അവസാന ഓവറില്‍ തകര്‍ത്തടിച്ച ഷാരൂഖ് ഖാനും ഹര്‍പ്രീത് ബ്രാറും/ ട്വിറ്റര്‍ 
Sports

അവസാന ഓവറില്‍ ഷാരൂഖ് തകര്‍ത്തടിച്ചു;  ധവാന് അര്‍ധ സെഞ്ച്വറി; കൊല്‍ക്കത്തയ്ക്ക് ജയിക്കാന്‍ വേണ്ടത് 180 റണ്‍സ്

നിശ്ചിത ഓവറില്‍ പഞ്ചാബ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സ് നേടി.

Author : സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ കൊല്‍ക്കത്തയ്ക്ക്  180 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടിയ പഞ്ചാബ് ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ പഞ്ചാബ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സ് നേടി.

തുടക്കത്തില്‍ തകര്‍ത്തടിച്ചെങ്കിലും ഇടവേളകളില്‍ വിക്കറ്റുകള്‍ വീണതാണ് പഞ്ചാബിന് തിരിച്ചടിയായത്. ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍ അര്‍ധ സെഞ്ചുറി നേടി. 47 പന്തുകളില്‍ നിന്ന് ധവാന്‍ 57 റണ്‍സ് നേടി. ഇതില്‍ ഒരു സിക്‌സും ഒന്‍പത് ഫോറും ഉള്‍പ്പെടുന്നു.  അവസാന ഓവറില്‍ തകര്‍ത്തടിച്ച ഷാരൂഖ് ഖാനാണ് പഞ്ചാബ് നിരയില്‍ റണ്‍വേട്ടയില്‍ രണ്ടാമന്‍. എട്ട് ബോളില്‍ ഖാന്‍ 21 റണ്‍സ് നേടി.

പഭ്സിമ്രാന്‍ സിങ് 12, ഭാനുക രാജപക്സെ പൂജ്യം, ലിയാം ലിവിംഗ്സ്റ്റണ്‍ 15, ജിതേഷ് ശര്‍മ്മ 21, സാം കറന്‍ നാല്, ഋഷി ധവാന്‍ 19, ഹര്‍പ്രീത് ബ്രാര്‍ 17 റണ്‍സ് നേടി. അവസാന ഓവറില്‍ പഞ്ചാബ് 21 റണ്‍സ് നേടി.

കൊല്‍ക്കത്തയ്ക്കായി വരുണ്‍ ചക്രബര്‍ത്തി 26 റണ്‍സിന് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ഹര്‍ഷിത് റാണ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. നിതീഷ് റാണ, സുയാശ് ശര്‍മ എന്നിവര്‍ ഓരോവിക്കറ്റുകള്‍ വീതം വീഴ്ത്തി.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസിയുടെ പേരില്‍ തട്ടിപ്പ്: അഴിമതി നിരോധന വകുപ്പ് കൂടി ചുമത്തണമെന്ന് ഡിജിപി; മുന്‍കൂര്‍ അനുമതി തേടി സര്‍ക്കാരിന് ശുപാര്‍ശ

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

ഒരു കോടിയുടെ ഒന്നാം സമ്മാനം ഗുരുവായൂരില്‍ വിറ്റ ടിക്കറ്റിന്; ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു|Bhagyathara BT 74 lottery result

ഭുവനേശ്വര്‍ കുമാര്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍; ക്രുണാലും ടീമിൽ!