വിരാട് കോഹ്‌ലി/ എഎഫ്പി(ഫയല്‍), വീഡിയോ ദൃശ്യം 
Sports

'സ്വകാര്യതയ്ക്ക് മേലുള്ള കടന്നു കയറ്റം'; ഹോട്ടല്‍ റൂം ദൃശ്യങ്ങള്‍ പകര്‍ത്തിയതില്‍ കലിപ്പിച്ച് കോഹ്‌ലി

കോഹ്‌ലിയുടെ ഇന്‍സ്റ്റാ പോസ്റ്റിന് അടിയില്‍ പ്രതികരണവുമായി ഓസ്‌ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണറും എത്തി

സമകാലിക മലയാളം ഡെസ്ക്

പെര്‍ത്ത്: തന്റെ ഹോട്ടല്‍ റൂം ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതിന് എതിരെ ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണെന്നും ഇത്തരത്തില്‍ ആരാധന അംഗീകരിക്കാന്‍ സാധിക്കില്ലെന്നും വിരാട് കോഹ്‌ലി വ്യക്തമാക്കി. 

തങ്ങളുടെ പ്രിയപ്പെട്ട കളിക്കാരെ കാണുന്നത് ആരാധകരെ വിസ്മയിപ്പിക്കും എന്ന് എനിക്ക് അറിയാം. എന്നാല്‍ ഈ വീഡിയോ വളരെ ഞെട്ടിക്കുന്നതാണ്. എന്റെ സ്വകാര്യത സംബന്ധിച്ച് ഇത് എന്നെ പരിഭ്രാന്തനാക്കുന്നു, കോഹ്‌ലി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 

എന്റെ ഹോട്ടല്‍ മുറിയില്‍ പോലും സ്വകാര്യത ലഭിക്കുന്നില്ലെങ്കില്‍ പിന്നെ എവിടെയാണ് എനിക്ക് എന്റേതായ ഒരു ഇടം ലഭിക്കുക? ഇത്തരം ആരാധനാഭ്രാന്ത് ഞാന്‍ ഒരിക്കലും അംഗീകരിക്കില്ല. എന്റെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണ്. വ്യക്തികളുടെ സ്വകാര്യതയെ മാനിക്കു. എന്റെര്‍ടെയ്ന്‍മെന്റിനുള്ള ഒരു വസ്തുവായി വ്യക്തികളെ ഉപയോഗിക്കാതിരിക്കൂ, കോഹ്‌ലി പറയുന്നു. 

കോഹ്‌ലിയുടെ ഇന്‍സ്റ്റാ പോസ്റ്റിന് അടിയില്‍ പ്രതികരണവുമായി ഓസ്‌ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണറും എത്തി. ഒരുതരത്തിലും അംഗീകരിക്കാനാവാത്തത് എന്നാണ് ഡേവിഡ് വാര്‍ണര്‍ കോഹ് ലിക്ക് മറുപടി നല്‍കിയത്. കോഹ് ലിയുടെ ഇന്‍സ്റ്റാ പോസറ്റ് ഭാര്യ അനുഷ്‌കയും പങ്കുവെച്ചു. 

ആരാധകര്‍ ഒരു അനുകമ്പയും കാണിക്കാതിരുന്ന ഏതാനും സാഹചര്യങ്ങള്‍ ഇതുപോലെ നേരിട്ടിട്ടുണ്ട്. എന്നാല്‍ ഇതാണ് ഏറ്റവും ദയനീയം, സ്വകാര്യതയ്ക്ക് മേലുള്ള കടന്നു കയറ്റമാണ്. സ്വയം നിയന്ത്രിക്കുന്നത് എല്ലാവര്‍ക്കും ഉപകാരമാവും. നിങ്ങളുടെ കിടപ്പുമുറിയിലാണ് ഇപ്പോള്‍ ഇത് സംഭവിച്ചിരിക്കുന്നത്. പിന്നെ എവിടെയാണ് ഇതിനൊരു നിയന്ത്രണം വരിക എന്നും അനുഷ്‌ക ഇന്‍സ്റ്റയില്‍ കുറിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT