വീഡിയോ ദൃശ്യം 
Sports

ബ്രാവോയ്ക്ക് നേരെ കലിപ്പിച്ച് ധോനി; ക്യാപ്റ്റന്റെ 'കൂൾ' പോയപ്പോൾ (വീഡിയോ)

ബ്രാവോയ്ക്ക് നേരെ കലിപ്പിച്ച് ധോനി; ക്യാപ്റ്റന്റെ 'കൂൾ' പോയപ്പോൾ (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ദുബായ്: ക്യാപ്റ്റൻ കൂൾ എന്നാണ് ചെന്നൈ സൂപ്പർ കിങ്സ് നായകൻ എംഎസ് ധോനി അറിയപ്പെടുന്നത്. എന്നാൽ വളരെ അപൂർവം അവസരങ്ങളിൽ ധോനിയുടെ ആ കൂൾ അവസ്ഥ കെട്ടുപൊട്ടി പുറത്താകുന്നതും ആരാധകർ കണ്ടിട്ടുണ്ട്. ഇടവേളയ്ക്ക് ശേഷം അത്തരമൊരു രം​ഗം വീണ്ടും കണ്ടു. ഐപിഎൽ രണ്ടാം ഘട്ടത്തിലെ ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ ധോനി സംയമനം വിടുന്നതാണ് ആരാധകർ കണ്ടത്. 

മുംബൈ ബാറ്റിങിനിടെ ഡ്വെയ്‌ൻ ബ്രാവോയുമായുള്ള ഫീൽഡിങിലെ ആശയക്കുഴപ്പത്തിൽ ക്യാച്ച് പാഴായതാണ് ധോനിയെ പ്രകോപിപ്പിച്ചത്. ദീപക് ചഹർ എറിഞ്ഞ 18-ാം ഓവറിലെ നാലാം പന്തിലാണ് സംഭവം. 

മുംബൈക്ക് ജയിക്കാൻ ആ സമയത്ത് വേണ്ടിയിരുന്നത് 15 പന്തിൽ 42 റൺസായിരുന്നു. ദീപക് ചഹറിനെ സ്‌കൂപ്പ് ചെയ്യാൻ സൗരഭ് തിവാരി ശ്രമിച്ചു. ക്യാച്ചിനായി ധോനിയും ഷോർട് ഫൈൻ ലെ​ഗിൽ ഫീൽഡ് ചെയ്ത ബ്രാവോയും ഒരിടത്തേക്ക് ഓടിയടുത്തു. എന്നാൽ പന്ത് നിലത്തു വീണു. ക്യാച്ച് പാഴായത് ധോനിയെ അസ്വസ്ഥനാക്കി. എന്താണ് കാട്ടിയത് എന്ന ആംഗ്യത്തോടെയായിരുന്നു ബ്രാവോയുടെ നേർക്കുള്ള ധോനിയുടെ ആ സമയത്തെ പ്രതികരണം. 

മുംബൈ നിരയിൽ മികവോടെ ബാറ്റേന്തിയ തിവാരിയെ പുറത്താക്കാനുള്ള സുവർണാവസരം നഷ്ടമായതിന്റെ നിരാശയായിരുന്നു ധോനിക്ക് ആ സമയത്ത്. എന്നാൽ തിവാരിയുടെ ക്യാച്ച് നിലത്തിട്ടത് ചെന്നൈയ്ക്ക് തലവേദനയായില്ലെന്ന് മത്സരം ഫലം വ്യക്തമാക്കുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇസ്രയേല്‍

പഴങ്ങൾ കഴിക്കാൻ കൃത്യമായ സമയം ഏതാണ്?

'276 ദിവസമാണ് ഞാൻ ഇതിനായി കാത്തിരുന്നത്'; സൂര്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ആന്റണി പെപ്പെ

ടി എം നാരായണന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ ഓഫീസ് എക്സിക്യൂട്ടീവ് മുതൽ മാനേജർ വരെയുള്ള തസ്തികകളിൽ ഒഴിവുകൾ, ഏപ്രിൽ 18 വരെ അപേക്ഷിക്കാം

SCROLL FOR NEXT