ചെന്നൈക്കായി തകര്‍ത്തടിച്ച ഡുബെയും കോണ്‍വേയും/ ട്വിറ്റര്‍ 
Sports

ഡുബെയും കോണ്‍വെയും തകര്‍ത്തടിച്ചു; ചെന്നൈക്ക് കൂറ്റന്‍ സ്‌കോര്‍; ബാംഗ്ലൂരിന് ജയിക്കാന്‍ വേണം 227 റണ്‍സ്

നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 226 റണ്‍സ് നേടി.

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു:   റോയല്‍ ചാലഞ്ചേഴ്‌സിന്റെ തട്ടകത്തില്‍ റണ്‍മഴ തീര്‍ത്ത് ചെന്നൈ സൂപ്പര്‍ കിങ്‌സ്. നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 226 റണ്‍സ് നേടി. ഓപ്പണര്‍ സത്യരാജ് ഗെയ്ക് വാദിനെ തുടക്കത്തിലേ നഷ്ടമായെങ്കിലും ഡെവോണ്‍ കോണ്‍വേയും അജിങ്ക്യ രഹാനെയും തകര്‍ത്തടിച്ചതോടെ ചെന്നൈയുടെ സ്‌കോര്‍ പട്ടിക കുതിച്ചുയരാന്‍ തുടങ്ങി. 20 പന്തില്‍ നിന്ന് 37 റണ്‍സുമായി രഹാനെ മടങ്ങി. ഇതിനിടെ മൂന്ന് ഫോറുകളും രണ്ട് സിക്‌സറും തന്റെ ഇന്നിങ്‌സില്‍ ചേര്‍ത്തു.

ഡെവോണ്‍ കോണ്‍വേ 45 പന്തില്‍ നിന്ന് 83 റണ്‍സ് നേടി. ആറ് ഫോറുകളും ആറ് സിക്‌സുകളും അടങ്ങുന്നതാണ് കോണ്‍വേയുടെ ഇന്നിങ്‌സ്. രഹാനെയ്ക്ക് പിന്നാലെ എത്തിയ ഡുബെയും തകര്‍ത്തടിച്ചു. രഹാനെയെക്കാള്‍ വീര്യമുണ്ടായിരുന്നു ഡുബെയുടെ ബാറ്റിങിന്. 27 പന്തില്‍ നിന്നാണ് 52 റണ്‍സ് നേടിയത്. ഇതില്‍ അഞ്ച് സിക്‌സറുകളും ഉള്‍പ്പെടുന്നു.

ഒരുഘട്ടത്തില്‍ ഈ സീസണിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ ചെന്നൈ കണ്ടെത്തുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. അമ്പാട്ടി റായിഡു 14, മോയിന്‍ അലി 19, രവീന്ദ്ര ജഡേജ പുറത്താകാതെ 10 റണ്‍സും ധോനി പുറത്താകാതെ ഒരു റണ്‍സും നേടി. ബാഗ്ലുരിനായി പന്തെറിഞ്ഞവരെല്ലാം ഓരോ വിക്കറ്റ് നേടി

നിലവില്‍ പോയിന്റ് പട്ടികയില്‍ ആറാമതാണ് ചെന്നൈ. ചെന്നൈക്ക് തൊട്ടുപിന്നാല്‍ കോഹ് ലി ടീമായ ബാഗ്ലൂര്‍.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

'ഫസ്റ്റ് ഹീറോ എന്റെ അപ്പ'; വിജയ്‌യും മകനും തമ്മിൽ മിണ്ടാറില്ല എന്ന് പറഞ്ഞവരൊക്കെ എവിടെ ? വൈറലായി ജേസൺ സഞ്ജയ്‌യുടെ മറുപടി

അപ്പയുടെ വിജയം ചരിത്രം, വിപ്ലവം; ഞങ്ങള്‍ ഒരേ വേവ് ലെങ്ത്; അദ്ദേഹം നല്‍കിയത് ഒറ്റ ഉപദേശം മാത്രം; ജേസണ്‍ സഞ്ജയ് പറയുന്നു

kerala PSC: വാട്ടർ അതോറിറ്റിയിൽ സബ് എഞ്ചിനീയർ ആകാം, ഡിപ്ലോമ മതി!

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 763 lottery result