ഋഷഭ് പന്ത്, കുല്‍ദീപ് യാദവ് ട്വിറ്റര്‍
Sports

ജീവന്‍മരണ പോര് ഡല്‍ഹിക്ക്; ലഖ്‌നൗവിനും ജയം അനിവാര്യം

ഐപിഎല്ലില്‍ ഇന്ന് ‍ഡല്‍ഹി ക്യാപിറ്റല്‍സ്- ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് പോരാട്ടം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഐപിഎല്ലില്‍ പ്ലേ ഓഫ് സാധ്യത നേരിയ തോതില്‍ നിലനിര്‍ത്താന്‍ ഡല്‍ഹിക്ക് മികച്ച ജയം അനിവാര്യം. സീസണിലെ തങ്ങളുടെ അവസാന മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സാണ് ഡല്‍ഹിയുടെ എതിരാളികള്‍. അവര്‍ക്കും ജയം അനിവാര്യമാണ്.

ഡല്‍ഹിക്ക് 13 കളിയിലും ലഖ്‌നൗവിന് 12 കളിയിലുമാണ് 12 പോയിന്റുകള്‍. ഡല്‍ഹിക്ക് ഇന്ന് വന്‍ മാര്‍ജിനില്‍ തന്നെ ജയം അനിവാര്യമാണ്. ഇന്ന് വമ്പന്‍ ജയം സ്വന്തമാക്കുകയും മറ്റ് ടീമുകളുടെ ഫലങ്ങളുമാണ് അവരുടെ പ്ലേ ഓഫ് സാധ്യതകളെ നിര്‍ണയിക്കുക.

ഇന്നത്തെ പോരാട്ടം ഉള്‍പ്പെടെ ലഖ്‌നൗവിന് രണ്ട് മത്സരങ്ങളുണ്ട്. രണ്ടും ജയിച്ചാല്‍ അവര്‍ക്ക് പ്ലേ ഓഫ് നാലാം സ്ഥാനക്കാരായെങ്കിലും ഉറപ്പിക്കാം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇരു ടീമുകളും അവസാന മത്സരം തോറ്റാണ് നേര്‍ക്കുനേര്‍ വരുന്നത്. ഡല്‍ഹി റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനോടു പരാജയപ്പെട്ടപ്പോള്‍ ലഖ്‌നൗ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടു 10 വിക്കറ്റിന്റെ വമ്പന്‍ തോല്‍വിയാണ് ഏറ്റുവാങ്ങിയത്. ജയത്തില്‍ കുറഞ്ഞതൊന്നും ഇരു ടീമുകള്‍കളേയും തുണയ്ക്കില്ല.

കഴിഞ്ഞ മത്സരത്തില്‍ വിലക്കിനെ തുടര്‍ന്ന് കളിക്കാതിരുന്ന ക്യാപ്റ്റന്‍ ഋഷഭ് പന്ത് ടീമില്‍ മടങ്ങിയെത്തുന്നതാണ് ഡല്‍ഹിക്ക് ആശ്വാസം. ലഖ്‌നൗ ക്യാപ്റ്റന്‍ കെഎല്‍ രാഹുലിനും മത്സരം നിര്‍ണായകം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

ഒരു കോടിയുടെ ഒന്നാം സമ്മാനം ഈ നമ്പറിന്; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Dhanalekshmi DL 44 lottery result

കമലയുടെ ആ നീര്‍മാതളം പൂത്തു, നിറഞ്ഞു പരന്ന് ഓര്‍മയുടെ സുഗന്ധം

ഉപയോക്താക്കള്‍ കാത്തിരുന്ന മാറ്റം, 'വോയ്സ് ക്യാന്‍സലേഷന്‍' ഫീച്ചറുമായി വാട്‌സ്ആപ്പ്

രൂപ റെക്കോര്‍ഡ് താഴ്ചയില്‍, 92.50ലേക്ക് കൂപ്പുകുത്തി, സെന്‍സെക്‌സ് 800 പോയിന്റ് കുതിച്ചു; ഐടി ഓഹരികള്‍ നേട്ടത്തില്‍

SCROLL FOR NEXT