ഫോട്ടോ: ട്വിറ്റർ 
Sports

'നിങ്ങളുടെ കാര്യം കഷ്ടമാകും!'- വിദേശ താരങ്ങൾ എത്തിയില്ലെങ്കിൽ എന്തു ചെയ്യും? ഡൽഹി ക്യാപിറ്റൽസിന് മുന്നറിയിപ്പ്

തുടക്കത്തിലെ ചില മത്സരങ്ങളിൽ നാല് മികച്ച വിദേശ താരങ്ങളെ അണിനിരത്താൻ ഡൽഹിക്കു ബുദ്ധിമുട്ടായിരിക്കുമെന്ന് ചോപ്ര പറയുന്നു

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഐപിഎല്ലിന്റെ പുതിയ സീസൺ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ഡൽഹി ക്യാപിറ്റൽസിന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്രയുടെ മുന്നറിയിപ്പ്. തുടക്കത്തിലെ ചില മത്സരങ്ങളിൽ നാല് മികച്ച വിദേശ താരങ്ങളെ അണിനിരത്താൻ ഡൽഹിക്കു ബുദ്ധിമുട്ടായിരിക്കുമെന്ന് ചോപ്ര പറയുന്നു. 

24 അംഗ ടീമിൽ ഏഴ് വിദേശ താരങ്ങളാണു ഡൽഹിക്കുള്ളത്. തുടക്കത്തിൽ ആൻറിച് നോർക്യ, ഡേവിഡ് വാർണർ, മിച്ചൽ മാർഷ് എന്നിവരുടെ സേവനങ്ങൾ ഡൽഹിക്കു ലഭിക്കാനും ഇടയില്ല. എട്ട് താരങ്ങളെ എടുക്കാൻ അവസരമുണ്ടായിട്ടും ഡൽഹി എന്തുകൊണ്ട് ടീമിൽ എത്തിച്ചില്ലെന്നും ചോപ്ര ചോദിക്കുന്നു. 

‘നിങ്ങളുടെ ടീമിൽ ഏഴ് വിദേശ താരങ്ങളേയുള്ളു. എട്ട് പേരെ എടുക്കാൻ‌ അവസരം ഉണ്ടായിരുന്നല്ലോ? എന്തേ എടുത്തില്ല? നോർക്യ കൂടി എത്തിയില്ലെങ്കിൽ അത് ആറാകും. ആറ് പേരിൽ രണ്ടോ മൂന്നോ പേരുടെ സേവനം ലഭ്യമല്ലെങ്കിൽ ആദ്യ മത്സരങ്ങളിൽ നിങ്ങൾ എന്തു ചെയ്യും? നിങ്ങളുടെ കാര്യം കഷ്ടമാകും!‘

‘നാല് താരങ്ങളെ നിങ്ങൾ നിലനിർത്തി. അതിൽ നോർക്യയും ഉൾപ്പെടുന്നു. ടീമിലെടുക്കുമ്പോൾത്തന്നെ നോർക്യയുടെ ശസ്ത്രക്രിയയെപ്പറ്റി നിങ്ങൾക്ക് അറിയാം. അതിനു ശേഷം നോർക്യ ക്രിക്കറ്റ് കളിച്ചിട്ടുമില്ല. നിങ്ങൾ വലിയ റിസ്കാണ് എടുത്തിരിക്കുന്നത്.‘ 

‘ക​ഗിസോ റബാഡയ്ക്കു ടീം വിടാൻ നിങ്ങൾ അവസരം നൽകിയത് നോർക്യ ഉണ്ടെന്നു കരുതിയാണോ? പക്ഷേ ഇപ്പോഴത്തെ സാഹചര്യത്തിൽ നോർക്യ വരാൻ യാതൊരു സാധ്യതയും കാണുന്നില്ല. കഴിഞ്ഞ ആറ് മാസത്തിനിടെ ദക്ഷിണാഫ്രിക്കയ്ക്കായി ഒരു മത്സരം പോലും നോർക്യ കളിച്ചിട്ടില്ല. നോർക്യ വന്നില്ലെങ്കിൽ എന്ത് എന്നത് വലിയൊരു ചോദ്യമായിത്തന്നെ അവശേഷിക്കുന്നു’– ചോപ്ര ചൂണ്ടിക്കാട്ടി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT