുന്നിലായിരുന്നു.

nottm forest vs man united: Amad Diallo equaliser rescues point for United
അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

എന്നാല്‍ 48ാം മിനിറ്റില്‍ മോര്‍ഗാന്‍ ഗിബ്‌സ് നോട്ടിങ്ഹാമിനു സമനില സമ്മാനിച്ചു. രണ്ട് മിനിറ്റിനുള്ളില്‍ അവര്‍ മാഞ്ചസ്റ്ററിനെ വീണ്ടും ഞെട്ടിച്ചു. നിക്കോളോ സവോനയിലൂടെ അവര്‍ മുന്നിലെത്തി. ഒടുവില്‍ 81ാം മിനിറ്റില്‍ അമദ് ഡിയാല്ലോ മാഞ്ചസ്റ്ററിനെ രക്ഷപ്പെടുത്തി.

ഒന്നാം സ്ഥാനം ഉറപ്പിച്ച് വീണ്ടും ആഴ്‌സണല്‍. എവേ പോരില്‍ അവര്‍ ബേണ്‍ലിയെ മറുപടിയില്ലാത്ത രണ്ട് ഗോളിനു വീഴ്ത്തി. 14ാം മിനിറ്റില്‍ വിക്ടര്‍ ഗ്യോകരേഴ്‌സ്, 35ാം മിനിറ്റില്‍ ഡക്ലന്‍ റൈസ് എന്നിവരാണ് ഗണ്ണേഴ്‌സിനായി വല ചലിപ്പിച്ചത്.

ബ്രൈറ്റന്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് സ്വന്തം തട്ടകത്തില്‍ ലീഡ്‌സ് യുനൈറ്റഡിനെ വീഴ്ത്തി. ക്രിസ്റ്റല്‍ പാലസ് 2-0ത്തിനു ബ്രെന്‍ഡ്‌ഫോര്‍ഡിനെ പരാജയപ്പെടുത്തി. ഫുള്‍ഹാം 3-0ത്തിനു വൂള്‍വ്‌സിനേയും കീഴടക്കി.

nottm forest vs man united: Amad Diallo equaliser rescues point for United
വീണ്ടും സെഞ്ച്വറിയടിച്ച് കരുൺ നായർ; കേരളത്തിനെതിരെ മികച്ച തുടക്കമിട്ട് കർണാടക
Summary

nottm forest vs man united: Man United rescued a point against Nottingham Forest at the City Ground on Saturday.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com