ഫോട്ടോ: ട്വിറ്റർ 
Sports

ഓർമകളിൽ ധോനിയുടെ സംഘം; ടീമിന്റെ പേര് പുറത്തുവിട്ട് പുതിയ ഐപിഎൽ ടീം ലഖ്നൗ

ഓർമകളിൽ ധോനിയുടെ സംഘം; ടീമിന്റെ പേര് പുറത്തുവിട്ട് പുതിയ ഐപിഎൽ ടീം ലഖ്നൗ

സമകാലിക മലയാളം ഡെസ്ക്

ലഖ്നൗ: ഐപിഎല്ലിലെ പുതിയ ടീമായ ലഖ്നൗ ഫ്രാഞ്ചൈസി ടീമിന്റെ പേര് പുറത്തുവിട്ടു. ലഖ്നൗ സൂപ്പർ ജയന്റ്സ് എന്നാണ് ടീമിന്റെ പേര്. ആർപി-സഞ്ജീവ് ഗോയങ്ക ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ് ടീം. ആരാധകരിൽ നിന്ന് അഭിപ്രായങ്ങൾ തേടിയ ശേഷമാണ് ടീമിന്റെ പേര് തീരുമാനിച്ചതെന്ന് ടീം ഉടമകൾ വ്യക്തമാക്കി. 

കെഎൽ രാഹുൽ ആണ് ടീമിന്റെ നായകൻ. ഐപിഎൽ 2022നുള്ള മെഗാ ലേലം ആരംഭിയ്ക്കുന്നതിന് മുമ്പ് കഴിഞ്ഞാഴ്ച ഫ്രാഞ്ചൈസി തങ്ങളുടെ ഡ്രാഫ്ട് പുറത്ത് വിട്ടിരുന്നു. കെഎൽ രാഹുലിനൊപ്പം മാർക്കസ് സ്റ്റോയിനിസ്, രവി ബിഷ്ണോയി എന്നിവരെയാണ് ഫ്രാഞ്ചൈസി ടീമിലേക്ക് എത്തിച്ചത്. 

മുമ്പ് ധോനി നായകനായി രണ്ട് സീസൺ മാത്രം കളിച്ച പുനെ ഫ്രാഞ്ചൈസിയായ പുനെ സൂപ്പർ ജയന്റ്സിനോട് സമാനമായ പേരാണ് ടീം സ്വീകരിച്ചത് എന്ന് നിരവധി ആരാധകർ ചൂണ്ടിക്കാട്ടി. എന്നാൽ അന്ന് പുനെ ഫ്രാഞ്ചൈസി സ്വന്തമാക്കിയ അതേ ആർപി- സഞ്ജീവ് ​ഗോയങ്ക ​ഗ്രൂപ്പ് തന്നെയാണ് ഇപ്പോൾ ലഖ്നൗ ടീമിന്റേയും ഉടമസ്ഥർ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇസ്രയേല്‍

കേന്ദ്ര സർക്കാർ സ്ഥാപനമായ എൻജിനീയേഴ്സ് ഇന്ത്യയിൽ മാനേജ്മെന്റ് ട്രെയിനി ആകാം, മാർച്ച് 20 മുതൽ ഏപ്രിൽ 13 വരെ അപേക്ഷിക്കാം

പഴങ്ങൾ കഴിക്കാൻ കൃത്യമായ സമയം ഏതാണ്?

'276 ദിവസമാണ് ഞാൻ ഇതിനായി കാത്തിരുന്നത്'; സൂര്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ആന്റണി പെപ്പെ

ടി എം നാരായണന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

SCROLL FOR NEXT