അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

ഇത് മൂന്നാം തവണയാണ് ഇന്ത്യ വനിതാ ഏകദിന ലോകകപ്പ് ഫൈനലിലേക്കെത്തിയത്
Indian team celebrating entering the final
ഫൈനൽ പ്രവേശമാഘോഷിക്കുന്ന ഇന്ത്യൻ ടീം, indw vs sawx
Updated on
1 min read

മുംബൈ: ചരിത്ര ജയത്തോടെ ഇന്ത്യന്‍ വനിതകള്‍ ഏകദിന ലോകകപ്പ് ഫൈനലിലേക്ക് മൂന്നാം തവണയും മുന്നേറിയിരുന്നു. ഞായറാഴ്ച വൈകീട്ട് 3 മുതല്‍ ആരംഭിക്കുന്ന കലാശപ്പോരാട്ടത്തില്‍ ടീം ദക്ഷിണാഫ്രിക്കയുമായി ഏറ്റുമുട്ടും. കന്നി കിരീടം നേടിയാല്‍ ഇന്ത്യന്‍ വനിതകളെ കാത്തിരിക്കുന്നത് കോടികളുടെ സമ്മാനത്തുക. ടീമിനു ബിസിസിഐ 125 കോടി രൂപ നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ടി20 ലോകകപ്പ് വിജയത്തിനു പിന്നാലെ പുരുഷ ടീമിനു ബിസിസിഐ 125 കോടി രൂപ സമ്മാനം നല്‍കിയിരുന്നു. പുരുഷ ടീമിനു നല്‍കുന്ന സമ്മാനത്തുക തന്നെ വനിതാ ടീമിനും നല്‍കണമെന്ന, ഇന്ത്യന്‍ ടീം പിന്തുടരുന്ന തുല്യതാ നയത്തിന്റെ അടിസ്ഥാനത്തില്‍ ലോകകപ്പ് ജയിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിനും 125 കോടി രൂപ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ടീമിലെ എല്ലാ താരങ്ങള്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനുമായാണ് സമ്മാനത്തുക നല്‍കുക.

തുല്യ സമ്മാനത്തുക എന്നതാണ് ബിസിസിഐ നയം. വനിതകള്‍ ലോകകപ്പ് ജയിച്ചാല്‍ സ്വാഭാവികമായി അവര്‍ക്ക് ബിസിസിഐ സമ്മാനം നല്‍കും. സമ്മാനത്തുക സംബന്ധിച്ചു മുന്‍കൂറായി പറയേണ്ടതില്ലെന്ന തീരുമാനമാണെന്നു ഒരു ബിസിസിഐ അംഗം വെളിപ്പെടുത്തി.

Indian team celebrating entering the final
ചരിത്രമെഴുതാന്‍ ഒറ്റ ജയം! കന്നി ലോകകപ്പ് കിരീടത്തിനായി ഹര്‍മന്‍പ്രീതും പോരാളികളും

2017ലെ ലോകകപ്പ് ഫൈനലില്‍ ഇന്ത്യ ഇംഗ്ലണ്ടിനോടു പരാജയപ്പെട്ടിരുന്നു. 9 റണ്‍സിനാണ് ടീം പൊരുതി വീണത്. അന്ന് ടീമിലെ ഓരോ അംഗത്തിനും 50 ലക്ഷം രൂപ വീതമാണ് ബിസിസിഐ സമ്മാനമായി നല്‍കിയത്. സപ്പോര്‍ട്ട് സ്റ്റാഫുകള്‍ക്കും സമാനമായി തന്നെ സമ്മാനത്തുക ലഭിച്ചു.

ഇത് മൂന്നാം തവണയാണ് ഇന്ത്യ ഏകദിന ലോകകപ്പ് ഫൈനല്‍ കളിക്കാനെത്തുന്നത്. 2005, 2017 വര്‍ഷങ്ങളിലാണ് നേരത്തെ ഫൈനല്‍ കളിച്ചത്. ഒരു തവണ ഓസ്‌ട്രേലിയയോടും രണ്ടാം തവണ ഇംഗ്ലണ്ടിനോടും ഫൈനലില്‍ തോറ്റു. ഇന്ത്യയും ചരിത്രത്തിലാദ്യമായി ഫൈനല്‍ കളിക്കുന്ന ദക്ഷിണാഫ്രക്കയും കന്നി കിരീടമാണ് തേടുന്നത്. വനിതാ ഏകദിനത്തിനു പുതിയ ലോക ചാംപ്യനെ ആര് ജയിച്ചാലും കിട്ടും.

Indian team celebrating entering the final
വീണ്ടും സെഞ്ച്വറിയടിച്ച് കരുൺ നായർ; കേരളത്തിനെതിരെ മികച്ച തുടക്കമിട്ട് കർണാടക
Summary

indw vs saw: Last year, the Indian men's team was rewarded with a whopping Rs 125 crore for their performance in the men's T20 World Cup

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com