പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി; രാജസ്ഥാനെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് ചെന്നൈ  ഫെയ്‌സ്ബുക്ക്
Sports

പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി; രാജസ്ഥാനെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് ചെന്നൈ

ഇന്നിങ്‌സ് തുടങ്ങി 32 റണ്‍സില്‍ നില്‍ക്കെ 18 പന്തില്‍ 27 റണ്‍സ് എടുത്ത രചിന്‍ രവീന്ദ്ര പുറത്തായി

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് ചെന്നൈ സൂപ്പര്‍ കിങ്‌സ്. രാജസ്ഥാന്‍ ഉയര്‍ത്തിയ 142 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈ 18.2 ഓവറില്‍ ലക്ഷ്യം മറികടന്നു. 41 പന്തില്‍ നിന്ന് 42 റണ്‍സ് നേടിയ ഋതുരാജ് ഗെയ്കവാദാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍.

ഇന്നിങ്‌സ് തുടങ്ങി 32 റണ്‍സില്‍ നില്‍ക്കെ 18 പന്തില്‍ 27 റണ്‍സ് എടുത്ത രചിന്‍ രവീന്ദ്ര പുറത്തായി. പിന്നീടെത്തിയ ഡാരില്‍ മിച്ചല്‍ 13 പന്തില്‍ നിന്ന് 33 റണ്‍സെടുത്ത് മടങ്ങി. മൊയിന്‍ അലി(10),ശിവം ദുബെ(18), എന്നിവര്‍ പുറത്തായെങ്കിലും ഒരു വശത്ത് ഋതുരാജ് ക്രീസില്‍ നില ഉറപ്പിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ജഡേജയ്ക്ക് പകരമെത്തിയ സമീര്‍ റിസ്വിക്കൊപ്പം ഋതുരാജ് സ്‌കോര്‍ ചലിപ്പിച്ചു. 8 പന്തില്‍ നിന്ന് 15 റണ്‍സ് നേടിയ സമീര്‍ റിസ്വി പുറത്താകാതെ നിന്നു. നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തിലാണ് 141 റണ്‍സ് സ്‌കോര്‍ ചെയ്തത്. 35 പന്തില്‍ 47 റണ്‍സ് നേടിയ റിയാന്‍ പരാഗാണ് രാജസ്ഥാന്റെ ടോപ് സ്‌കോര്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

തിലക് വർമ തിരിച്ചെത്തുന്നു, സന്നാഹ മത്സരം കളിക്കും; ഇന്ത്യൻ ടീമിന് ആശ്വാസം

'ഭയപ്പെടുത്തുന്ന സിനിമ; വെറുപ്പും അക്രമവും ഡിഎന്‍എയുടെ ഭാഗം'; ധുരന്ധറിനെതിരെ ഷാസിയ ഇക്ബാല്‍

SCROLL FOR NEXT