ഉന്മുക്ത് ചന്ദ്/ഫയല്‍ ചിത്രം 
Sports

അമേരിക്കയിലേക്കുള്ള കൂടുമാറ്റത്തില്‍ തുടക്കത്തിലെ തിരിച്ചടി; മൂന്ന് പന്തില്‍ ഡക്കായി ഉന്മുക്ത് ചന്ദ്‌

സിലികണ്‍ വാലി സ്‌ട്രൈക്കേഴ്‌സിന് വേണ്ടി ഓപ്പണറായാണ് ഉന്മുക്ത് ഇറങ്ങിയത്. എന്നാല്‍ അക്കൗണ്ട് തുറക്കും മുന്‍പേ ക്ലീന്‍ ബൗള്‍ഡായി

Author : സമകാലിക മലയാളം ഡെസ്ക്

കാലിഫോര്‍ണിയ: ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് യുഎസ് മേജര്‍ ക്രിക്കറ്റ് ലീഗിലേക്ക് ചേക്കേറിയ ഉന്മുക്ത് ചന്ദിന് അരങ്ങേറ്റ മത്സരത്തില്‍ നിരാശ. മൂന്ന് പന്തില്‍ ഡക്കായി ഉന്മുക്ത് മടങ്ങി. 

സിലികണ്‍ വാലി സ്‌ട്രൈക്കേഴ്‌സിന് വേണ്ടി ഓപ്പണറായാണ് ഉന്മുക്ത് ഇറങ്ങിയത്. എന്നാല്‍ അക്കൗണ്ട് തുറക്കും മുന്‍പേ ക്ലീന്‍ ബൗള്‍ഡായി. എംസിഎല്‍ കരിയറില്‍ പ്രതീക്ഷിച്ച തുടക്കമല്ല ഇതോടെ ഉന്മുക്തിന് മുന്‍പില്‍ തുറന്നത്. 

ഉന്മുക്ത് നിരാശപ്പെടുത്തിയെങ്കിലും കളിയില്‍ ഇന്ത്യന്‍ മുന്‍ അണ്ടര്‍ 19 നായകന്റെ ടീം ജയം പിടിച്ചു. ഡൊമസ്റ്റിക് ക്രിക്കറ്റില്‍ ഡല്‍ഹി ടീമില്‍ ഇടം നേടാന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് ഉന്മുക്തിന്റെ വിരമിക്കല്‍ പ്രഖ്യാപനം എന്നാണ് വിലയിരുത്തപ്പെടുന്നത്. 

201-20 സീസണില്‍ ഉത്തരാഖണ്ഡ് ടീമിന് വേണ്ടി ഉന്മുക്ത് കളിച്ചെങ്കിലും മികവ് കാണിക്കാനായില്ല. 2020-21 സീസണിലെ സയിദ് മുഷ്താഖ് അലി ട്രോഫിയിലും വിജയ് ഹസാരെ ട്രോഫിയിലും ഡല്‍ഹി ടീമില്‍ ഉന്മുക്ത് ഇടം ലഭിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ

മഴ ശക്തമാകുന്നു; കണ്ണൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തി

വിഷ്ണു വിനോദിൽ പ്രതീക്ഷ, കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ്