ഫോട്ടോ: ട്വിറ്റർ 
Sports

അക്ഷര്‍ പട്ടേലിനു പരിക്ക്? പകരം വാഷിങ്ടന്‍ സുന്ദര്‍

ബംഗ്ലാദേശിനെതിരായ അവസാന സൂപ്പര്‍ ഫോര്‍ പോരിനിടെയാണ് അക്ഷറിനു പരിക്കേറ്റത്. ഇരു കൈകള്‍ക്കും മുറിവേറ്റതായാണ് റിപ്പോര്‍ട്ടുകള്‍

Author : സമകാലിക മലയാളം ഡെസ്ക്

 
കൊളംബോ: ഇന്ത്യന്‍ സ്പിന്‍ ഓള്‍ റൗണ്ടര്‍ അക്ഷര്‍ പട്ടേലിനു പരിക്കേറ്റതായി റിപ്പോര്‍ട്ടുകള്‍. താരത്തിനു ഏഷ്യാ കപ്പ് ഫൈനല്‍ നഷ്ടമായേക്കും. പകരക്കാരനായി വാഷിങ്ടന്‍ സുന്ദര്‍ ഇന്ത്യന്‍ ക്യാമ്പിലെത്തുമെന്നും പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 

ബംഗ്ലാദേശിനെതിരായ അവസാന സൂപ്പര്‍ ഫോര്‍ പോരിനിടെയാണ് അക്ഷറിനു പരിക്കേറ്റത്. ഇരു കൈകള്‍ക്കും മുറിവേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. 34 പന്തുകള്‍ നേരിട്ട് താരം 42 റണ്‍സെടുത്തു ഒരുവേള ഇന്ത്യയെ വിജയത്തിലെത്തിക്കുമെന്നു പ്രതീക്ഷിച്ചിരുന്നു. 

പരിക്കുകള്‍ അലട്ടിയ കരിയറാണ് വാഷിങ്ടന്‍ സുന്ദറിന്റേതും. തന്റെ മികവ് തെളിയിക്കാനുള്ള അവസരം ഒരുപക്ഷേ താരത്തിനു തുറന്നു കിട്ടിയേക്കും. 

നിലവില്‍ അക്ഷര്‍ ടീം ക്യാമ്പില്‍ തന്നെയുണ്ട്. എന്നാല്‍ പന്തെറിയുന്നതിനും മറ്റും ഇപ്പോള്‍ പ്രശ്‌നങ്ങളുണ്ടന്നാണ് വിവരം.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മഹാരാജാസ് കോളജില്‍ റോജി എം ജോണിനെ വളഞ്ഞ് വിദ്യാര്‍ഥികള്‍, പ്രസംഗം നിര്‍ത്തി വേദിവിട്ട് മന്ത്രി

കെഎസ്‌യു സ്ഥാപകനേതാവും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായ അഡ്വ. കെ ഡി ദേവസ്യ അന്തരിച്ചു

പ്രീമിയം സൂപ്പര്‍ ഫാസ്റ്റും ലിമിറ്റഡ് സ്റ്റോപ്പ് സൂപ്പര്‍ ഫാസ്റ്റും നിര്‍ത്തലാക്കി കെഎസ്ആര്‍ടിസി

പുസ്തകങ്ങള്‍ വായനയ്ക്കപ്പുറം ജീവിതം മാറ്റിയെടുക്കാനുള്ള വലിയ ഉപാധി: ലോക്‌സഭ സ്പീക്കര്‍

കൊല്ലം-കോട്ടയം മെമു സര്‍വീസ് എറണാകുളം വരെ നീട്ടി; സമയം അറിയാം