വിരാട് കോഹ്‌ലി/ഫോട്ടോ: എഎഫ്പി 
Sports

'സഹിക്കാന്‍ പറ്റാത്ത സ്വഭാവം', കോഹ്‌ലിക്കെതിരെ ഇംഗ്ലീഷ് ക്രിക്കറ്റും മാധ്യമങ്ങളും 

ജയത്തിന് പിന്നാലെ കോഹ് ലിയെ പരിഹസിച്ച് എത്തുകയാണ് ഇംഗ്ലണ്ട് ക്രിക്കറ്റും ഇംഗ്ലീഷ് മാധ്യമങ്ങളും

Author : സമകാലിക മലയാളം ഡെസ്ക്

ഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ അഗ്രസീവായ കോഹ്‌ലിയെയാണ് ആരാധകര്‍ ഫീല്‍ഡില്‍ കണ്ടത്. എന്നാല്‍ കോഹ് ലിയുടെ സ്ലെഡ്ജിങ്ങിനും സമ്മര്‍ദത്തിനും ഇംഗ്ലണ്ട് ബാറ്റേഴ്‌സിനെ വീഴ്ത്താനായില്ല. ജയത്തിന് പിന്നാലെ കോഹ് ലിയെ പരിഹസിച്ച് എത്തുകയാണ് ഇംഗ്ലണ്ട് ക്രിക്കറ്റും ഇംഗ്ലീഷ് മാധ്യമങ്ങളും. 

രണ്ട് ഫോട്ടോകള്‍ ഒപ്പം ചേര്‍ത്താണ് ഇംഗ്ലണ്ട് ക്രിക്കറ്റിന്റെ ട്വീറ്റ് വന്നത്. ഒന്നാമത്തേത് ബെയര്‍‌സ്റ്റോയ്ക്ക് നേരെ നിന്ന് ചുണ്ടില്‍ വിരല്‍ വെക്കുന്ന കോഹ് ലിയുടെ ചിത്രം. രണ്ടാമത്തേത് ജയത്തിന് ശേഷം ബെയര്‍സ്‌റ്റോയെ ആലിംഗനം ചെയ്യുന്ന കോഹ് ലി. ഇതുകൂടാതെ ഇംഗ്ലീഷ് മാധ്യമപ്രവര്‍ത്തകന്‍ പിയേഴ്‌സ് മോര്‍ഗന്‍ ഉള്‍പ്പെടെയുള്ളവര്‍ കോഹ് ലിയുടെ പെരുമാറ്റത്തെ പരിഹസിച്ചു. 

കഴിഞ്ഞ മാസം മാത്രം ബെയര്‍‌സ്റ്റോ 3 സെഞ്ചുറി നേടി. കഴിഞ്ഞ 2.5 വര്‍ഷത്തെ കോഹ് ലിക്ക് കഴിയാത്തത് എന്ന് ചൂണ്ടിയാണ് മോര്‍ഗന്റെ പരിഹാസം. ടെസ്റ്റില്‍ കോഹ്‌ലിയെ പോലെ സഹിക്കാന്‍ കഴിയാത്ത അധികം താരങ്ങളില്ല എന്നെല്ലാമാണ് അഭിപ്രായം ഉയരുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'എനിക്കു കുട്ടികള്‍ ഉണ്ടാവില്ല, പിന്നെ അവളെങ്ങനെ ഗര്‍ഭിണിയായി?' കൊലപാതക കേസില്‍ പ്രതിയുടെ മൊഴി

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!

ഓവര്‍ടേക്കിങ്ങിനിടെ അപകടം; പാലക്കാട് തിരുവേഗപ്പുറയില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

കനത്ത മഴയും ഇടിമിന്നലും; സൗദിയിലും യമനിലും വന്‍നാശനഷ്ടം, എട്ട് മരണം